Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യൂ നില്‍ക്കാതെ പോലീസുകാരന്‍ എടിഎമ്മില്‍ കയറി കാശെടുത്തു; പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്നത്

നിരവധി ആളുകള്‍ നോക്കി നില്‍ക്കെ ക്യൂ പാലിക്കാതെ എടിഎമ്മില്‍ കയറി പോലീസ് കോണ്‍സ്റ്റബിള്‍ പൈസയെടുത്തു. ബംഗലുരുവില്‍ പോലീസ് കോണ്‍സ്റ്റബിള്‍ അധികാരം ദുരുപയോഗം ചെയ്തു.

ബംഗലുരു: സമൂഹത്തില്‍ സുരക്ഷയൊരുക്കേണ്ടവരാണ് പോലീസുകാര്‍. അപകടകരമായ അവസ്ഥയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍. രാജ്യത്തിന്റെ നിയമത്തിന് അനുസൃതമായി പ്രവര്‍ത്തിക്കേണ്ടവര്‍. യഥോചിതമായ ഇടപെടലുകള്‍ കൊണ്ട് അരക്ഷിതാവസ്ഥയെപ്പോലും മാറ്റിയെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍. കുറ്റവാളികളെയും നിയമ ലംഘകരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസിന് അധികാരമുണ്ട്.

നിയമം പാലിച്ച് ജനങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ട പോലീസുകാരന്‍ അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് നമ്മള്‍ ഈയിടെയായി കണ്ടുകൊണ്ടിരിക്കുന്നത്. സംരക്ഷകര്‍ തന്നെ വേട്ടക്കാരനായി മാറുന്ന കാഴ്ച. രാജ്യത്ത് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 രൂപ പിന്‍വലിച്ചത് ജനജീവിതത്തെ തെല്ലൊന്നുമല്ല ബാധിച്ചത്. നോട്ടുകള്‍ മാറിയെടുക്കുന്നതിനും അക്കൗണ്ടില്‍ നിന്നും പണം എടുക്കുന്നതിനായി എടിഎമ്മുകള്‍ക്കു മുന്നില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത്തരത്തില്‍ ബംഗലുരുവില്‍ അനുഭവപ്പെട്ട ക്യൂവിനിടെയാണ് ഒരു പോലീസുകാരന്‍ തന്റെ അധികാരം ദുരുപയോഗിച്ചത്.

ക്യൂവിനിടയിലേക്ക്

ക്യൂവിനിടയിലേക്ക്

ബംഗലുരുവിലെ സുരാന കോളേജിന് സമീപമുള്ള എടിഎമ്മില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. പണമെടുക്കുന്നതിനായി 25 ഓളം പേര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവരവരുടെ ഊഴത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ഇടയിലേക്കാണ് യൂണിഫോമിട്ട പോലീസുകാരന്‍ കടന്നുവന്നത്.

വന്നത് ഡ്യൂട്ടി ചെയ്യാനോ

വന്നത് ഡ്യൂട്ടി ചെയ്യാനോ

വരിയില്‍ നില്‍ക്കുന്നവര്‍ ആദ്യം കരുതിയത് ഡ്യൂട്ടി ചെയ്യാനാണ് പോലീസുകാരന്‍ വന്നതെന്നാണ്. ക്യൂ നില്‍ക്കുന്നവര്‍ക്ക് സുഗമമായി പണമെടുത്ത് പുറത്തിറങ്ങാന്‍ സൗകര്യം ഒരുക്കാന്‍ പോലീസുകാരനെക്കൊണ്ട് കഴിയും.

ഇനി ഞാന്‍ കേറും

ഇനി ഞാന്‍ കേറും

എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് പോലീസുകാരന്‍ എടിഎമ്മിനകത്തേക്ക് കയറിയത്. അടുത്തതായി കേറേണ്ട ആള്‍ക്കു മുന്നില്‍ അടുത്തത് താനാണെന്ന മട്ടില്‍ നില്‍ക്കുകയും ചെയ്തു. അടുത്തതായി താന്‍ കേറുമെന്ന് അറിയിച്ചു. കൃത്യമായി വരി നില്‍ക്കുന്നവരുടെ ഇടയില്‍ ഇടിച്ചുകേറി വരി നിന്നു.

അടുത്തത് തന്റെ ഊഴം

അടുത്തത് തന്റെ ഊഴം

പണമെടുക്കാനായി നില്‍ക്കുന്നവരില്‍ പലരും ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ മുതിര്‍ന്ന ഒരാള്‍ പോലീസുകാരന്റെ നടപടിയെ ചോദ്യം ചെയ്തു.

ക്ഷമ മാത്രം

ക്ഷമ മാത്രം

പേരും ജോലി ചെയ്യുന്ന സ്‌റ്റേഷനും ചോദിച്ചുവെങ്കിലും ഒന്നും പറയാതെ ക്ഷമ ചോദിച്ചാണ് പോലീസുകാരന്‍ തിരിച്ചു പോയത്.

ആദ്യ സംഭവമല്ല

ആദ്യ സംഭവമല്ല

വിലപ്പെട്ട മണിക്കൂറുകള്‍ എടിഎമ്മിന് മുന്നില്‍ ചിലവഴിക്കേണ്ടി വരുന്ന പൊതുജനങ്ങളുടെ ഇടയില്‍ നിന്നാണ് ഇദ്ദേഹം പൈസയുമെടുത്ത് കൂളായി ഇറങ്ങിപ്പോയത്. ഇന്ത്യയില്‍ ഇതാദ്യ സംഭവമൊന്നുമല്ലല്ലോ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+