'ഞാൻ എന്റെ അമ്മയെ കൊന്നു; പോലീസ് സ്റ്റേഷനിലെത്തീ കീഴടങ്ങി 17കാരൻ
ബെംഗളൂരു: പതിനേഴ്കാരനായ മകൻ അമ്മയെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതി പോലീസിൽ കീഴടങ്ങി. ബെംഗളൂരു കെ ആർ പുരയിൽ വെള്ളിയാഴ്ചയാണ് സംഭവം, സോഫ്റ്റ് വെയർ എഞ്ചിനീയറാണ് കൊല്ലപ്പെട്ട നേത്ര ( 40 ). പ്രഭാത ഭക്ഷണം നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആണ് മകൻ അമ്മയെ ഇരുമ്പ് വടി എടുത്ത് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്.
ഇതിന് ശേഷം കെ ആർ പുര പോലീസ് സ്റ്റേഷനിൽ എത്തി പ്രതി സ്വയം കീഴടങ്ങി ഞാൻ എന്റെ അമ്മയെ കൊന്നു എന്നാണ് പോലീസ് സ്റ്റേഷനിലെത്തി 17 കാരൻ പറഞ്ഞത്. മകന്റെ കുറ്റസമ്മതം കേട്ട് പോലീസുകാരും ഞെട്ടിപ്പോയി. ചോദ്യം ചെയ്യലിൽ അമ്മ തന്നെ നന്നായി പരിപാലിക്കുകയോ ഭക്ഷണം നൽകുകയോ ചെയ്തില്ലെന്ന മകൻ പോലീസിനോട് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് പോകുമ്പോൾ അമ്മ വഴക്ക് പറഞ്ഞതാണ് തർക്കത്തിന് ഇടയാക്കിയത്. തർക്കത്തിൽ ദേഷ്യത്തിൽ മകൻ ഇരുമ്പ് വടി കൊണ്ട് നേത്രയുടെ തലയ്ക്കടിച്ചു എന്നാണ് പോലീസ് പറയുന്നത്.
മുൾബാഗലിലെ സ്വകാര്യ കോളേജിലെ രണ്ടാം വർഷ ഡിപ്ലോമ വിദ്യാർത്ഥിയായ കുട്ടിയെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരുന്നു. കുട്ടിയുടെ അച്ഛൻ ജോലിക്ക് പോയ സമയത്താണ് സംഭവം നടക്കുന്നത്. നേത്രയുടെ മൂത്ത മകൻ വിദേശത്ത് പഠിക്കുന്നു.












Click it and Unblock the Notifications