കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിൽ ഗവർണറെ തടഞ്ഞ് വിദ്യാർത്ഥികൾ; ബിജെപി ആക്ടിവിസ്റ്റ്, ജഗ്ദീപ് ധങ്കാറിന് കരിങ്കൊടി!

Google Oneindia Malayalam News

ബംഗാളിലെ ജാദവ്‍പൂര്‍ സര്‍വകലാശാലയില്‍ പശ്ചിമബംഗാള്‍ ഗവര്‍ണറെ വിദ്യാര്‍ഥികള്‍ തടഞ്ഞു. കരിങ്കോടിയുമായി എത്തിയാണ് ഗവർണറെ വിദ്യാർത്ഥികൽ തടഞ്ഞത്. ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു ഗവർ‌ണർ ജഗ്ദീപ് ധങ്കാർ. ബിജെപി ആക്ടിവിസ്റ്റായ ജഗ്ദീപ് തിരിച്ചുപോകണമെന്ന് വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചാണ് വിദ്യാർത്ഥികൾ ഗവർണറെ തടഞ്ഞത്. സർവ്വകലാശാലയിലേക്ക് കയറാനാകാതെ കുറേ നേരം ഗവർണർ കാറിൽ തന്നെ ഇരിക്കുകയായിരുന്നു.

ഗവര്‍ണര്‍ ബിജെപിയുടെ ആക്ടിവിസ്റ്റായിരിക്കുന്നുവെന്നും പിരിഞ്ഞുപോകണമെന്നുമാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.കരിങ്കൊടിയും പ്ലക്കാര്‍ഡുകളുമായി നിരവധി വിദ്യാര്‍ഥികളാണ് ഗവര്‍ണറഎ തടയാൻ വിദ്യാർത്ഥികൾ എത്തിയത്. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അനുദിനം ശക്തിപ്രാപിക്കുന്ന കഴ്ചയാണ് രാജ്യത്ത് കാണുന്നത്.

 Jagdeep Dhankhar

നിയമം ജനങ്ങളെ രണ്ടായി തിരിക്കുകയാണ്. നിയമം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം. നിരവധിയിടങ്ങളില്‍ പോരാട്ടം തുടരുകയാണ്. കേരളത്തിലും വ്യത്യസ്ത സംഘടനകളുടെയും കൂട്ടായ്മയുടെയും നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ രാഷ്ട്രപതിയുടെ ബിരുദദാന ചടങ് ബഹിഷ്‌കരിക്കുന്നു എന്ന വാർത്തയും നേരത്തെ പുറത്ത് വന്നിരുന്നു.

തിങ്കളാഴ്ച നടക്കുന്ന ബിരുദദാന ചടങ് ബഹിഷ്‌കരിക്കുമെന്ന് വിദ്യാർത്ഥി യൂണിയൻ വ്യക്തമാക്കിയിരുന്നു. വിദ്യാർഥി യൂണിയന്റെ പ്രഖ്യാപനത്തിന് പിന്നാലെ മലയാളിയായ കാർത്തിക ബി.കുറുപ്പ്
ഗോൾഡ് മെഡൽ നിരസിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. 2018ൽ ഒന്നാം റാങ്കോടെയാണ് അപർണ കോഴ്സ് പൂർത്തിയാക്കിയത്.

English summary
Bengal Governor Jagdeep Dhankhar faces black flag protests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X