കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിൽ സംഘർഷം ശക്തമാകുന്നു!!! ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ലാത്തി വീശി

പ്രദേശത്തെ പ്രധാന പാത പ്രക്ഷോഭകർ കയ്യേറിയിട്ടുണ്ട്.

  • By Ankitha
Google Oneindia Malayalam News

ബംഗാൾ: മതവിദ്വേഷം കലർന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിനെതുടർന്ന് പശ്ചിമ ബംഗാളിൽ സംഘർഷം ശക്തമാകുന്നു. നോർത്ത് 24 പർഗനാസ് ജില്ലയിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചതിനെ തുടർന്ന് പ്രദേശത്ത് വീണ്ടും സംഘർഷം ശക്തിപ്പെടുകയായിരുന്നു.ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ലാത്തി ചാർജ് നടത്തി.

west bengal

പശ്ചിമ ബംഗാളിലെ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നതായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയ്വാര്‍ഗിയ ആരോപിച്ചു. മുസ്ലിം ജനക്കൂട്ടം ഹിന്ദു ഭവനങ്ങള്‍ ആക്രമിച്ചതായും മമതാ ബാനര്‍ജി സാമൂഹിക വിരുദ്ധ ശക്തികളെ സംരക്ഷിക്കുന്നതായും വിജയ്വാര്‍ഗിയ ആരോപിച്ചു.എന്നാല്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണെന്ന് മമതാ ബാനര്‍ജി ആരോപിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഥി ബിജെപി നേതാവിനെപ്പോലെയാണ് പ്രവര്‍ത്തിച്ചതെന്ന രൂക്ഷ വിമര്‍ശനവും മമത ഉന്നയിച്ചിരുന്നു. വര്‍ഗീയ സംഘര്‍മുണ്ടാക്കുന്ന ആരെയും വെറുതെ വിടില്ലെന്നും വിലകൊടുക്കേണ്ടി വരുമെന്നും ബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പോലീസും ജനക്കൂട്ടവും തമ്മിൽ സംഘർഷം

പോലീസും ജനക്കൂട്ടവും തമ്മിൽ സംഘർഷം

പ്രദേശത്ത് സംഘർഷം ശക്തമാകുകയാണ്. ജനങ്ങളെ നിയന്ത്രിക്കാനായി പോലീസ് ലാത്തി ചാർജ് നടത്തി.

പ്രക്ഷോഭകർ ദേശീയപാത ഉപരോധിച്ചു

പ്രക്ഷോഭകർ ദേശീയപാത ഉപരോധിച്ചു

പ്രദേശത്ത് സംഘർഷവസ്ഥ നിലനിൽക്കെ പോലീസിനെതിരെ രൂക്ഷവുമർശനവുമായി ഒരു വിഭാഗം ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്, പോലീസ് ഹിന്ദുക്കളെ മാത്രം അറസ്റ്റു ചെയ്യുകയാണെന്ന് ഒരു വിഭാഗം ജനങ്ങൾ ആരോപിക്കുന്നുണ്ട്. പ്രദേശത്തെ പ്രധാന പാത പ്രക്ഷോഭകർ കയ്യേറിയിട്ടുണ്ട്.

തൃണമൂല്‍ എംഎല്‍എയെ തെരഞ്ഞും ആക്രമണം

തൃണമൂല്‍ എംഎല്‍എയെ തെരഞ്ഞും ആക്രമണം

പ്രദേശത്തെ എംഎല്‍എയായും തൃണമൂല്‍ നേതാവ് ദിബ്യേന്ദു ബിശ്വാസ് പൊലീസിന് ഹിന്ദുവിശ്വാസികളുടെ വീടുകള്‍ കാണിച്ചു കൊടുത്തു എന്ന് ആരോപിച്ച് ജനക്കൂട്ടം കാറുകളുടെ ടയര്‍ കത്തിച്ചു. കൂടാതെ പൊലീസ് വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി.

വിവാദ ഫേസ്ബുക്ക് പോസ്റ്റ്

വിവാദ ഫേസ്ബുക്ക് പോസ്റ്റ്

24 പർഗനാസ് സ്വദേശിയായ 17കാരന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റാണ് സംഘർഷത്തിന് കാരണമായത്.പ്രവാചകനെ അധിക്ഷേപിക്കുന്ന പോസ്റ്റാണെന്ന ആരോപണത്തെ തുടര്‍ന്ന് ഹിന്ദു മതവിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥിയെ ഞായറാഴ്ച്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഈ വിദ്യാര്‍ത്ഥി ഇപ്പോള്‍ റിമാന്‍ഡിലാണ്.

സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്

സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്


പോലീസുമായുള്ള സംഘർഷത്തിൽ 21 പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ സംഘർഷം ശക്തി പ്രാപിച്ചതിനാൽ ബിഎസ്എഫ് പെട്രോളിങ് ആരംഭിച്ചിട്ടുണ്ട്

കോൺഗ്രസ്-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

കോൺഗ്രസ്-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

സംഘർഷത്തിൽ കഴുത്തിൽ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 60 കാരനായ കാർത്തിക് ഗോഷ ഇന്നലെ മരണമടഞ്ഞതിനെ തുടർന്ന് ബിജെപി പ്രവര്‍ത്തകരും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മില്‍ ആശുപത്രി ഗേറ്റിന് മുന്നിലായി ഏറ്റുമുട്ടി. പാര്‍ട്ടി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചത് പ്രകാരം പ്രവര്‍ത്തകര്‍ പിന്‍വാ

കൂടുതൽ സൈന്യത്തെ ആവശ്യമില്ലെന്ന് മമത

കൂടുതൽ സൈന്യത്തെ ആവശ്യമില്ലെന്ന് മമത

ബംഗാളിലെ 24 പർഗനാസ് ജില്ലയിൽ സംഘർഷം ശക്തമായതോടെ 400 ബിഎസ്എഫ് സൈനികരാണ് പ്രദേശത്ത് എത്തിയിരിക്കുന്നത്. പൊലീസിന് കൈകാര്യം ചെയ്യാനാവുന്ന സാഹചര്യമാണെന്ന് കാണിച്ച് കൂടുതല്‍ സൈന്യം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചിട്ടുണ്ട്.

English summary
After about half a day of calm, violence erupted again late on Thursday afternoon in Basirhat, a town 100 km from Kolkata, after the police used batons on angry crowds who alleged that cops were detaining only Hindu youth for the last three days since riots began.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X