Get Updates
Get notified of breaking news, exclusive insights, and must-see stories!

പങ്കാളിയെ കൊന്ന് വീടിനുള്ളില്‍ കല്ലറയൊരുക്കി; ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്

ഭോപ്പാല്‍: യുവാവ് പങ്കാളിയെക്കൊന്ന് വീടിനുള്ളില്‍ മറവ് ചെയ്തു. 28കാരിയായ ആകാന്‍ക്ഷ ശര്‍മയെയാണ് ലിവ് ഇന്‍ റിലേഷന്‍ ഷിപ്പ് പങ്കാളിയായ യുവാവ് കൊലപ്പെടുത്തി വീടിനുള്ളില്‍ മറവുചെയ്തത്. ഏഴ് മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹമാണ് വീടിനുള്ളില്‍ നിന്ന് കണ്ടെടുത്തത്. ഭോപ്പാലിലെ സാകേത് നഗറില്‍ വ്യാഴാഴ്ചയാണ് സംഭവം.

ഏഴ് മാസത്തോളമായി മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. തുടര്‍ന്നാണ് 32കാരനായ ഉദയ് യുടെ അറസ്റ്റില്‍ കലാശിച്ചത്.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്

ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്

ഏഴ് മാസം മുമ്പ് വീട് വിട്ട ആകാന്‍ക്ഷ ശര്‍മ അമേരിക്കയില്‍ ജോലി ശരിയായിട്ടുണ്ടെന്നും അങ്ങോട്ട് പോകുയാണെന്നുമായിരുന്നു രക്ഷിതാക്കളോട് വ്യക്തമാക്കിയത്.

രക്ഷിതാക്കളുമായി ബന്ധം പുലര്‍ത്തിയില്ല

രക്ഷിതാക്കളുമായി ബന്ധം പുലര്‍ത്തിയില്ല

ഭോപ്പാലില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് പങ്കാളി ഉദയ് ദാസിനൊപ്പം താമസിച്ചുവരികയായിരുന്നുവെന്നാണ് ഭോപ്പാല്‍ പൊലീസ് നല്‍കുന്ന വിവരം. ബാങ്കുറയില്‍ നിന്ന് വന്നതിന് ശേഷം രക്ഷിതാക്കളുമായി ബന്ധപ്പെട്ടിരുന്നില്ലെന്നും പൊലീസ് പറയുന്നു.

 പൊലീസില്‍ പരാതി

പൊലീസില്‍ പരാതി

കഴിഞ്ഞ ആഴ്ചയാണ് ശര്‍മയുടെ പിതാവ് മകളെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പ്രതിയുടെ കുറ്റസമ്മതം

പ്രതിയുടെ കുറ്റസമ്മതം

ആകാന്‍ഷ ശര്‍മയുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പൊലീസ് ഉദയ് യുടെ വീട്ടിലെത്തി പരിശോധന നടത്തിയ ശേഷം ഇയാളെ അറസ്റ്റിലായിരുന്നു. കുറച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റം സമ്മതിച്ച പ്രതി നടന്നകാര്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തി.

പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു

പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു

പ്രതി കുറ്റസമ്മതം നടത്തിയതോടെ പൊലീസ് വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ മറവുചെയ്ത മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിന് പിന്നിലുള്ള കാരണം സംബന്ധിച്ച വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+