Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതികളോട് ലൈംഗിക അധിക്ഷേപം; പൂവാലന്മാരെ എതിര്‍ത്ത യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

കൊല്‍ക്കത്ത: യുവതികളോട് ലൈംഗിക അധിക്ഷം നടത്തിയ പൂവാന്മാരോട് പ്രതിഷേധിച്ച യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ പരഗനാ ജില്ലയില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. മുസ്താക്കിന്‍ എന്ന യുവാവ് രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരുസംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

മഹാശിവരാത്രിയോട് അനുബന്ധിച്ച് പ്രദേശത്ത് ഒരു സാംസ്‌കാരിക പരിപാടി നടന്നിരുന്നു. ഇവിടെ പരിപാടി അവതരിപ്പിക്കാനെത്തിയ കലാകാരികളോട് ഒരുസംഘം പൂവാലന്മാര്‍ ലൈംഗിക അധിക്ഷേപം നടത്തിയിരുന്നു. ഇതിനെതിരെ മുസ്താക്കിന്‍ പ്രതികരിച്ചതാണ് കൊലപാതകത്തിനിടയാക്കിയെന്ന് പോലീസ് സൂചിപ്പിച്ചു.

knife

അതേസമയം, കൊല്ലപ്പെട്ട മുസ്താക്കിനും ക്രിമിനല്‍ റെക്കോര്‍ഡുണ്ടെന്ന് പോലീസ് പറഞ്ഞു. സ്ഥലത്തെ കുഴപ്പക്കാരായ ഒരുസംഘമാണ് കൊലപാതകത്തിന് പിന്നില്‍. നാലുപേരെ ഇതിനകംതന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കൊലപാതകത്തിനു പിന്നിലുള്ള പ്രേരണയക്കുറിച്ച് പിന്നീട് വിശദമാക്കാമെന്നും പോലീസ് അറിയിച്ചു.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+