Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖ നടി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.. മരണം ഹോട്ടൽ മുറിയിൽ.. ആത്മഹത്യയെന്ന് നിഗമനം

കൊല്‍ക്കത്ത: ചെന്നൈയില്‍ സിനിമാ താരം സിദ്ധാര്‍ത്ഥ് ഗോപിനാഥിന്റെ ഭാര്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ ജൂലൈയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ നടി പ്രിയങ്കയേയും വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

മറ്റൊരു യുവനടിയേയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. നടി പായലിനെ ആണ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

നടി മരിച്ച നിലയിൽ

നടി മരിച്ച നിലയിൽ

സിലിഗുരിയിലെ ഹോട്ടല്‍ മുറിയിലാണ് നടി പായല്‍ ചക്രവര്‍ത്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നടി സിലിഗുരിയിലെ ഹോട്ടലില്‍ താമസിക്കാന്‍ മുറിയെടുത്തത്. ഗാങ്‌ടോക്കിലേക്ക് പോകാനാണ് എന്ന് പറഞ്ഞാണ് നടി മുറിയെടുത്തത് എന്ന് ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കുന്നു.

ഹോട്ടൽ മുറിയിൽ

ഹോട്ടൽ മുറിയിൽ

ചൊവ്വാഴ്ച രാത്രി ഹോട്ടലില്‍ തങ്ങിയ നടി ബുധനാഴ്ച രാവിലെ നേരം വൈകിയിട്ടും പുറത്ത് വന്നില്ല. ഹോട്ടല്‍ ബോയ് ചെന്ന് വാതിലില്‍ മുട്ടി വിളിച്ചെങ്കിലും അകത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. മാത്രമല്ല വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലുമായിരുന്നു.

സംശയം തോന്നി ജീവനക്കാർ

സംശയം തോന്നി ജീവനക്കാർ

ഇതോടെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നി. ജീവനക്കാര്‍ നിരവധി തവണ മുറിയുടെ വാതിലില്‍ മുട്ടി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറിയുടെ വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്.

ആത്മഹത്യയെന്ന് നിഗമനം

ആത്മഹത്യയെന്ന് നിഗമനം

മുറിക്കകത്ത് പായല്‍ മരിച്ച് കിടക്കുന്നതാണ് പോലീസ് കണ്ടത്. പായല്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ആത്മഹത്യയാണെന്നത് പ്രാഥമിക നിഗമനം ആണെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

കടുത്ത മാനസിക സമ്മർദ്ദം

കടുത്ത മാനസിക സമ്മർദ്ദം

പായലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. പായല്‍ അടുത്തിടെ വിവാഹമോചിതയായിരുന്നു. അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാവാം ആത്മഹത്യയിലേക്ക് നടിയെ നയിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്. സൗത്ത് കൊല്‍ക്കത്ത സ്വദേശിയായ പായലിന് ഒരു കുട്ടിയുണ്ട്.പായലിന് കടുത്ത മാനസിക സമ്മർദ്ദമുണ്ടായിരുന്നതായി അച്ഛനായ പ്രബീർ ഗുഹ പറയുന്നു.

തിരക്കുള്ള നടി

തിരക്കുള്ള നടി

36കാരിയായ പായല്‍ ബംഗാളി സിനിമകളിലെ തിരക്കുള്ള നടിയാണ്. നിരവധി സീരിയലുകളിലും പായല്‍ വേഷമിട്ടിട്ടുണ്ട്. ഉടന്‍ ചി്ത്രീകരണം തുടങ്ങാനിരിക്കുന്ന കെലോ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പായല്‍ കരാര്‍ ഒപ്പിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ കോക്പിറ്റിലും പായല്‍ ശ്രദ്ദേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+