കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമ ബംഗാളിലെ അക്രമം, ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ഗവർണർ

Google Oneindia Malayalam News

കൊല്‍ക്കത്ത: സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറാത്തതില്‍ അതൃപ്തി അറിയിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് അക്രമങ്ങള്‍ അരങ്ങേറുകയാണ്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറിയെ ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിച്ച് വരുത്തി വിശദീകരണം തേടി.

ഊരുവിലക്കു പോലെ ഫേസ്ബുക്ക്‌ വിലക്ക്‌, സച്ചിദാനന്ദനെ വിലക്കിയതിനെതിരെ എംവി ജയരാജൻഊരുവിലക്കു പോലെ ഫേസ്ബുക്ക്‌ വിലക്ക്‌, സച്ചിദാനന്ദനെ വിലക്കിയതിനെതിരെ എംവി ജയരാജൻ

സംസ്ഥാനത്തെ ചീഫ് സെക്രട്ടറി അലപന്‍ ബന്ധോപാദ്ധ്യായ, സംസ്ഥാന പോലീസ് മേധാവി വീരേന്ദ്ര എന്നിവരെയാണ് ഗവര്‍ണര്‍ വിളിച്ച് വരുത്തിയത്. എന്നാല്‍ ഇരുവരും തന്നെ കാണാന്‍ എത്തിയത് താന്‍ ആവശ്യപ്പെട്ട ഒരു കടലാസും റിപ്പോര്‍ട്ടും കയ്യില്‍ ഇല്ലാതെ ആണെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. ഇരുവരോടും ബംഗാളിലെ ക്രമസമാധാന നില സംബന്ധിച്ചുളള റിപ്പോര്‍ട്ട് ഉടന്‍ തന്നെ സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു.

mamata

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് വ്യ്ാപകമായി അരങ്ങേറിയ അക്രമ സംഭവങ്ങളെ സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറിയെയും ഡിജിപിയേയും ഗവര്‍ണര്‍ വിളിച്ച് വരുത്തിയത്. ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് നല്‍കാത്തതിനെ ഗവര്‍ണര്‍ ട്വിറ്ററില്‍ കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ഭരണഘടനാ തലവനെ കാര്യങ്ങള്‍ അറിയിക്കാത്തത് അംഗീകരിക്കാനാവില്ലെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.

 ഷാഫി പറമ്പിലിനെ പ്രതിപക്ഷ നേതാവാക്കണം, രാഹുൽ മോനെ സോഷ്യൽ മീഡിയ ഹെഡ് ആക്കുക: അനിൽ തോമസ് ഷാഫി പറമ്പിലിനെ പ്രതിപക്ഷ നേതാവാക്കണം, രാഹുൽ മോനെ സോഷ്യൽ മീഡിയ ഹെഡ് ആക്കുക: അനിൽ തോമസ്

English summary
Bengal Violence: West Bengal Governor Jagdeep Dhankhar summoned Chief Secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X