പ്രമുഖ സീരിയൽ നടി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ! അവസരങ്ങൾ ലഭിച്ചില്ല, മാനസികമായി തളർന്നു...

  • Written By:
Subscribe to Oneindia Malayalam

കൊൽക്കത്ത: പ്രമുഖ ബംഗാളി സീരിയൽ നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബംഗാളി സീരിയലുകളിലും ടിവി ഷോകളിലും സജീവ സാന്നിദ്ധ്യമായിരുന്ന മൗമിത സാഹ(23)യെയാണ് കൊൽക്കത്തയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ദുരൂഹതകൾ ബാക്കിയാക്കിയ ശ്രീദേവിയുടെ മരണം.. രേഖകൾ കേന്ദ്രത്തിന്.. പരിശോധനയിൽ മനസ്സിലായത്!

ഹൂഗ്ലി ജില്ലയിലെ ബണ്ടേൽ സ്വദേശിയായ മൗമിത സാഹ സൗത്ത് കൊൽക്കത്തയിലെ അശോക് നഗറിലെ വാടക വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞദിവസം രാത്രി നടിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ച മാതാപിതാക്കൾക്ക് പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് മാതാപിതാക്കൾ നടിയുടെ വീട്ടുടമസ്ഥനെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. വീട്ടുടമസ്ഥൻ നടിയുടെ താമസസ്ഥലത്ത് എത്തി വാതിലിൽ മുട്ടി വിളിച്ചെങ്കിലും നടി വാതിൽ തുറന്നില്ല. പിന്നീട് രാത്രി 10 മണിയോടെ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

bengaliactress

കിടപ്പുമുറിയിലെ സീലിങ് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ദുപ്പട്ട ഉപയോഗിച്ചാണ് മൗമിത സീലിങ് ഫാനിൽ തൂങ്ങിമരിച്ചത്. സംഭവം ആത്മഹത്യയാണെന്നും, മറ്റു ദുരൂഹതകളില്ലെന്നുമാണ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചത്. വീട്ടിൽ നിന്ന് മൗമിതയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി.

സീരിയൽ, ടെലിവിഷൻ രംഗത്തെ മതിയായ വിജയം കൈവരിക്കാൻ സാധിക്കാത്തതിൽ മാനസിക സമ്മർദ്ദത്തിലാണെന്നും, ഇതിനെ തുടർന്ന് ജീവനൊടുക്കുന്നുവെന്നുമാണ് നടി ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നത്. സിനിമാ രംഗത്ത് തിളങ്ങാൻ ആഗ്രഹിച്ചിരുന്ന നടി അവസരം ലഭിക്കാത്തതിൽ ദു:ഖിതയായിരുന്നെന്ന് സഹപ്രവർത്തരും പോലീസിന് മൊഴി നൽകി.

മൗമിതയുടെ ആത്മഹത്യയിൽ റെജന്റ് പാർക്ക് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ മറ്റു ദുരൂഹതകളൊന്നുമില്ലെന്ന് വ്യക്തമാക്കിയ പോലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരം ലഭിക്കുകയുള്ളുവെന്നും അറിയിച്ചു.

വെട്ടിമാറ്റിയ നിലയിൽ 54 കൈപ്പത്തികൾ! നദീതീരത്തെ ഞെട്ടിപ്പിക്കുന്ന കാഴ്ച... ഭീതിയിൽ ഒരു നഗരം...

പത്താം ക്ലാസ് വിദ്യാർത്ഥിനികൾ കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു...

ബെംഗളൂരുവിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നുപേർ മരിച്ചു...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
bengali tv serial actress found dead in kolkata.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്