• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണയെ പേടിച്ച് 'ബംഗാളി' നാട്ടിലേക്ക് ഓടി, അവിടെ എത്തിയപ്പോള്‍ കോടീശ്വരന്‍; കാരണക്കാരന്‍ 'കേരളം'..!

കൊല്‍ക്കത്ത: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ വലിയ തോതില്‍ കേരളം വിടുന്ന അവസ്ഥയാണേ് ഇപ്പോഴുള്ളത്. കേരളത്തില്‍ കൊറോണ പടരുന്നത് കണക്കിലെടുത്തും തൊഴില്‍ താരതമ്യേന കുറഞ്ഞ പശ്ചാത്തലത്തിലുമാണ് എല്ലാവരും ഇപ്പോള്‍ കുടിയേറുന്നത്. എറണാകുളം ജില്ലയില്‍ നിന്ന് നൂറ് കണക്കിന് തൊഴിലാളികളാണ് കിട്ടുന്ന വണ്ടികളില്‍ നാട്ടിലേക്ക് മടങ്ങുന്നത്. ജോലിയില്ലാതെ നാട്ടിലേക്ക് മടങ്ങിയതോടെ മിക്കയാളുകളുടെയും അവസ്ഥ പരിതാപകരമാണ്.

ഇനി എത്രനാള്‍ ജോലിയില്ലാതെ നാട്ടില്‍ തുടരുമെന്ന ആശങ്കയിലാണ് എല്ലാവരും. എന്നാല്‍ ഇതിനിടെ ബംഗാളില്‍ നിന്നും ഒരു ശുഭ വാര്‍ത്തയാണ് പുറത്തുവരുന്നത്. കേരളത്തില്‍ നിന്നും ജോലിയില്ലാതെ നാട്ടിലേക്ക് മടങ്ങിയ ഒരു ബംഗാളിക്ക് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടിയെന്ന വാര്‍ത്തയാണത്. നാട്ടിലെത്തിയപ്പോളാണ് ലോട്ടറി അടിച്ച വിവരം അറിഞ്ഞത്. കേരളത്തിലെ ഏതോ ഒരു ജില്ലയില്‍ ജോലി ചെയ്തിരുന്നു ആശാരിപ്പണിക്കാരനാണ് ലോട്ടറി അടിച്ചത്. വിശദാംശങ്ങളിലേക്ക്.

കൊറോണയെ പേടിച്ച് മടക്കം

കൊറോണയെ പേടിച്ച് മടക്കം

കേരളത്തില്‍ കൊറോണ പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ഇജ്‌റുള്‍ എന്ന മരപ്പണിക്കാരന്‍ സ്വന്തം നാടായ ബംഗാളിലേക്ക് മടങ്ങുന്നത്. തുടര്‍ച്ചയായി ജോലി ഇല്ലാതെ നാട്ടിലേക്ക് മടങ്ങിയതോടെ ഇദ്ദേഹത്തിന്റെ കൈയില്‍ കാര്യമായ സമ്പാദ്യം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വീട്ടിലെ കുടുംബവും പട്ടിണിയിലേക്ക് കടന്നുചെല്ലുന്ന അവസ്ഥയായിരുന്നു ഉണ്ടായത്. ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിപ്പിടിച്ചായിരുന്നു ഇദ്ദേഹം നാട്ടിലെത്തിയത്. കാരണം എസി, സ്ലീപ്പര്‍ ടിക്കറ്റ് എടുക്കാനുള്ള കാശോ സമയമോ ഉണ്ടായിരുന്നില്ലായിരുന്നു.

വീട്ടിലെത്തിയപ്പോള്‍ സൗഭാഗ്യം

വീട്ടിലെത്തിയപ്പോള്‍ സൗഭാഗ്യം

എപ്പോഴെങ്കിലും ഭാഗ്യം തേടിവരുമെന്ന പ്രതീക്ഷയില്‍ മിച്ചംപിടിക്കുന്ന പൈസയില്‍ നിന്നും ലോട്ടറി എടുക്കുന്ന ശീലം ഇജ്‌റുളിനുണ്ടായിരുന്നു. നാട്ടിലേക്ക് പോകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പും ഇദ്ദേഹം ഒരു ലോട്ടറി എടുത്തിരുന്നു. തുടര്‍ന്ന് നാട്ടിലെത്തി റിസള്‍ട്ട് നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം തന്നെ തേടിയെത്തിയ വിവരം ഇജ്‌റുള്‍ അറിഞ്ഞത്. ഇതോടെ നാട്ടിലെ താരമായിരിക്കുകയാണ് ഇജ്‌റുള്‍. എന്നാല്‍ ഏത് ലോട്ടറിയാണ് അടിച്ചതെന്നും എത്ര തുകയാണ് ലഭിച്ചതെന്ന വിവവരം ലഭ്യമല്ല. ബംഗാളി പത്രമായ ഇഐ സമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 നാട്ടിലെ താരം

നാട്ടിലെ താരം

കോടീശ്വരനായതോടെ നാട്ടിലെ താരമായിരിക്കുകയാണ് ഇജ്റുള്‍. രണ്ട് മുറികള്‍ മാത്രമുള്ള തന്റെ വീട് സന്ദര്‍ശിക്കാന്‍ ഇന്ന് നിരവധി പേരാണ് എത്തുന്നത്. വീട്ടില്‍ വരുന്നവര്‍ക്ക് ചായയും ബിസ്‌ക്കറ്റും നല്‍കി സ്വീകരിക്കുന്നതിന്റെല തിരിക്കിലാണ് അദ്ദേഹത്തിന്റെ ഭാര്യ. ഇതുവരെ തിരിഞ്ഞുനോക്കാത്തവര്‍ പോലും ഇപ്പോള്‍ ഇജ്‌റുളിനെ തേടിയെത്തുന്നതാണ് ഏറ്റവും കൗതുകകരം. ഒരു നേരത്തെ ആഹാരത്തിന് പോലും കഷ്ടപ്പെടേണ്ടിവന്ന അവസ്ഥയില്‍ നിന്നും ഇത്രയും വലിയ സൗഭാഗ്യം നേടിയതിന്റെ സന്തോഷത്തിലാണ് ഇജ്‌റുളും കുടുംബവും ഇപ്പോള്‍. ഒരു വലിയ വീട് വച്ച് നാട്ടില്‍ തന്നെ സ്വന്തമായി ബിസ്‌നസ് തുടങ്ങാനാണ് ഇജ്‌റുളിന്റെ പദ്ധതി.

കേരളത്തിന് നന്ദി

കേരളത്തിന് നന്ദി

ഞങ്ങളുടെ നാട്ടില്‍ മരപ്പണിക്കാര്‍ക്ക് വലിയ പണം കൂലിയായി ലഭിക്കില്ല. 500 രൂപയും അതില്‍ താഴെയുമാണ് ദിവസം വരുമാനം ലഭിക്കുക. എന്നാല്‍ കേരളത്തില്‍ ചെന്നാല്‍ അത് നേരെ ഇരട്ടിയാകും. ഒരു ദിവസം ജോലി ചെയ്താല്‍ 1200 രൂപ വരെ കേരളത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഞങ്ങളെ പോലുള്ള തൊഴിലാളികള്‍ നാടും വീടും വിട്ട് ഇത്ര ദൂരം ജോലിക്ക് പോകുന്നതിന്റെ കാരണം അതാണെന്ന് ഇജ്‌റുള്‍ പറയുന്നു. കേരളത്തില്‍ നിന്നും ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങിയത് കൊറോണ പേടികൊണ്ട് തന്നെയാണ് എന്നാല്‍ ്അതിനേക്കാള്‍ വലിയ പേടി ജോലി ഇല്ലാതായതോടെയാണെന്ന് ഇജ്്‌റുള്‍ പറയുന്നു. ഏ്‌ഴ് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹം കേരളം വിട്ടത്.

ഇനി കേരളത്തിലേക്ക് ഇല്ല

ഇനി കേരളത്തിലേക്ക് ഇല്ല

ഇനി സ്വന്തം നാട്ടില്‍ ജീവിക്കാനാണ് ഇജ്‌റുളിന് താല്‍പര്യം. ജീവിതത്തില്‍ നേരിട്ട വലിയ ഒരു പ്രശ്‌നത്തിനാണ് ഇപ്പോള്‍ ശമനമായിരിക്കുന്നത്. നാട്ടില്‍ ഒരു വലിയ വീട് പണിയണമെന്ന ആഗ്രഹം ഉണ്ട്. പിന്നെ സ്വന്തമായി ഒരു ബിസ്‌നസ് തുടങ്ങണം. ഇനിയുള്ള കാലം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. മക്കള്‍ക്ക് നല്ല വിദ്യാഭ്യസം ഉറപ്പാക്കണം. എന്റെ മകനെ ഒരു മരപ്പണിക്കാരനായി കാണാന്‍ എനിക്ക് ആഗ്രഹമില്ല. ഞാന്‍ ഇപ്പോള്‍ വളരെ സന്തോഷവാനാണ്- രണ്ട് മുറി വീടിനുള്ളില്‍ നിന്നും ഇജ്‌റുള്‍ പറഞ്ഞു.

English summary
Bengali Carpenter Escape Kerala Feared Corona Became Millionaire Through Lottery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X