വിവാഹ വാഗ്ദാനം നല്കി താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്ന് മേഘ്ന: സത്യാവസ്ഥ എന്താണെന്നോ?
ബെംഗളൂരു: വിവാഹ കഴിക്കാമെന്ന് വാഗ്ദാനം നല്കി കബളിപ്പിച്ചെന്ന് ആരോപണത്തിനെതിരെ നടി മേഘ്നാ രാജ് രംഗത്ത്. താന്‍ ആരെയും വിവാഹ വാഗ്ദാനം നല്കി കബളിപ്പിച്ചിട്ടില്ലെന്ന് നടി പറഞ്ഞു. ആരോപണം ഉന്നയിച്ചിരിക്കുന്ന വ്യക്തിയെ തനിക്ക് അറിയില്ലെന്നും താരം പറഞ്ഞു. എന്താണ് ഇത്തരമൊരു നീക്കം തനിക്കെതിരെ നടത്തിയതെന്ന് അറിയില്ലെന്നും താരം വ്യക്തമാക്കി.
തമിഴ്നാട്ടിലെ ബിസിനസ്സുകാരനാണ് ബെംഗളൂരു പോലീസിന് വഞ്ചിച്ച് എന്നാരോപിച്ച് പരാതി നല്‍കിയത്. ഇമെയില്‍ വഴിയാണ് ഇയാള്‍ പരാതി കൈമാറിയത്. ഇരുവരും തമ്മിലുള്ള വിലപ്പെട്ട രേഖകള്‍ നടി തട്ടിയെടുത്തെന്നും ഇ്യാള് ആരോപിച്ചു.

ആരെയും ചതിച്ചിട്ടില്ല
വിവാഹ വാഗ്ദാനം നല്കി താന്‍ ചതിച്ചുവെന്ന ആരോപണം തെറ്റാണ്. ആര്‍ക്കും ഇത്തരത്തില്‍ വാഗ്ദാനം നല്‍കിയിട്ടില്ലെന്ന് മേഘ്ന പറയുന്നു.

ആരോപണം ഉന്നയിച്ചത്
ബെംഗളൂരു പോലീസിനാണ് വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചു എന്ന പറഞ്ഞ് ജനാര്ധന പരാതി നല്‍കിയത്. എന്നാല്‍ ഈ വ്യക്തിയെ തനിക്ക് അറിയില്ലെന്ന് മേഘ്ന പറയുന്നു.

ഇത്തരമൊരു നീക്കം
എന്തിനാണ് തനിക്കെതിരെ ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് അറിയില്ല. താന്‍ ആരെയും ചതിച്ചിട്ടില്ലെന്ന് നടി പറയുന്നു. ഇത് ആകെ ഷോക്കായെന്നും നടി.

കേസുമായി മുന്നോട്ട്
പരാതിക്കെതിരെയുള്ള കേസുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതായി മേഘന പറഞ്ഞു. കാരണമില്ലാതെ ഒരാള്‍ക്കെതിരെ പരാതി കൊടുക്കുന്നത് അവരെ താഴ്ത്തിക്കെട്ടാനുള്ള ശ്രമമാണ്. ഇത് അനുവദിക്കാന്‍ പാടില്ലെന്നും താരം.

പരാതി നല്‍കിയത്
ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക ഫിലിം ചേംബറില്‍ ശനിയാഴ്ച താരം പരാതി നല്‍കിയിരുന്നു. തെലുങ്ക് ഇന്‍ഡസ്ട്രി തനിക്കൊപ്പമുണ്ട്.

ആഭ്യന്തര മന്ത്രിയുടെ അടുത്തേക്ക്
ഫിലിം ചേംബറിലെ ഉന്നതര്‍ക്കൊപ്പം പോയി അടുത്ത ദിവസം കര്ണാടത ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കുമെന്ന് താരം പറഞ്ഞു.

നടിക്കെതിരെ
വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചെന്ന് ആരോപിച്ച് തമിഴ്നാട് സ്വദേശിയായ ബിസിനസ്സുകാരനാണ് ബെംഗളൂരു പോലീസ് പരാതി നല്‍കിയത്. ഇമെയില്‍ വഴിയാണ് പരാതി നല്‍കിയത്.

വിലപ്പെട്ട രേഖകള്‍
തന്റെ കൈയില്‍ നിന്നും വിലപ്പെട്ട രേഖകളെല്ലാം തട്ടിയെടുത്തെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications