സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്തത് 16 ലക്ഷം രൂപയുടെ പലചരക്ക്, ഒറ്റദിവസം 70000 രൂപക്ക് ബര്‍ഗര്‍! ഒന്നാമന് ബിരിയാണി
ബെംഗളൂരു: ഡിജിറ്റല്‍ ഭക്ഷണ വിതരണ രംഗത്ത് അതിവേഗം വളര്‍ന്ന സംരംഭമാണ് സ്വിഗ്ഗി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പടര്‍ന്ന് കിടക്കുന്ന സ്വിഗ്ഗി ഓരോ വര്‍ഷം അവസാനവും ആ വര്‍ഷം ഏറ്റവും കൂടുതല്‍ പേര് ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്റെ കണക്ക് പുറത്ത് വിടാറുണ്ട്.
അത് പ്രകാരം കഴിഞ്ഞ ഏഴ് വര്‍ഷമായി ബിരിയാണിയാണ് ഏറ്റവും കൂടുതല്‍ പേര് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം. ഇപ്പോഴിതാ ഈ വര്‍ഷം ഒരാള്‍ 16 ലക്ഷം രൂപയ്ക്ക് സാധനം വാങ്ങിയതിന്റെ കണക്കും സ്വിഗ്ഗി പുറത്ത് വിട്ടിരിക്കുകയാണ്. സ്വിഗ്ഗി അടുത്തിടെ ആരംഭിച്ച പലചരക്ക് സാധനങ്ങളുടേയും വീട്ടിലേക്ക് വേണ്ട മറ്റ് സാധനങ്ങളുടേയും ആവശ്യത്തിനായുള്ള സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് വഴിയാണ് ബെംഗളൂരുവില്‍ നിന്നുള്ള ഒരാള്‍ 16 ലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങിയിരിക്കുന്നത് എന്ന് സ്വിഗ്ഗി പറയുന്നു.

ഒരു ഉപയോക്താവ് ഇത്രയും വലിയ തുകക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത് ഇതാദ്യത്തെ സംഭവമാണ് എന്ന് സ്വിഗ്ഗി പറയുന്നു. എത്രയും വേഗത്തിലുള്ള ഡെലിവറി ആണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് അവകാശപ്പെടുന്നത്. സ്റ്റോറില്‍ നിന്ന് 50 മീറ്റര്‍ അകലെയുള്ള ഒരു ഉപഭോക്താവിന് 1.03 മിനിറ്റിനുള്ളില്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലൂടെ സാധനം ഡെലിവര്‍ ചെയ്യും.

ആവശ്യമില്ലാതെ വീട്ടില്‍ നിന്ന് പുറത്തുകടക്കേണ്ടതിന്റെ ആവശ്യകത ഇത്തരം സേവനങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാക്കുന്നുണ്ട്. എന്നാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഇത് നിങ്ങളെ പ്രേരിപ്പിച്ചേക്കാം. 16 ലക്ഷം രൂപ്ക്ക് സാധനം വാങ്ങിയ ആളുടെ കാര്യം ഒരുപക്ഷെ ഇങ്ങനെ ആയിരിക്കാം എന്നാണ് നെറ്റിസണ്‍സ് പറയുന്നത്.

അതോടൊപ്പം ദീപാവലിക്ക് ഒരാള്‍ ഒറ്റ ഓര്‍ഡറിനായി തന്നെ 75378 രൂപ ചെലവാക്കി. സമാനമായി 71,229 രൂപയ്ക്ക് ബര്‍ഗറും ഫ്രൈസും പൂനെയില്‍ നിന്നുള്ള മറ്റൊരാള്‍ തന്റെ മുഴുവന്‍ ടീമിനും വേണ്ടി ഓര്‍ഡര്‍ ചെയ്തിട്ടുമുണ്ട്. അതേസമയം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര് ഒാര്‍ഡര്‍ ചെയ്ത ഭക്ഷണം ചിക്കന്‍ ബിരിയാണി തന്നെയാണ്.

മസാല ദോശ, ചിക്കന്‍ ഫ്രൈഡ് റൈസ്, പനീര്‍ ബട്ടര്‍ മസാല, ബട്ടര്‍ നാന്, വെജ് ഫ്രൈഡ് റൈസ്, വെജ് ബിരിയാണി, തന്തൂരി ചിക്കന്‍ എന്നിവയാണ് ബിരിയാണിക്ക് തൊട്ടുപിന്നില്‍. ഇതോടൊപ്പം ധാരാളം കൊറിയന്‍, ഇറ്റാലിയന്‍ ഭക്ഷണങ്ങളും ഇത്തവണ ഇന്ത്യക്കാര്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications