കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ വരുന്നത് കണ്ടപ്പോള്‍ ഓടി അകത്ത് കയറി, പിന്നെ സംഭവിച്ചത്... കലാപത്തെ കുറിച്ച് ഗ്രാമവാസികള്‍

മുസ്ലീങ്ങളുടെ ആഘോഷങ്ങളില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കണം.. ഞങ്ങളുടെ ആഘോഷ ചടങ്ങുകളില്‍ അവരും എത്തണം

  • By Aswini
Google Oneindia Malayalam News

കൊല്‍ക്കത്ത: വര്‍ഗ്ഗീയ കലാപത്തില്‍ തങ്ങളുടെ ഗ്രാമം കത്തിയമരുന്നത് കണ്ട് നിസ്സഹരായി നോക്കി നില്‍ക്കുകയാണ് പശ്ചിമ ബംഗാളിലെ പര്‍ഗാനാസ് ജില്ലയിലെ ഗ്രാമവാസികള്‍. ഈ കലാപത്തില്‍ തങ്ങള്‍ ആരും പങ്കാളികളല്ല.. പുറത്ത് നിന്ന് വന്നവരാണ് തീ കൊളുത്തി വിട്ടത് എന്ന് ഗ്രാമവാസികള്‍ പറയുന്നു.

<em>ബംഗാള്‍:ഒരു വശത്ത് തമ്മിലടി..മറുവശത്ത് ഹിന്ദുക്കളുടെ രക്ഷക്ക് മുസ്ലീമുകള്‍!!!</em>ബംഗാള്‍:ഒരു വശത്ത് തമ്മിലടി..മറുവശത്ത് ഹിന്ദുക്കളുടെ രക്ഷക്ക് മുസ്ലീമുകള്‍!!!

അവര്‍ എത്ര പേര്‍ വന്നു എന്ന് ഞങ്ങള്‍ക്കറിയില്ല.. മോട്ടോര്‍സൈക്കിളിലാണ് വന്നത്. വരുന്നത് കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ ഓടി വീടിന് അകത്ത് കയറി. ഫേസ്ബുക്കില്‍ നബിയ്‌ക്കെതിരെ പോസ്‌റ്റെഴുതി കലാപം തുടങ്ങിവച്ച പതിനേഴുകാരനെ അന്വേഷിച്ചാണ് അവര്‍ വന്നത്. എന്നാല്‍ ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മറ്റൊരാളാണ്. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു- ഗ്രാമവാസികളിലൊരാളായ ഷാജഹാന്‍ മോദല്‍ പറഞ്ഞു.

violence-in-wb

ആക്രമികള്‍ പതിനേഴുകാരന്റെ അമ്മാവനെ ഉപദ്രവിയ്ക്കുകയും വീടിന് തീ വയ്ക്കുകയുമായിരുന്നു എന്ന് മഗുര്‍ഖലിവാസികള്‍ പറയുന്നു. പ്രദേശവാസികളായ മുസ്ലീം യുവാക്കള്‍ സമീപത്തുണ്ടായിരുന്നുവെങ്കിലും അവരാരും കലാപത്തില്‍ പങ്കാളികളായിട്ടില്ലത്രെ. കത്തുന്ന തീയില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും ആക്രമികളുടെ അംഗബലത്തില്‍ തങ്ങള്‍ക്കതിന് സാധിച്ചില്ല എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

ആക്രമികള്‍ പോയി കഴിഞ്ഞപ്പോള്‍ പ്രദേശത്തെ മുസ്ലിം സഹോദരങ്ങളടക്കം എല്ലാവരും ഓടി ചെന്നു നോക്കിയത് പതിനേഴുകാരന് എന്തെങ്കിലും സംഭവിച്ചോ എന്നാണ്. ഞങ്ങള്‍ക്ക് വര്‍ഗ്ഗീയ കലാപം വേണ്ട. മുസ്ലീങ്ങളുടെ ആഘോഷങ്ങളില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കണം.. ഞങ്ങളുടെ ആഘോഷ ചടങ്ങുകളില്‍ അവരും എത്തണം. ദുര്‍ഗ്ഗ പൂജയ്ക്ക് അവര്‍ ഞങ്ങളുടെ വീടുകളില്‍ വരാറുണ്ട്..

violence-in-wb2

വര്‍ഷങ്ങളായി ഞങ്ങള്‍ സ്‌നേഹത്തോടെ ഇവിടെ കഴിഞ്ഞു പോകുകയാണ്.. ഇതുപോലൊരു കലാപം ഇതുവരെ കണ്ടിട്ടില്ല. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും സമാധാനത്തോടെ സ്‌നേഹത്തോടെ ഇവിടെ ജീവിച്ചാല്‍ മതി.. - ഗ്രാമീണര്‍ പറയുന്നു.

17 കാരന്‍ മതസ്പര്‍ദ്ധക്ക് ഇടയാക്കുന്ന തരത്തില്‍ മുഹമ്മദ് നബിയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടു എന്നാരോപിച്ചാണ് പശ്ചമബംഗാളിലെ പര്‍ഗനാസ് ജില്ലയില്‍ ഹിന്ദു, മുസ്ലീം മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. സംസ്ഥാനത്തെ ബദുരിയ, ബാസിര്‍ഘട്ട്, ഹറോവ, സ്വരൂപ് നഗര്‍, ദേഗംഗ എന്നീ മേഖലകളിലാണ് സംഘര്‍ഷം നടക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഇട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എങ്കിലും വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കിയും പൊതുഗതാഗതം തടസ്സപ്പെടുത്തിയും പ്രതിഷേധക്കാര്‍ സംഘര്‍ഷം തുടരുകയായിരുന്നു.

English summary
Communal violence flared in Magurkhali village of North 24 Parganas district's Bhaduria block. Days later, it spread to neighbouring Basirhat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X