കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപബ്ലിക് ദിനാഘോഷത്തിലും കേന്ദ്രവും ബംഗാളും തമ്മില്‍ പോര്; ബംഗാളിന്റെ ടേബ്ലോ കേന്ദ്രം തള്ളി

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാരും പശ്ചിമ ബംഗാളും തമ്മില്‍ തുടരുന്ന പോര് റിപബ്ലിക് ദിനാഘോഷത്തിലും. റിപബ്ലിക് ദിനത്തിന്റെ ഭാഗമായ പരേഡില്‍ അണിനിരക്കുന്നതിന് ബംഗാള്‍ നിര്‍ദേശിച്ച ടേബ്ലോ കേന്ദ്രസര്‍ക്കാര്‍ തള്ളി. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് മമതാ ബാനര്‍ജി സര്‍ക്കാര്‍ നിര്‍ദേശിച്ച ടേബ്ലോ തള്ളിയത്. പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കാതെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നടപടി.

Mamat

വിദഗ്ധ സമിതിയുടെ രണ്ട് യോഗത്തിലും ബംഗാളിന്റെ ടേബ്ലോ ചര്‍ച്ച ചെയ്തിരുന്നു. ഇത് പരിഗണിക്കേണ്ട എന്ന് തീരുമാനിച്ചുവെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന. കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന രാഷ്ട്രീയ നേതാവാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഏകാധിപത്യ ഭരണമാണ് കേന്ദ്രം നടത്തുന്നതെന്ന് മമതാ ബാനര്‍ജി കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമത സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എന്തുവന്നാലും രണ്ടും ബംഗാളില്‍ നടപ്പാക്കുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ പ്രതികരണം. മമതയും കേന്ദ്രവും കൊമ്പുകോര്‍ക്കല്‍ തുടരുന്നതിനിടെയാണ് റിപബ്ലിക് ദിന പരേഡില്‍ ബംഗാളില്‍ ടേബ്ലോ ഒഴിവാക്കിയിരിക്കുന്നത്.

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും 16 ടേബ്ലോകളും കേന്ദ്രത്തിന്റെ ആറ് ടേബ്ലോകളുമാണ് നിലവില്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൗരത്വ നിയമം നടപ്പാക്കുന്നതിന് മുമ്പ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ രാജ്യത്ത് ഹിത പരിശോധന നടത്തണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ ജഗ്ദീപ് ധങ്കാറുമായും മമത സര്‍ക്കാര്‍ തര്‍ക്കം രൂക്ഷമാണ്.

English summary
Bengal's R-Day tableau rejected, Mamata-Centre rift again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X