കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ മിനി പാകിസ്താനാകുന്നു.. മമതയെ രൂക്ഷമായി വിമര്‍ശിച്ച് ജെഡിയു

  • By
Google Oneindia Malayalam News

പട്ന: ബിഹാറികളെ തുരത്തിയോടിച്ച് റോഹിംഗ്യകള്‍ ബംഗാളിനെ മിനി പാകിസ്താന്‍ ആക്കുകയാണെന്ന് ബിഹാറിലെ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു. നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ നിതീഷ് കുമാറിന്‍റെ തിരുമാനത്തെ പുകഴ്ത്തി മമത രംഗത്തെത്തിയതിന് തൊട്ട് പിറകേയാണ് മമതയേയും ബംഗാളിനേയും വിമപ്‍ശിച്ച് ആര്‍ജെഡി രംഗത്തെത്തിയത്.

 mamtabjp

<strong>രാഹുല്‍ ഗാന്ധി ഔട്ട്? രക്ഷക പ്രിയങ്ക ഗാന്ധി മാത്രം!! ബിഹാറില്‍ പ്രിയങ്കയ്ക്കായി മുറവിളി</strong>രാഹുല്‍ ഗാന്ധി ഔട്ട്? രക്ഷക പ്രിയങ്ക ഗാന്ധി മാത്രം!! ബിഹാറില്‍ പ്രിയങ്കയ്ക്കായി മുറവിളി

ബംഗാളില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ കടുത്ത ആശങ്കയുണ്ട്, ഇത് ഞാന്‍ കുറേനാളുകളായി പറയുകയാണ്. എന്തിനാണ് ഞങ്ങളുടെ പാര്‍ട്ടി അധ്യക്ഷനെ അവര്‍ അഭിനന്ദിച്ചതെന്ന് അറിയില്ല. നാല് സംസ്ഥാനങ്ങളില്‍ എന്‍ഡിഎയുടെ ഭാഗമല്ലാതെ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ജനതാദളിന്‍റെ തിരുമാനത്തില്‍ അവര്‍ സന്തുഷ്ടയായിരിക്കും. എന്നാല്‍ അവരുടെ തെറ്റായ പ്രവൃത്തികളെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജെഡിയു വക്താവ് അജയ് അലോക് പറഞ്ഞു. സംസ്ഥനത്തെ ഒരു മിനി പാകിസ്താന്‍ ആക്കി മാറ്റുന്ന നടപടിയെ അവര്‍ ഇപ്പോള്‍ തന്നെ തടയണം. അവര്‍ നന്ദി അറിയിച്ചുവെന്ന ഒറ്റ കാരണം കൊണ്ട് ബംഗാളില്‍ നിന്ന് ബിഹാറികളെ അടിച്ചോടിച്ചത് മറക്കാന്‍ ആകില്ലെന്നും അജയ് പറഞ്ഞു.

<strong>തിരഞ്ഞെടുപ്പിന് പിന്നാലെ ബാങ്കില്‍ നിന്ന് പണം അപ്രത്യക്ഷമായി!! കര്‍ണാടക സര്‍ക്കാരിനെതിരെ കര്‍ഷകര്‍</strong>തിരഞ്ഞെടുപ്പിന് പിന്നാലെ ബാങ്കില്‍ നിന്ന് പണം അപ്രത്യക്ഷമായി!! കര്‍ണാടക സര്‍ക്കാരിനെതിരെ കര്‍ഷകര്‍

അതേസമയം ജെഡിയു നേതാവിന്‍റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ കക്ഷിയായ ആര്‍ജെഡി നേതാവ് രംഗത്തെത്തി. വളരെ വൃത്തികെട്ട പ്രസ്താവനയാണ് അജയ് നടത്തിയതെന്ന് ആര്‍ജെഡി വക്താവും രാജ്യസഭാംഗവുമായ മനോജ് ഝാ പ്രതികരിച്ചു. ബംഗാളിനെ വിഭജിക്കാനുള്ള നീക്കങ്ങളാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിജെപി നടത്തുന്നതെന്നും മനോജ് ഝാ പ്രതികരിച്ചു.

English summary
JDU criticize Mamata banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X