Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളിലും ഏക സിവില്‍ കോഡ്; നിയമം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമാകും

പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്നു. തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ട്. സിവില്‍ നിയമങ്ങളില്‍ വ്യത്യസ്ത ചട്ടങ്ങളാണ് നിലവില്‍ രാജ്യം പിന്തുടരുന്നത്. ഇത് മാറ്റി എല്ലാവര്‍ക്കും ഒരൊറ്റ സിവില്‍ നിയമം ആക്കുകയാണ് ചെയ്യുക. എന്നാല്‍ ചില വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കുമെന്നും സൂചനയുണ്ട്.

ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ ഇതിനകം ഏകസിവില്‍ കോഡ് നടപ്പാക്കിയിട്ടുണ്ട്. രാജ്യത്ത് ആദ്യം ഏകസിവില്‍ കോഡ് നടപ്പാക്കിയ സംസ്ഥാനം ഉത്തരാഖണ്ഡ് ആണ്. അടുത്തിടെ ഗുജറാത്തിലും അസമിലും ഇതുമായി ബന്ധപ്പെട്ട ബില്ല് പാസാക്കിയിരുന്നു. മുസ്ലിങ്ങളെ മാത്രമാണ് ബില്ല് ലക്ഷ്യമിടുന്നത് എന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ആദിവാസി വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് ചൂണ്ടിക്കാട്ടിയാണ് ഈ പ്രതികരണം.

bengal ucc bill

ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി മുന്നോട്ട് വച്ച പ്രധാന വിഷയമായിരുന്നു ഏക സിവില്‍ കോഡ്. ബിജെപി അധികാരത്തിലെത്തിയാല്‍ ആറ് മാസത്തിനകം ഏകസിവില്‍ കോഡ് നടപ്പാക്കുമെന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. 293ല്‍ 208 സീറ്റ് നേടി വലിയ ഭൂരിപക്ഷത്തിലാണ് ബിജെപി ബംഗാളില്‍ അധികാരം പിടിച്ചത്. മമത ബാനര്‍ജി വരെ തന്റെ മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു.

2024 ഫെബ്രുവരിയിലാണ് ഉത്തരാഖണ്ഡില്‍ ഏകസിവില്‍കോഡ് നിയമം പാസാക്കിയത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഗുജറാത്തിലും മെയ് മാസത്തില്‍ അസമിലും പാസാക്കി. വലിയ ഭൂരിപക്ഷമുള്ളതിനാല്‍ ബംഗാളില്‍ ബില്ല് പാസാക്കുന്നതിന് ബിജെപി തടസങ്ങളില്ല. വിവാഹം, വിവാഹ മോചനം, പാരമ്പര്യ സ്വത്ത് വീതം വെക്കല്‍, ലിവിങ് ടുഗതര്‍ ജീവിതം തുടങ്ങിയ കാര്യങ്ങളിലെല്ലാം സംസ്ഥാനത്ത് ഇനി ഒരൊറ്റ നിയമമാകും.

രാജ്യത്ത് ക്രിമിനല്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെ ആണെങ്കിലും സിവില്‍ നിയമങ്ങളില്‍ മതപരമായ ഭാഗം കൂടി പരിശോധിച്ചാണ് നടപ്പാക്കുന്നത്. മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കുമെല്ലാം വ്യത്യസ്തമാണ് സിവില്‍ നിയമം. ഹിന്ദുക്കളിലെ വിവിധ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഇതില്‍ വ്യത്യസ്ത ആചാരമാണ്. എന്നാല്‍ യുസിസി ബില്ല് പാസാക്കുന്നതോടെ എല്ലാ മതസ്ഥര്‍ക്കും ഒരു നിയമമായി മാറും. ഈ നിയമം എങ്ങനെയാകും എന്നതാണ് ഇനി അറിയേണ്ടത്.

അസമില്‍ യുസിസി നടപ്പാക്കുന്ന വേളയില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് ചില ഭേദഗതികള്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഒന്നും പരിഗണിച്ചില്ല. ബംഗാളില്‍ ബിജെപിക്ക് ബില്ല് പാസാക്കുന്നതിന് മതിയായ അംഗങ്ങളുണ്ട്. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചേക്കില്ല. പ്രതിപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസിന് 80 അംഗങ്ങളാണുള്ളത്. ഇതില്‍ വലിയൊരു വിഭാഗം മമത ബാനര്‍ജിയുമായി ഉടക്കി ബിജെപിയുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ സഭയില്‍ ബില്ല് പാസാക്കുന്നതിന് കാര്യമായ എതിര്‍പ്പുണ്ടാകില്ലെന്ന് കരുതുന്നു. അധികം വൈകാതെ ദേശീയതലത്തില്‍ ഏകസിവില്‍കോഡ് നടപ്പാക്കുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+