ഇന്ത്യ - ഓസ്ട്രേലിയ കളിക്കിടെ പട്ടി കുരച്ചു; 20കാരനെ ബിയര്‍ബോട്ടില്‍ കൊണ്ട് കുത്തിക്കൊന്നു!
ബെംഗളൂരു: ആവേശകരമായ മത്സരത്തില്‍ ഓസ്ട്രേലിയയെ തോല്പിച്ച് ഇന്ത്യ സെമിഫൈനലില്‍ കടന്നു. കളിയുടെ ആവേശത്തിനിടെ ബെംഗളൂരുവില്‍ നടന്നത് ആരും പ്രതീക്ഷിക്കാത്ത ഒരു അക്രമം. കളി കാണുന്നതിനിടെ പട്ടി കുരച്ച് ശല്യമുണ്ടാക്കിയ സംഭവത്തെ തുടര്‍ന്ന് ഒരുകൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. അവിനാശ് എന്ന 20കാരനാണ് കൊല്ലപ്പെട്ടത്.
നോര്‍ത്ത് സെന്‍ട്രല്‍ ബെംഗളൂരുവിലെ ജെ സി നഗറില്‍ കുറേ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇന്ത്യ - ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരം കാണുകയായിരുന്നു. ജോണ്‍ കെന്നഡി എന്ന ചെറുപ്പക്കാരന് ഇവിടെയെത്തി കളി കാണാന്‍ ചേര്‍ന്നു. കളിക്കിടെ പല തവണ പട്ടി കുരച്ചത് കളി കാണുകയായിരുന്ന യുവാക്കളെ അസ്വസ്ഥരാക്കി. ജോണ്‍ കെന്നഡിയോട് പട്ടിയുമായി സ്ഥലം വിടാന്‍ ചെറുപ്പക്കാര്‍ ആവശ്യപ്പെട്ടു.

ജോണ്‍ കെന്നഡി കുറച്ച് സമയത്തിന് ശേഷം കുറെ കൂട്ടുകാരുമായി എത്തി അവിനാശിനെ ആക്രമിക്കുകയായിരുന്നു. ബിയര്‍ബോട്ടില്‍ കൊണ്ടുള്ള കുത്തേറ്റ അവിനാശ് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ മരിച്ചു. ജോണ്‍ കെന്നഡിയെയും കൂട്ടുകാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകക്കുറ്റത്തിന് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തു.
മോഹാലിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ തോല്പിച്ച് സെമി ഫൈനലില്‍ പ്രവേശിച്ചു. വിരാട് കോലിയുടെ അപരാജിത 82 റണ്‍സാണ് ഇന്ത്യയെ വിജയികളാക്കിയത്. ഗ്രൂപ്പ് 1 ലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസാണ് സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. മാര്‍ച്ച് 31ന് മുംബൈയിലാണ് ഈ കളി.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications