കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവം: നാലുപേര്‍ കൂടി അറസ്റ്റില്‍
കൊല്‍ക്കത്ത : കന്യാസ്ത്രീയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസില്‍ നാലു പേര്‍ കൂടി അറസ്റ്റില്‍. പഞ്ചാബിലെ ലുധിയാനയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാലുപേരും ബംഗ്ലദേശ് സ്വദേശികളാണ്. ലുധിയാനയിലെ മോട്ടിനഗര്‍ ഗ്രാമത്തില്‍ നിന്ന് പഞ്ചാബ് പൊലീസാണ് ഇവരെ പിടികൂടിയത്
നേരത്തേ അറസ്റ്റ് ചെയ്ത രണ്ടുപേരും ബംഗ്ലദേശ് സ്വദേശികളാണ്. ഇവരില്‍ ഒരാളെ പശ്ചിമബംഗാളില്‍ നിന്നും മറ്റേയാളെ മുംബൈയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. സിക്കന്ദര്‍ ഷെയ്ഖ്, ഗോപാല്‍ സര്‍ക്കാര്‍ എന്നിവരെയാണ് നേരത്തേ അറസ്റ്റ് ചെയ്തത്.

റാണാഘട്ടിലെ സ്‌കൂളിനോടു ചേര്‍ന്ന കോണ്‍വെന്റില്‍ മാര്‍ച്ച് 13ന് രാത്രി ഏഴംഗസംഘം കന്യാസ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു.
കവര്‍ച്ചാ സംഘത്തെ തടയാനുള്ള ശ്രമത്തിനൊടുവിലാണ് ഇവര്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടത്. സംഭവത്തിന് പിന്നാലെ സ്റ്റാഫ് റൂമിലെ സിസിടിവി കാമറയില്‍ നിന്നും നാല് കവര്‍ച്ചക്കാരുടെ വീഡിയോ പൊലീസ് പുറത്തുവിട്ടിരുന്നു.












Click it and Unblock the Notifications