ബെംഗളൂരുവിൽ കാറിന് മുകളിൽ കണ്ടെയ്നർ ട്രക്ക് മറിഞ്ഞു; കുട്ടികളടക്കം ഒരു കുടുംബത്തിലെ 6 പേർ മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ കണ്ടെയ്നർ ട്രക്ക് കാറിന് മുകളിൽ മറിഞ്ഞ് കുട്ടികളടക്കം 6 പേർ മരിച്ചു. ബെംഗളൂരു ദേശീയ പാതയിൽ നെലമംഗലയിൽ തലേകെരെയ്ക്ക് സമീപമാണ് സംഭവം. ഏകദേശം 11 മണിയോടെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
കണ്ടെയ്നർ ലോറി മറ്റൊരു ലോറിയിൽ ഇടിച്ച് നിയന്ത്രണം വിട്ട് അടുത്ത് ട്രാക്കിലുണ്ടായിരുന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ക്രെയിനുകൾ ഉപയോഗിച്ച് ആണ് തകർന്ന വാഹനങ്ങൾ നീക്കം ചെയ്തത്. ഒരേദിശയിൽ പോവുകയായിരുന്നു കണ്ടെയ്നറും കാറും.

മറിഞ്ഞ കണ്ടെയ്‌നറിൻ്റെ ഭാരത്താൽ വാഹനം തകർന്നു. കാറിനകത്ത് ഉണ്ടായിരുന്ന വിജയപുരം സ്വദേശികളായ വ്യാവസായിയും ഭാര്യയും മക്കളുമാണ് അപകടത്തിൽ മരിച്ചത്. ആറ് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
വിനോദയാത്രയ്ക്ക് പോയതായിരുന്നു കുടുംബം. വിജയപുര സ്വദേശികളായ അപകടത്തിൽപ്പെട്ട കുടുംബം അടുത്തിടെയാണ് വോൾവോ XC90 B5 മൈൽഡ് ഹൈബ്രിഡ് അൾട്രാ കാർ സ്വന്തമാക്കിയത്. മൃതദേഹങ്ങൾ നെലമംഗല സർക്കാർ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.












Click it and Unblock the Notifications