ബെംഗളൂരു എയപോര്ട്ടിന് ആഗോള അംഗീകാരം; യാത്രക്കാര്‍ക്ക് പൂര്‍ണ സംതൃപ്തിയെന്ന് സര്‍വേ
ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച 'അറൈവല്‍' വിമാനത്താവളമെന്ന ബഹുമതി സ്വന്തമാക്കി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഈ നേട്ടം കൈവരിക്കുന്നത്. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ വേള്‍ഡിന്റെ 2025-ലെ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി പുരസ്കാരങ്ങളിലാണ് ബെംഗളൂരു വീണ്ടും ഒന്നാമതെത്തിയത്.
യാത്രക്കാരുടെ തത്സമയ പ്രതികരണങ്ങളും ആഗോള നിലവാരത്തിലുള്ള സര്‍വേകളും അടിസ്ഥാനമാക്കിയാണ് ഈ പുരസ്കാരം നിര്‍ണയിക്കുന്നത്. വിമാനത്താവളത്തിലെ സൗകര്യങ്ങള്‍, വൃത്തി, യാത്രാ സൗകര്യം, ജീവനക്കാരുടെ സേവനം എന്നിവയിലെ മികവാണ് ബെംഗളൂരുവിനെ വീണ്ടും ഒന്നാമതെത്തിച്ചത്. 2020 മുതല്‍ തുടര്‍ച്ചയായി നാല് വര്‍ഷം ഈ ആഗോള ബഹുമതി നിലനിര്‍ത്തുന്ന ലോകത്തിലെ ഏക വിമാനത്താവളമെന്ന ഖ്യാതിയും ഇതോടെ ബംഗളൂരുവിന് സ്വന്തമായി.
വിമാനമിറങ്ങിയ ശേഷമുള്ള യാത്രക്കാരുടെ അനുഭവം, ബാഗേജ് വേഗത്തില്‍ ലഭ്യമാക്കല്‍, ഇമിഗ്രേഷന്‍ നടപടികളിലെ വേഗത, വിമാനത്താവളത്തിലെ വൈഫൈ, ട്രോളി ലഭ്യത എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ അംഗീകാരം നല്‍കിയത്. ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ വിമാനത്താവളങ്ങളെ പിന്തള്ളിയാണ് ബെംഗളൂരു ഈ ആഗോള നേട്ടം നിലനിര്‍ത്തിയത്. യാത്രക്കാര്‍ക്ക് മികച്ച സേവനം നല്കുന്നതില് ബെംഗളൂരു വിമാനത്താവളം പുലര്‍ത്തുന്ന മികവിനുള്ള തെളിവു കൂടിയാണ് ഈ പുരസ്കാരം.

എയര്‍പോര്‍ട്ട് സേവനങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ പുരോഗതിയാണ് വിമാനത്താവളം കൈവരിച്ചിരിക്കുന്നത്. യാത്രക്കാരുടെ സംതൃപ്തി രേഖപ്പെടുത്തുന്ന റേറ്റിംഗ് 4.98-ല്‍ നിന്ന് പൂര്‍ണ സ്കോറായ 5-ലേക്ക് ഉയര്‍ന്നത് വിമാനത്താവളത്തിലെ സേവനം എത്രത്തോളം മികച്ചതാണെന്ന് വ്യക്തമാക്കുന്നു. വിമാനമിറങ്ങുന്നത് മുതല്‍ വിമാനത്താവളത്തിന് പുറത്തെത്തുന്നത് വരെയുള്ള ഓരോ ഘട്ടവും യാത്രക്കാര്‍ക്ക് സുഗമവും സന്തോഷകരവുമാക്കാന്‍ തങ്ങളുടെ ടീമും പങ്കാളികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ നേട്ടമെന്ന് ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു.
2025-ല്‍ ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിരുന്നു. 2024-നെ അപേക്ഷിച്ച് എട്ട് ശതമാനം വളര്‍ച്ചയാണുണ്ടായത്. ആകെ യാത്രക്കാരുടെ എണ്ണം 43.82 ദശലക്ഷം (4.38 കോടി) കടന്നു. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിലാണ് ഏറ്റവും വലിയ കുതിച്ചുചാട്ടം ഉണ്ടായത്. 2024-ല്‍ 40.73 ദശലക്ഷമായിരുന്ന യാത്രക്കാരുടെ എണ്ണം.
ലണ്ടന്‍ ഹീത്രൂ, സിംഗപ്പൂര്‍, ദുബായ്, അബുദാബി, ക്വാലാലംപൂര്‍ എന്നിവയാണ് ബെംഗളൂരുവില്‍ നിന്നുള്ള പ്രധാന അന്താരാഷ്ട്ര യാത്രാ കേന്ദ്രങ്ങള്‍. ആഭ്യന്തര തലത്തില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, പുണെ എന്നീ നഗരങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications