കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ടെക്കികള്‍ക്ക് ലഹരി മരുന്നെത്തിക്കുന്ന സംഘം ബംഗളൂരുവില്‍ അറസ്റ്റില്‍; 3 മലയാളികള്‍

Google Oneindia Malayalam News

ബംഗളൂരു: സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും (സിസിബി) ബനസ്വാഡി പൊലീസും ചേര്‍ന്ന് രണ്ട് കേസുകളിലായി നാല് മയക്കുമരുന്ന് കടത്തുകാരെ പിടികൂടി. ഇവരില്‍ മൂന്ന് പേര്‍ അന്തര്‍ സംസ്ഥാന ലഹരി സംഘങ്ങളില്‍പ്പെട്ടവരാണ്. 200 ഗ്രാം എംഡിഎംഎ, 150 ഗ്രാം ഹാഷിഷ് ഓയില്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍, 2,000 രൂപ എന്നിങ്ങനെ ഇവരുടെ കയ്യില്‍ നിന്ന് സിസിബി പിടികൂടി.

arrest

ഒരു റെസ്റ്റോറന്റിന് സമീപത്ത് നിന്ന് ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതിനിടെയാണ് ഇവരെ പിടികൂടുന്നത്. രമീഷ്് (28), ആഷീര്‍ (32), ഷാഹിന്‍ (19) എന്നിവരാണ് ഇപ്പോള്‍ കസ്റ്റഡിയിലായിരിക്കുന്നത്. കോഴിക്കോട് സ്വദേശിയാണ് രമീഷ്, ആഷിറും ഷാഹീനും കണ്ണരൂര്‍ സ്വദേശികളാണ്. പച്ചക്കറി വില്‍പ്പന നടത്തുന്നയാളാണ് ആഷിര്‍, ബാക്കി രണ്ട് പേര്‍ക്ക് തൊഴിരഹിതരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലഹരിമരുന്ന് ശേഖരിച്ച് കേരളത്തിലെ ടെക്കികള്‍ക്കും മറ്റ് പ്രൊഫഷണലുകള്‍ക്ക് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി.

അതേസമയം, മറ്റൊരു കേസില്‍ രാമനഗറിലെ റിയാസിനെ (38) ബനസ്വാഡി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും 2.75 ലക്ഷം രൂപ വിലമതിക്കുന്ന 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ബനസ്വാഡിയിലെ ഒരു ഫുട്പാത്തില്‍ നിന്ന് കഞ്ചാവ് വില്‍ക്കുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. വിശാഖപട്ടണത്ത് നിന്നെത്തിക്കുന്ന കഞ്ചാവ് ബംഗളൂരുവില്‍ എത്തിച്ച് റിയാസ് വില്‍പ്പന ചെയ്യാറാണ് പതിവ്.

English summary
Bengaluru; 3 Malayalee Gang arrested for supplying drugs to techies in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X