കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം നിങ്ങളെ സംരക്ഷിക്കും, പിണറായി ഉറപ്പ് നല്‍കിയിട്ടുണ്ട്; അതിഥി തൊഴിലാളികളോട് മെഹുവ മൊയ്ത്ര എംപി

Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ തുടരുന്ന അതിഥി തൊഴിലാളികളെ ആശ്വസിപ്പിച്ച് പശ്ചിം ബംഗാള്‍ എംപി മെഹുവ മോയ്ത്ര. അതിഥി തൊഴിലാളികള്‍ കേരളത്തില്‍ സുരക്ഷിതരമായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മെഹുവ മൊയ്ത്ര വ്യക്തമാക്കുന്നു.

Recommended Video

cmsvideo
Mahua moitra praises kerala CM pinarayi vijayan | Oneindia Malayalam

കേരളത്തില്‍ കഴിയുന്ന എല്ലാ അതിഥി തൊഴിലാളികളുടേയും സംരക്ഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വ്യാജപ്രചരണങ്ങളില്‍ വീഴരുതെന്നും മെഹുവ മൊയ്ത്ര ബംഗാളിയില്‍ റെക്കോര്‍ഡു ചെയ്തയച്ച സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.

bengal

'പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ... നമ്മള്‍ ഏറ്റവും പ്രയാസമേറി ഒരു സമയത്തിലൂടെയാണ് കടന്നുപോവുന്നത്. ഇതിനൊന്നും നമ്മളാരും ഉത്തരവാദികളുമല്ല. ഈ സമയവും നമ്മള്‍ അതിജീവിച്ചേ മതിയാവൂ. നിങ്ങള്‍ എല്ലാവരും ആശങ്കയിലാണെന്ന് എനിക്കറിയാം. എന്നാല്‍ ഇപ്പോള്‍ വീട്ടിലേയ്ക്കു തിരിച്ചുപോവുക എന്നത് അസാധ്യമാണ് എല്ലാവരേയും സംരക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിട്ടുള്ള ഉറപ്പ്. എല്ലാവര്‍ക്കും താമസവും ഭക്ഷണവും ഉറപ്പാക്കും. ദയവായി, ഈ സമയത്ത് പ്രശ്നം സൃഷ്ടിച്ച് മുതലെടുക്കാന്‍ ശ്രമിക്കുന്നവരുടെ വലയില്‍ വീഴരുത്. നമ്മള്‍ ഇതൊക്കെ അതിജീവിക്കും'- സന്ദേശത്തില്‍ മെഹുവ മൊയ്ത്ര പറയുന്നു.

നാട്ടില്‍ പോകണമെന്ന ആവശ്യം ഉയര്‍ത്ത് കോട്ടയം ചങ്ങനാശ്ശേരിയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ കൂട്ടമായി നിരത്തിലിറങ്ങി പ്രതിഷേധിച്ച സാഹചര്യത്തിലായിരുന്നു മെഹുവ മൊയ്ത്രയുടെ പ്രതികരണം. പായിപ്പാട്ടെ സംഭവത്തിന് പിന്നില്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഉണ്ടെന്ന സൂചന ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു.

പായിപ്പാട് സംഭവം കേരളത്തിനെതിരായ അപവാദ പ്രചാരണത്തിന് ഉപയോഗിച്ചവരെക്കുറിച്ചും കൃത്യമായ സൂചനകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. കുറ്റം ചെയ്തവരെ കണ്ടെത്താനും അവരെ നിയമത്തിനു മുന്നിലെത്തിക്കാനും വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

പ്രതിഷേധത്തിന് തൊഴിലാളികളെ സംഘടിപ്പിച്ചതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ചുവിനെയാണ് അറസ്റ്റ് ചെയ്തത്. അതിഥി സംസ്ഥാന തൊഴിലാളികളെ വിളിച്ചുവരുത്തി കൂട്ടം ചേരാന്‍ ആഹ്വാനം ചെയ്തുവെന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.

അവര്‍ ജീവന്‍ ഹോമിച്ച് നല്‍കിയ ഭിക്ഷയാണ് നമ്മുടെ വളര്‍ച്ച, അവരെ 'കൊറോണ' എന്ന് വിളിച്ച് കളിയാക്കരുത്അവര്‍ ജീവന്‍ ഹോമിച്ച് നല്‍കിയ ഭിക്ഷയാണ് നമ്മുടെ വളര്‍ച്ച, അവരെ 'കൊറോണ' എന്ന് വിളിച്ച് കളിയാക്കരുത്

 എണ്ണവില 17 വര്‍ഷത്തെ ഇടിവില്‍; ഇന്ത്യയില്‍ കുറച്ചത് 10 പൈസ, രക്ഷപ്പെടാന്‍ കൈവിട്ട കളിക്ക് റിലയന്‍സ് എണ്ണവില 17 വര്‍ഷത്തെ ഇടിവില്‍; ഇന്ത്യയില്‍ കുറച്ചത് 10 പൈസ, രക്ഷപ്പെടാന്‍ കൈവിട്ട കളിക്ക് റിലയന്‍സ്

English summary
bengal mp mahua moitra appeal to migrant workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X