കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ; സംസ്ഥാനത്തെ ഭരണ വ്യവസ്ഥ തകർന്നതായി ജഗദീപ് ധങ്കർ!

Google Oneindia Malayalam News

കൊൽക്കത്ത: മമത സർക്കാരിനെതിരെ രൂക്ഷ വമർശനവുമായി ഗവർണർ ജഗദീപ് ധങ്കർ. ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ കൊല്‍ക്കത്തയിലെ ജാധവ്പുര്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദ ദാന ചടങ്ങിന് എത്തിയപ്പോൾ വിദ്യാർത്ഥികൾ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഗവര്‍ണര്‍ പൗരത്വ നിയമ ഭേദഗതിയില്‍ അനുകൂല പ്രതികരണം നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം.

യൂണിവേഴ്‌സിറ്റിയിലെത്തിയ ഗവര്‍ണറെ പ്രതിഷേധക്കാര്‍ വളയുകയും ഗോ ബാക്ക് വിളികളുമായി കരിങ്കൊടി കാട്ടുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിനെയും യൂണവേഴ്‌സിറ്റിയെയും രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് ഗവര്‍ണര്‍ രംഗത്തെത്തിയത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും യൂണവേഴ്‌സിറ്റിയെയും രൂക്ഷമായ ഭാഷയില്‍ ഗവര്‍ണര്‍ വിമര്‍ശിച്ചു. ബിരുദദാന ചടങ്ങ് റദ്ദാക്കാന്‍ അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

West Bengal Governor Jagdeep Dhankhar

ഇത്തരമൊരു പ്രതിഷേധം നിയന്ത്രിക്കുന്നതില്‍ യൂണിവേഴ്‌സിറ്റി അധികാരികള്‍ പരാജയപ്പെട്ടു. വിദ്യാര്‍ഥികളെ നിയന്ത്രിക്കാന്‍ സാധിക്കില്ലെങ്കില്‍ വൈസ് ചാന്‍സിലർ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രശ്നങ്ങൾക്ക് കാരണം മുഖ്യമന്ത്രി മമത ബാനർജിയാണെന്നും ഗവർണർ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഭരണ വ്യവസ്ഥ പൂർണ്ണമായും തകർന്നിരിക്കുകയണ്. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് രാജ്യത്തെ നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
Bengal governor's comemt against Mamata government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X