Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു എയർപോർട്ടിൽ ടെർമിനൽ നടന്ന് മാറേണ്ട; ഡ്രൈവറില്ലാ വാഹനമായ എപിഎം സംവിധാനം വരുന്നു

ബാംഗളൂരു എയർപോർട്ടിൽ പുതിയ ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ (എ പി എം) സംവിധാനം വരുന്നു. ടെർമിനലുകൾക്കിടയിലെ യാത്ര വേഗത്തിലും എളുപ്പത്തിലുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. പദ്ധതിയുടെ ഡിസൈൻ കൺസൾട്ടൻസി സേവനങ്ങൾക്കായി ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ലേലം ക്ഷണിച്ചു.

ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന റെയിൽ അധിഷ്ഠിതമായ യാത്രാ സംവിധാനമാണ് ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ. കുറഞ്ഞ ദൂരങ്ങളിൽ, ഉയർന്ന ആവൃത്തിയിൽ യാത്രക്കാരെ എത്തിക്കാൻ ഇത് സഹായിക്കും. വിമാനത്താവളങ്ങൾ, തീം പാർക്കുകൾ, വലിയ കാമ്പസുകൾ എന്നിവിടങ്ങളിലാണ് സാധാരണയായി ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നത്. മോണോറെയിലുകളോ റബ്ബർ ടയറുകളോ ഉപയോഗിച്ച് യാത്രക്കാരെ ഫലപ്രദമായി ടെർമിനലുകൾക്കിടയിൽ എത്തിക്കാനാണ് എ പി എം സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

benga-17677

എപിഎം സംവിധാനം നിലവിൽ വരുന്നതോടെ, ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ഇന്റർ-ടെർമിനൽ ട്രാൻസിറ്റ് സംവിധാനമായി ബെംഗളൂരു എയർപോർട്ട് മാറും. നിലവിൽ ആറുമണിക്കൂറിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ഷട്ടിൽ ബസുകൾക്ക് പകരമായാണ് ഇത് വരുന്നത്. യാത്രക്കാർക്ക് ഇതുവഴി വളരെ എളുപ്പത്തിൽ തന്നെ ടെർമിനലുകൾ മാറാൻ സാധിക്കും. ബെംഗളൂരു വിമാനത്താവളത്തിലെ യാത്രാനുഭവം മെച്ചപ്പെടുത്താനും കാലതാമസം കുറച്ച് ഫ്ലൈറ്റുകൾക്കിടയിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കും.
യുഎസ് ചൈന, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലെ പ്രധാന ഗതാഗത കേന്ദ്രങ്ങളിൽ സമാനമായ ഓട്ടോമേറ്റഡ് ട്രാൻസിറ്റ് സംവിധാനങ്ങൾ ഇതിനകം വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.

എപിഎം പദ്ധതിക്ക് പുറമെ, ബിയാലിൻറെ ഉപസ്ഥാപനമായ ബാംഗ്ലൂർ എയർപോർട്ട് ഹോട്ടൽ ലിമിറ്റഡ് (ബിഎഎച്ച്എൽ), വിമാനത്താവള പരിസരത്ത് ഒരു അൾട്രാ-ആഢംബര ഹോട്ടൽ സ്ഥാപിക്കുന്നതിനുള്ള പദ്ധതികളും ആലോചിക്കുന്നുണ്ട്. ഈ ഹോട്ടൽ പദ്ധതിയുടെ സമയപരിധിയെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ബെംഗളൂരിൽ പുതിയ എയർപോർട്ട് വരുമോ?

പ്രതിവർഷം 40 ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന നിലവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ) അതിന്റെ പരമാവധി ശേഷിയിലെത്തുന്നതിനാലാണ് പുതിയ വിമാനത്താവളത്തിന്റെ ആവശ്യം ശക്തമായിരിക്കുന്നത്. 2008-ലെ ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി (BIAL) ഒപ്പുവെച്ച ഉടമ്പടി പ്രകാരം, അവരുടെ അനുമതിയില്ലാതെ 2033 വരെ 150 കിലോമീറ്റർ ചുറ്റളവിൽ പുതിയ വിമാനത്താവളങ്ങൾ വിലക്കിയിട്ടുണ്ട്. അതുകൊണ്ട്, 2033-ഓടെ പുതിയ എയർപോർട്ട് പ്രവർത്തനം തുടങ്ങാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI) കനകപ്പുര റോഡിലെ ചുടഹള്ളി, സോമനഹള്ളി, കൂടാതെ നെലമംഗലയ്ക്കടുത്തുള്ള ഒരു പ്രദേശം എന്നിവയുൾപ്പെടെ മൂന്ന് സ്ഥലങ്ങളിൽ പ്രാരംഭ പഠനങ്ങൾ നടത്തി. ഭൂപ്രകൃതി, വ്യോമാതിർത്തി നിയന്ത്രണങ്ങൾ, ചെലവ് എന്നിവയിലെ വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയെങ്കിലും, പ്രത്യേക ശുപാർശയൊന്നും ഉണ്ടായില്ല. ഈ സ്ഥലങ്ങളെക്കുറിച്ച് വിശദമായ സാങ്കേതിക, സാമ്പത്തിക പഠനം നടത്തുന്നതിനായി കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (KSIIDC) 2 ഡിസംബറിൽ ടെൻഡറുകൾ ക്ഷണിച്ചിരുന്നു. ഇതിനുള്ള അവസാന തീയതി ജനുവരി 12 ആണ്.

അതേസമയം കെഐഎയിലും വിപുലീകരണ പ്രവർത്തനങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. ടെർമിനൽ 2-ന്റെ രണ്ടാം ഘട്ട നിർമ്മാണം 2026-ന്റെ തുടക്കത്തിൽ ആരംഭിച്ച് 2028-ഓടെ പൂർത്തിയാക്കും; ഇത് 20 ദശലക്ഷം അധിക യാത്രക്കാർക്ക് സൗകര്യമൊരുക്കും. മെട്രോ കണക്റ്റിവിറ്റിയും 2026-2027 കാലയളവിൽ ഘട്ടം ഘട്ടമായി മെച്ചപ്പെടുത്താൻ പദ്ധതിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+