Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാള്‍ മിനി പാകിസ്താനാകുന്നു.. മമതയെ രൂക്ഷമായി വിമര്‍ശിച്ച് ജെഡിയു

പട്ന: ബിഹാറികളെ തുരത്തിയോടിച്ച് റോഹിംഗ്യകള്‍ ബംഗാളിനെ മിനി പാകിസ്താന്‍ ആക്കുകയാണെന്ന് ബിഹാറിലെ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു. നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ നിതീഷ് കുമാറിന്‍റെ തിരുമാനത്തെ പുകഴ്ത്തി മമത രംഗത്തെത്തിയതിന് തൊട്ട് പിറകേയാണ് മമതയേയും ബംഗാളിനേയും വിമപ്‍ശിച്ച് ആര്‍ജെഡി രംഗത്തെത്തിയത്.

 mamtabjp

ബംഗാളില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ കടുത്ത ആശങ്കയുണ്ട്, ഇത് ഞാന്‍ കുറേനാളുകളായി പറയുകയാണ്. എന്തിനാണ് ഞങ്ങളുടെ പാര്‍ട്ടി അധ്യക്ഷനെ അവര്‍ അഭിനന്ദിച്ചതെന്ന് അറിയില്ല. നാല് സംസ്ഥാനങ്ങളില്‍ എന്‍ഡിഎയുടെ ഭാഗമല്ലാതെ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ജനതാദളിന്‍റെ തിരുമാനത്തില്‍ അവര്‍ സന്തുഷ്ടയായിരിക്കും. എന്നാല്‍ അവരുടെ തെറ്റായ പ്രവൃത്തികളെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജെഡിയു വക്താവ് അജയ് അലോക് പറഞ്ഞു. സംസ്ഥനത്തെ ഒരു മിനി പാകിസ്താന്‍ ആക്കി മാറ്റുന്ന നടപടിയെ അവര്‍ ഇപ്പോള്‍ തന്നെ തടയണം. അവര്‍ നന്ദി അറിയിച്ചുവെന്ന ഒറ്റ കാരണം കൊണ്ട് ബംഗാളില്‍ നിന്ന് ബിഹാറികളെ അടിച്ചോടിച്ചത് മറക്കാന്‍ ആകില്ലെന്നും അജയ് പറഞ്ഞു.

അതേസമയം ജെഡിയു നേതാവിന്‍റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ കക്ഷിയായ ആര്‍ജെഡി നേതാവ് രംഗത്തെത്തി. വളരെ വൃത്തികെട്ട പ്രസ്താവനയാണ് അജയ് നടത്തിയതെന്ന് ആര്‍ജെഡി വക്താവും രാജ്യസഭാംഗവുമായ മനോജ് ഝാ പ്രതികരിച്ചു. ബംഗാളിനെ വിഭജിക്കാനുള്ള നീക്കങ്ങളാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിജെപി നടത്തുന്നതെന്നും മനോജ് ഝാ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+