കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് നാണമില്ല, അമിത് ഷാ ഗുണ്ട, ഒറ്റവോട്ടും ബംഗാളില്‍ നിന്ന് ബിജെപിക്ക് കിട്ടില്ലെന്ന് മമത!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളിലെ അക്രമത്തില്‍ വിട്ടുകൊടുക്കാതെ മമതാ ബാനര്‍ജി. ബിജെപി ബംഗാളിന്റെ പൈതൃകം തകര്‍ക്കുകയാണെന്ന് മമത ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷാപതപരമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണം പരിമിതപ്പെടുത്തിയത് ഇതിന്റെ ഭാഗമാണെന്നും മമത ആരോപിച്ചു.

1

പ്രധാനമന്ത്രി നരേന്ദ്ര മോദി നുണകള്‍ മാത്രം പറഞ്ഞ് കൊണ്ടിരിക്കുകയാണ്. അമിത് ഷാ ഗുണ്ടയാണ്. ജനങ്ങളെ ദ്രോഹിക്കുകയാണ് മോദിയും അമിത് ഷായും ചേര്‍ന്നിട്ടെന്ന് മമത കുറ്റപ്പെടുത്തി. അതേസമയം ബംഗാളിലെ അക്രമങ്ങള്‍ കശ്മീരിനേക്കാള്‍ കൂടിയ തോതിലാണ് ഉള്ളതെന്ന് മോദി ആരോപിച്ചു. ജനാധിപത്യ മൂല്യങ്ങളെയും തിരഞ്ഞെടുപ്പിനെയും കുറിച്ച് ഒരു ചര്‍ച്ചയും അവിടെ നടക്കുന്നില്ല. ബംഗാള്‍ ഇപ്പോള്‍ അക്രമത്തിന്റെ പേരിലാണ് അറിയപ്പെടുന്നതെന്നും മോദി പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകള്‍ ബംഗാളില്‍ തിരഞ്ഞെടുപ്പ് റാലികള്‍ തടയുകയാണ്. തിരഞ്ഞെടുപ്പിനെ കുറിച്ച് അവിടെ ആരും ചര്‍ച്ച ചെയ്യുന്നില്ല. അക്രമമാണ് അവിടെ പ്രധാന വിഷയം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സമയത്ത് പോലും അവിടെ ഏറ്റുമുട്ടലുകള്‍ ഉണ്ടായെന്ന് മോദി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ഇപ്പോള്‍ തന്നെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്ന് മോദി പറഞ്ഞു.

പശ്ചിമ ബംഗാളിലെ ഡംഡമില്‍ ഞാന്‍ റാലിക്കായി പോകുന്നുണ്ട്. മമത തന്നെ റാലിയില്‍ പങ്കെടുക്കാന്‍ അനുവദിക്കുമോ എന്ന് കണ്ടറിയണം. അവര്‍ അവരുടെ വഴിയേ പോകുകയാണെങ്കില്‍ തന്റെ ഹെലികോപ്ടറുകള്‍ ബംഗാളില്‍ ഇറങ്ങില്ലെന്നും മോദി പറഞ്ഞു. അതേസമയം ബംഗാളില്‍ തകര്‍പ്പെട്ട ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയ്ക്ക് പകരം മറ്റൊരു പ്രതിമ നിര്‍മിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തൃണമൂല്‍ പ്രവര്‍ത്തകരാണ് ഇത് തകര്‍ത്തതെന്നും മോദി ആരോപിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബംഗാളില്‍ സിപിഎം വട്ടപൂജ്യമാകും... ഇടതു കോട്ടകളെല്ലാം ബിജെപിയിലേക്ക്ബംഗാളില്‍ സിപിഎം വട്ടപൂജ്യമാകും... ഇടതു കോട്ടകളെല്ലാം ബിജെപിയിലേക്ക്

English summary
bengal violence mamata against modi and amit shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X