കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിൽ മമതയെ താഴെയിറക്കാൻ ഷായുടെ സൂപ്പര്‍ പ്ലാൻ, 200 സീറ്റ് ബിജെപിക്ക്; സ്വപ്‌നം മാത്രമെന്ന് തൃണമൂൽ

Google Oneindia Malayalam News

കൊല്‍ക്കത്ത: അടുത്ത വര്‍ഷത്തോടെ പശ്ചിമബംഗാളിലും നിമയസഭ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുകയാണ്. കേരളം പോലെ തന്നെ ബിജെപിക്ക് ബാലികേറാമലയായി തുടരുന്ന സംസ്ഥാനമാണ് ബംഗാള്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളാണ് ബംഗാള്‍ പിടിച്ചെടുക്കാനുള്ള തന്ത്രപ്പാടിലാണ് ബിജെപി.

എന്നാല്‍ ഉരുക്കുപോലെ സംസ്ഥാനത്ത് ഉറച്ചു നില്‍ക്കുന്ന മമതയെ താഴെയിറക്കാന്‍ ബിജെപി ചെറിയ മുന്നൊരുക്കങ്ങള്‍ നടപ്പിലാക്കിയിട്ട് കാര്യമില്ല. അതുകൊണ്ട് തന്നെ അടുത്ത തിരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ ആവേശം കൊള്ളിക്കുന്ന ഒന്നായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ബംഗാളില്‍ ബിജെപി കാര്യമായ പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന സൂചനയാണ് അമിത് ഷായുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തില്‍ നിന്നും പുറത്തുവന്നത്. വിശദാംശങ്ങളിലേക്ക്.

കോണ്‍ഗ്രസ്-സിപിഎം പ്ലാന്‍

കോണ്‍ഗ്രസ്-സിപിഎം പ്ലാന്‍

ബിജെപിയെ പോലെ തന്നെ കോണ്‍ഗ്രസിനും സിപിഎമ്മിനും ബംഗാളില്‍ ഒരു കണ്ണുണ്ട്. 34 വര്‍ഷത്തെ തുടര്‍ ഭരണത്തിന് ശേഷം താഴെയിറങ്ങിയ സിപിഎമ്മിന് ഇന്ന് ബംഗാളില്‍ കാര്യമായ സ്വാധീനം ഒന്നും തന്നെ ഇല്ല. അതുകൊണ്ട് തന്നെ അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്ഡഗ്രസുമായി കൈകോര്‍ക്കാണ് സിപിഎം ധാരണ. ഇതിന് സംസ്ഥാന ഘടകത്തിന്റെയും പോളിറ്റ് ബ്യൂറോയുടെയും പച്ചക്കൊടി ലഭിച്ചു.

മത്സരിക്കാന്‍ ധാരണ

മത്സരിക്കാന്‍ ധാരണ

അടുത്ത തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാനാണ് സിപിഎം കോണ്‍ഗ്രസ് ധാരണയായിരിക്കുന്നത്. ഇതിന്റെ ഭാഗമായി മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇടതുമുന്നണി-കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്ന് പൊതുമിനിമം പരിപാടി തയ്യാറാക്കാന്‍ നിശ്ചയിച്ചിരുന്നു. കോണ്‍ഗ്രസ്-ഇടതുമുന്നണി ബന്ധത്തിന് ആദ്യം കേരള ഘടകം എതിര്‍പ്പറിയിച്ചെങ്കിലും സാഹചര്യം മനസിലാക്കി യോജിക്കുകയായിരുന്നു.

അമിത് ഷായുടെ പ്ലാന്‍

അമിത് ഷായുടെ പ്ലാന്‍

നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ താമരവിരിയിക്കുമെന്ന ദൃഢ നിശ്ചയത്തോടെയാണ് അമിത് ഷായും സംഘവും. ഇതിനായി വലിയ പദ്ധതികളും പ്രഖ്യാപനങ്ങളും ബിജെപി നടത്തിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം അമിത് ഷാ ബംഗാള്‍ സന്ദര്‍ശിച്ചത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.

200 സീറ്റും ബിജെപിക്ക്

200 സീറ്റും ബിജെപിക്ക്

ബംഗാളില്‍ ആകെ 294 സീറ്റുകളാണ് നിയമസഭയിലുള്ളത്. ഇതില്‍ 200 സീറ്റുകളും അടുത്ത തിരഞ്ഞെടുപ്പില്‍ പിടിച്ചെടുക്കുമെന്നാണ് കേന്ദ്ര ആഭ്യന്ത മന്ത്രി കൂടിയായ അമിത് ഷാ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ബംഗാളിലെത്തിയപ്പോഴാണ് അമിത് ഇക്കാര്യം വ്യക്തമാക്കിയത്.

ലക്ഷ്യത്തിലെത്താന്‍

ലക്ഷ്യത്തിലെത്താന്‍

അമിത് ഷായുടെ ഇപ്പോള്‍ വ്യക്തമാക്കിയ ഈ സീറ്റുകള്‍ സ്വന്തമാക്കാന്‍ ബിജെപി ചില്ലറ ജോലിയെന്നും ബംഗാളില്‍ എടുത്താല്‍ മതിയാവില്ല. അതുകൊണ്ട് തന്നെ നേതാക്കളോട് കഠിനാധ്വാനം ചെയ്യണമെന്നും അമിത് ഷാ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അമിത് ഷായുടെ ഈ പ്രഖ്യപനത്തെ തള്ളുന്ന മട്ടാണ് തൃണമൂലിനുള്ളത്. അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ തൃണമൂല്‍ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്.

2019 പൊതുതിരഞ്ഞെടുപ്പ്

2019 പൊതുതിരഞ്ഞെടുപ്പ്

2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ 22 സീറ്റുകള്‍ ലഭിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ അവിടെ ഞങ്ങല്‍ക്ക് 18 സീറ്റുകള്‍ ലഭിച്ചു. അഞ്ചോളം സീറ്റുകള്‍ രണ്ടായിരം മുതല്‍ മൂവായിരം വോട്ടുകള്‍ക്കാണ് നഷ്ടമായത്. എന്നാല്‍ ഇപ്പോള്‍ പറയുന്നു, ബിജെപി ബംഗാളില്‍ ചുരിങ്ങിയത് 200 സീറ്റെങ്കിലും സ്വന്തമാക്കും- അമിത് ഷാ പറഞ്ഞു.

16 എംഎല്‍എമാര്‍

16 എംഎല്‍എമാര്‍

294 അംഗ നിയമസഭയില്‍ 16 എംഎല്‍എമാര്‍ മാത്രമാണ് ബിെജപിക്കുള്ളത്. ഭരണ കക്ഷിയായ തൃണമൂലിന് 221 എംഎല്‍എമാരുണ്ട്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റമാണ് സംസ്ഥാനത്ത് നടത്തിയത്. ഈ ഒരു ഒറ്റ ആത്മവിശ്വാസത്തിലാണ് ബിജെപി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

തൃണമൂലിന്റെ പ്രതികരണം

തൃണമൂലിന്റെ പ്രതികരണം

എന്നാല്‍ അമിത് ഷായുടെ പ്രസ്താവനയെ തള്ളുന്ന പ്രതികരണമാണ് തൃണമൂലിന്റെ ഭാഗത്ത് നിന്നുണ്ടായത്. ചില വാദങ്ങള്‍ നിരത്തിയാണ് തൃണമൂലിന്റെ പ്രതികരണം. അമിത് ഷായുടെ 200 സീറ്റെന്ന ആഗ്രഹം വെറും സ്വപ്‌നം മാത്രമാണെന്നാണ് തൃണമൂല്‍ എംപി സൗഗത റോയ് പ്രതികരിച്ചത്.

Recommended Video

cmsvideo
|Oxford University hopes Vaccine will be enter in market soon Oneindia Malayalam
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയില്ല

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയില്ല

ബംഗാളില്‍ ബിജെപിക്ക് ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പോലുമില്ല. കേഡര്‍മാരില്ല, ജനപിന്തുണയാണെങ്കില്‍ തീരെയുമില്ല. ബീഹാറിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കാണുന്നതുപോലെ പ്രധാനമന്ത്രിയുടെ പ്രഭാവം മങ്ങിക്കൊണ്ടിരിക്കുകയാണ്. ബംഗാളില്‍ അവര്‍ക്ക് ഒരു പ്രതീക്ഷയുമില്ല. ഷായുടെ വെറും പൊള്ളയായ സ്വപ്‌നം മാത്രമാണിതെന്ന് സൗഗത റോയ് പറഞ്ഞു.

അവസാനഘട്ട മത്സരത്തിന് ബീഹാർ, പ്രചാരണം അവസാനിച്ചു, 78 സീറ്റുകൾ, 1200 സ്ഥാനാര്‍ത്ഥികള്‍അവസാനഘട്ട മത്സരത്തിന് ബീഹാർ, പ്രചാരണം അവസാനിച്ചു, 78 സീറ്റുകൾ, 1200 സ്ഥാനാര്‍ത്ഥികള്‍

വിജയ് രാഷ്ട്രീയ പ്രവേശനത്തിനെന്ന് റിപ്പോർട്ട്: ഫാൻസ് അസോസിയേഷൻ രാഷ്ട്രീയ പാർട്ടിയാക്കും? പ്രതികരണംവിജയ് രാഷ്ട്രീയ പ്രവേശനത്തിനെന്ന് റിപ്പോർട്ട്: ഫാൻസ് അസോസിയേഷൻ രാഷ്ട്രീയ പാർട്ടിയാക്കും? പ്രതികരണം

ബിഹാറിന്‍റെ വികസനത്തിന് നിതീഷ് കുമാറിന്‍റെ സര്‍ക്കാര്‍ വേണം; തുറന്ന കത്തുമായി നരേന്ദ്ര മോദിബിഹാറിന്‍റെ വികസനത്തിന് നിതീഷ് കുമാറിന്‍റെ സര്‍ക്കാര്‍ വേണം; തുറന്ന കത്തുമായി നരേന്ദ്ര മോദി

English summary
Bengal polls 2021: Union Minister Amit Shah Says BJP will win 200 seats in the next elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X