ഭര്‍ത്താവിനെ കാമുകന് കൊല്ലുന്നത് ഭാര്യ ഫോണിലൂടെ ആസ്വദിച്ചു; ഞെട്ടിക്കുന്ന കൊലപാതകം
കൊല്‍ക്കത്ത: ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവം കൊല്‍ക്കത്തയെ ഞെട്ടിച്ചു. കൊല്‍ക്കത്തയിലെ ബരാസത് ഹൃദയാപൂര്‍ ഏരിയയിലാണ് കൊലപാതകം നടന്നത്. ബംഗ്ലാദേശില്‍ നിന്നും കുടിയേറി കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കിയ അനുപം സിന്‍ഹ(34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ മൗന മജുംബാദ്(28), കാമുകന് അജിത് റോയ്(26) എന്നിവര്‍ പോലീസ് പിടിയിലായി.
കോളേജ് വിദ്യാഭ്യാസകാലം മുതല്‍ അടുപ്പത്തിലായിരുന്ന മൗനയും അജിത് റോയിയും ഒരുമിച്ച് ജീവിക്കാനായാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരു ട്രാവല്‍ ഏജന്‍സിയില്‍ മാനേജരായിരുന്ന അനുപമിനെ അദ്ദേഹത്തിന്റെ മുറിയിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. മൗന വീട്ടിലില്ലാത്തപ്പോഴായിരുന്നു അജിത് കൊലപാതകം നടത്തിയത്.

മരണവെപ്രാളത്തില്‍ അനുപം ശബ്ദമുണ്ടാക്കുന്നത് അജിത് ഫോണ്‍ വഴി കാമുകിയെ കേള്‍പ്പിക്കുകയും ചെയ്തു. കൊലപാതകത്തിനുശേഷം അപ്പാര്‍ട്ട്മെന്റ് കഴുകി വൃത്തിയാക്കിയ അജിത് പിറ്റേദിവസം അനുപമിന്റെ ഫോണും തന്റെ രക്തംപുരണ്ട വസ്ത്രങ്ങളും വെള്ളത്തില്‍ വലിച്ചെറിഞ്ഞു. കൊലപാതകം കണ്ടയുടനെ അടുപ്പക്കാര്‍ക്ക് ബന്ധമുള്ളതിന്റെ തെളിവ് ലഭിച്ചതോടെയാണ് പ്രതികള്‍ പിടിയിലായത്.
അനുപമിന്റെ കൈയ്യിലുണ്ടായിരുന്ന മോതിരം മൃതദേഹത്തിനടുത്തുനിന്നും ലഭിച്ചത് പ്രധാന സൂചനയായി. ഒരു പ്രൊഫഷണല്‍ കൊലപാതകി ഒരിക്കലും മോതിരം ഊരിയെടുത്താല്‍ അത് അവിടെ ഉപേക്ഷിക്കില്ലെന്ന് പോലീസ് പറഞ്ഞു. പിന്നീട് അനുപമിന്റെ ഭാര്യയെ വിശദമായി ചോദ്യം ചെയ്തതോടെ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications