ബംഗാള്‍ ഗവര്‍ണര്‍ രാജിവെച്ചു; അടുത്തത് ആര്?
കേന്ദ്രത്തിലെ അധികാരമാറ്റത്തെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണറും രാജിവെച്ചു. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഐ ബി ഡയറക്ടറുമായ മലയാളി എം കെ നാരായണന്‍ ആണ് രാജിവെച്ചത്. 3600 കോടിയുടെ വി വി ഐ പി ഹെലികോപ്ടര്‍ ഇടപാടില്‍ സി ബി ഐ ചോദ്യം ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് എം കെ നാരായണന്റെ രാജി.
എ കെ ആന്റണി പ്രതിരോധ മന്ത്രി ആയിരിക്കേ നടന്ന അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടാണ് സി ബി ഐ അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എം കെ നാരായണനെ സി ബി ഐ വിളിപ്പിച്ചിരുന്നു. ബംഗാള്‍ ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്നതിന് മുന്‍പ് അഞ്ചുവര്‍ഷക്കാലം ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു അദ്ദേഹം.

തിടുക്കത്തില്‍ ഒരു രാജി
കാലാവധി അവസാനിക്കുന്നതിന് മുമ്പേ ഒരു ഗവര്‍ണര്‍ കൂടി രാജിവെക്കുകയാണ്. 2010 ജനുവരിയിലാണ് എം കെ നാരായണന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി സ്ഥാനമേറ്റത്

അടുത്തത് ആര്
കേരളത്തിലെ ബി ജെ പി നേതാവ് ഒ രാജഗോപാലാകും അടുത്ത ഗവര്‍ണറെന്ന് ശ്രുതിയുണ്ട്.

അപ്പോള്‍ കര്‍ണാടകം
കാലാവധി പൂര്‍ത്തിയായ എച്ച് ആര്‍ ഭരദ്വാജിന് ഒ രാജഗോപാല്‍ പകരക്കാരനായേക്കും എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ബി എല്‍ ജോഷി ഒഴിഞ്ഞു
കേന്ദ്ര നിര്‍ദേശം കിട്ടിയ ഉടനെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബി എല്‍ ജോഷി ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചിരുന്നു.

ഷീല ദീക്ഷിത് ഒഴിയില്ല
കേന്ദ്രത്തില്‍ നിന്നും പറഞ്ഞാലും ഗവര്‍ണര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറല്ല എന്ന നിലപാടിലാണ് കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത്.












Click it and Unblock the Notifications