കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ ഗവര്‍ണര്‍ അമിത് ഷായെ കണ്ടു... മമതയ്‌ക്കെതിരെ പുതിയ പടയൊരുക്കം, പറഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ബംഗാളില്‍ മമതാ ബാനര്‍ജിക്കെതിരെയുള്ള പോരാട്ടം കടുപ്പിക്കാണ് ഗവര്‍ണര്‍ ജഗദീപ് ജാന്‍കര്‍. ആഭ്യന്തര മന്ത്രി അമിത് ഷായെ അദ്ദേഹം നേരിട്ട് കണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നാണ് അദ്ദേഹം അമിത് ഷായെ അറിയിച്ചിരിക്കുന്നത്. അതേസമയം ബംഗാളില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കാത്തിരിക്കുന്ന ബിജെപിക്ക് ഗവര്‍ണറുടെ റിപ്പോര്‍ട്ട് ഗുണകരമാകും.

1

അമിത് ഷാ ബംഗാളില്‍ തന്നെ നിന്ന് രാഷ്ട്രീയ വിലയിരുത്തലുകള്‍ നടത്തുന്നുണ്ട്. ഗവര്‍ണറും മമതയും തമ്മിലുള്ള പോരാട്ടം ശക്തമാകുമെന്ന സൂചനയാണ് നല്‍കുന്നത്. ദില്ലിയിലെ പാര്‍ലമെന്റ് കോംപ്ലക്‌സിലുള്ള അമിത് ഷായുടെ ഓഫീസിലെത്തിയാണ് ധാന്‍കര്‍ മന്ത്രിയെ കണ്ടത്. അതേസമയം കൂടിക്കാഴ്ച്ചയ്ക്ക് മുന്‍കൈയ്യെടുത്തത് ഗവര്‍ണര്‍ തന്നെയാണ്. രാഷ്ട്രീയ പ്രാധാന്യമുള്ള കൂടിക്കാഴ്ച്ച തന്നെയാണ് ഇതെന്നാണ് വിലയിരുത്തല്‍.

ഏഴുമാസം സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചത് കൊണ്ടാണ് ഒന്നും മിണ്ടാതിരുന്നത്. സംസ്ഥാന ഭരണത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് അമിത് ഷായെ ഗവര്‍ണര്‍ കണ്ടത്. നേരത്തെ ബംഗാളില്‍ നടത്തിയ റാലിയില്‍ മമതയുടെ ഭരണത്തിന് കീഴില്‍ സംസ്ഥാനത്ത് നിയമവാഴ്ച്ച ഇല്ലാതായെന്നും, ക്രമസമാധാന നില തകര്‍ന്നെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം മമതയുടെ സര്‍ക്കാരിനെതിരെ പുതിയ പ്രതിസന്ധികള്‍ കൊണ്ടുവരാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് സൂചന. മമതയുമായി ഗവര്‍ണര്‍ ഇപ്പോള്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. മാസങ്ങള്‍ക്കുള്ളില്‍ ബംഗാളില്‍ തദ്ദേശ തിരഞ്ഞെടുപ്പുകളും നടക്കുന്നുണ്ട്. ഓരോ മണ്ഡലത്തില്‍ നിന്നും തൃണമൂലിന്റെ അക്രമങ്ങള്‍ പഠിച്ച് സമര്‍പ്പിക്കാന്‍ അമിത് ഷാ നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഗവര്‍ണറുടെ കൂടിക്കാഴ്ച്ച വന്നതോടെ സംസ്ഥാനത്ത് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നങ്ങളും വര്‍ധിക്കും.

English summary
bengal governor meets amit shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X