കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണറെ പടിക്ക് പുറത്തുനിര്‍ത്തി; ഇത് മമത സ്റ്റൈല്‍!! ഏറെ കാത്തുനിന്ന് പൊട്ടിത്തെറിച്ച് ഗവര്‍ണര്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: പ്രോട്ടോകോള്‍ കാറ്റില്‍പ്പറത്തി പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാര്‍. ഗവര്‍ണര്‍ ജഗദീപ് ധന്‍കറിനെ നിയമസഭയ്ക്ക് പുറത്ത് നിര്‍ത്തിയത് ഏറെ നേരം. ഗവര്‍ണര്‍ നിയമസഭയില്‍ എത്തിയ വേളയില്‍ വിഐപികളുടെ പ്രവേശന കവാടം അടച്ചിട്ടിരുന്നു. തുറക്കാന്‍ തയ്യാറായതുമില്ല. ഏറെ നേരം ഗവര്‍ണര്‍ പുറത്തുനിന്നു. പിന്നീടാണ് അദ്ദേഹം വളരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്.

ബംഗാളില്‍ മമത സര്‍ക്കാരും കേന്ദ്രവും തമ്മില്‍ തുടര്‍ച്ചയായി ഉടക്കുന്നതാണ് പതിവ് കാഴ്ച. കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന ദില്ലിയിലെ യോഗത്തിന് മുഖ്യമന്ത്രി മമത പങ്കെടുക്കാറില്ല. ഇതിലുള്ള നീരസം നിലനില്‍ക്കവെയാണ് ഗവര്‍ണര്‍ണര്‍ക്ക് മുന്നില്‍ പടിയടച്ചത്....

മൂന്നാം നമ്പര്‍ ഗേറ്റ് വഴി

മൂന്നാം നമ്പര്‍ ഗേറ്റ് വഴി

നിയമസഭയിലേക്കുള്ള മൂന്നാം നമ്പര്‍ ഗേറ്റ് വഴിയാണ് വിഐപികള്‍ക്ക് പ്രവേശനം. ഗവര്‍ണര്‍ രാവിലെ ഈ കവാടത്തിലൂടെ അകത്തേക്ക് വരാനാണ് ശ്രമിച്ചതും. എന്നാല്‍ കവാടം അടച്ചിരുന്നു. ഏറെ നേരം അദ്ദേഹം കാത്തുനിന്നു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പലരെയും വിളിച്ചുനോക്കി.

കവാടം അടച്ചിടാന്‍ കാരണം

കവാടം അടച്ചിടാന്‍ കാരണം

എന്താണ് വിഐപികളുടെ കവാടം അടച്ചിടാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ തിരക്കി. രണ്ടുദിവസത്തേക്ക് നിയമസഭ പിരിഞ്ഞതാണ് കാരണമെന്ന് അറിയാന്‍ കഴിഞ്ഞു. നിയമസഭ ചേരുന്നില്ലെങ്കിലും കവാടം അടച്ചിടാമോ എന്ന് ഗവര്‍ണര്‍ ചോദിച്ചു. വികാരഭരിതനായിട്ടാണ് അദ്ദേഹം പ്രതികരിച്ചത്.

 ഒടുവില്‍ അകത്തെത്തിയത്...

ഒടുവില്‍ അകത്തെത്തിയത്...

നാലാം നമ്പര്‍ കവാടത്തിലൂടെ സാധാരണക്കാര്‍ക്ക് പ്രവേശിക്കാം. മൂന്നാം നമ്പര്‍ കവാടം തുറക്കില്ലെന്ന് ബോധ്യമായതോടെ ഗവര്‍ണറും സംഘവും നാലാം കവാടത്തിലൂടെ അകത്തുകയറുകയായിരുന്നു. നാണക്കേടാണ് സംഭവമെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.

കവാടം തുറക്കില്ലെന്ന് മറുപടി

കവാടം തുറക്കില്ലെന്ന് മറുപടി

മൂന്നാം നമ്പര്‍ കവാടം തുറക്കില്ലെന്നും നിയമസഭ ചേരുന്നില്ലെന്നുമാണ് ഗവര്‍ണര്‍ക്ക് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. ഗവര്‍ണര്‍ എത്തിയ കാര്യവും അവര്‍ അറിയിച്ചിരുന്നു. എങ്കിലും കവാടം തുറന്നില്ല. നാലാം കവാടത്തിലൂടെ അകത്തേക്ക് വരാന്‍ ഒടുവില്‍ നിര്‍ബന്ധിതനായി.

കാത്തുനിന്ന വിവരം കാട്ടുതീപോലെ...

കാത്തുനിന്ന വിവരം കാട്ടുതീപോലെ...

ഗവര്‍ണര്‍ കവാടത്തിന് പുറത്തുനില്‍ക്കുന്ന വിവരം വേഗത്തില്‍ പ്രചരിച്ചു. സംഭവം അറിഞ്ഞ് മാധ്യമ പ്രവര്‍ത്തകരെത്തി. നിയമസഭ ചേരുന്നില്ല എന്നാല്‍ വാതില്‍ അടച്ചിടും എന്നാണോ അര്‍ഥമെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഇത് നാണക്കേടാണ്. ജനാധിപത്യ വ്യവസ്ഥയില്‍ ഇങ്ങനെയൊന്നും മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

ഗവര്‍ണര്‍ നേരത്തെ അറിയിച്ചു

ഗവര്‍ണര്‍ നേരത്തെ അറിയിച്ചു

ബഹളം കാരണം ബുധനാഴ്ച മുതല്‍ നിയമസഭ രണ്ടുദിവസത്തേക്ക് പിരിഞ്ഞതാണ്. എന്നാല്‍ വ്യാഴാഴ്ച താന്‍ നിയമസഭയിലെത്തുമെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നു. നിയമസഭയിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനും ലൈബ്രറി കാണുന്നതിനുമാണ് ഗവര്‍ണര്‍ നിയമസഭയിലെത്തിയത്.

സര്‍വകാലാശാലയിലും പുറത്ത്

സര്‍വകാലാശാലയിലും പുറത്ത്

ബുധനാഴ്ചയും സമാനമായ അനുഭവം ഗവര്‍ണര്‍ നേരിട്ടിരുന്നു. കല്‍ക്കത്ത സര്‍വകലാശാലയിലെ വൈസ് ചാന്‍സലറെ സന്ദര്‍ശിക്കാന്‍ പോയ വേളയിലായിരുന്നു ഇത്. വൈസ് ചാന്‍സലര്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഓഫീസ് താഴിട്ട് പൂട്ടിയിരുന്നു. പ്രധാന ഉദ്യോഗസ്ഥരും ഓഫീസിലുണ്ടായിരുന്നില്ല.

 ക്യാമ്പസില്‍ സംഭവിച്ചത്...

ക്യാമ്പസില്‍ സംഭവിച്ചത്...

വൈസ് ചാന്‍സലര്‍ സോണാലി ചക്രവര്‍ത്തി ബന്ദോപാധ്യായ എവിടെ എന്ന് ഗവര്‍ണര്‍ ജീവനക്കാരോട് തിരക്കി. തങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു മറുപടി. പിന്നീട് കുറച്ചുനേരം ഗവര്‍ണര്‍ തൊട്ടടുത്ത മുറിയില്‍ കാത്തിരുന്നു. വൈസ് ചാന്‍സലര്‍ വരില്ലെന്ന്് ഉറപ്പായതോടെ ക്യാംപസില്‍ നിന്ന് തിരിച്ചുപോരുകയായിരുന്നു.

സ്വീകരിക്കാന്‍ ആരുമില്ല

സ്വീകരിക്കാന്‍ ആരുമില്ല

കല്‍ക്കത്ത സര്‍വകലാശാലയില്‍ ഗവര്‍ണര്‍ എത്തിയ വേളയില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ആരും എത്താത്തതും വാര്‍ത്തയായിരുന്നു. സംസ്ഥാനത്തെ മൊത്തം സര്‍വകലാശാലകളുടെ ചാന്‍സലര്‍ ആണ് ഗവര്‍ണര്‍. എന്നാല്‍ വൈസ് ചാന്‍സലറും ഉദ്യോഗസ്ഥരും വേണ്ട മര്യാദ കാണിച്ചില്ലെന്നാണ് ആക്ഷേപം.

ഗവര്‍ണറുടെ പ്രതികരണം

ഗവര്‍ണറുടെ പ്രതികരണം

വൈസ് ചാന്‍സലറുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു. കിട്ടിയില്ല. ലാന്റ് ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ല. ഇമെയില്‍ അയച്ചെങ്കിലും ഫലമുണ്ടായില്ല. എന്താണ് ഇങ്ങനെ എന്ന് ഗവര്‍ണര്‍ ചോദിച്ചു. മമത സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കഴിഞ്ഞ മാസങ്ങളില്‍ കൊമ്പുകോര്‍ത്തിരുന്നു. ഗവര്‍ണര്‍ ബിജെപിയുടെ വക്താവായി പെരുമാറുന്നുവെന്നാണ് മമത ബാനര്‍ജി കുറ്റപ്പെടുത്തിയത്.

ശത്രുതാ മനോഭാവം

ശത്രുതാ മനോഭാവം

പശ്ചിമ ബംഗാളിലെ മിക്ക വിഷയങ്ങളിലും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ രണ്ടുതട്ടിലാണ്. തീവ്രവാദ-മാവോവാദി വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്തിടെ ദില്ലിയില്‍ അമിത്് ഷാ വിളിച്ച യോഗത്തിലും മമത പങ്കെടുത്തിരുന്നില്ല. സംസ്ഥാന ഭരണത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നുവെന്നാണ് മമതയുടെ ആരോപണം.

14000 അമേരിക്കന്‍ സൈനികര്‍ ഗള്‍ഫിലേക്ക്; 12 യുദ്ധക്കപ്പലുകളും ആയുധങ്ങളും, പുതിയ പടയോട്ടത്തിന് ട്രംപ്14000 അമേരിക്കന്‍ സൈനികര്‍ ഗള്‍ഫിലേക്ക്; 12 യുദ്ധക്കപ്പലുകളും ആയുധങ്ങളും, പുതിയ പടയോട്ടത്തിന് ട്രംപ്

English summary
Bengal Governor Forced to Wait Outside Locked Assembly Gate, Cries Foul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X