കാലവർഷം വരുന്നതിന് മുമ്പേ ബെംഗളൂരുവിൽ റെക്കോഡ് മഴ! ഇനിയങ്ങോട്ട് തണുത്ത് വിറയ്ക്കും...
പ്രീമൺസൂൺ സമയത്തെ മഴയുടെ അളവ് താരതമ്യേന കുറവായിരിക്കുമെങ്കിലും ഇത്തവണ കൂടുതൽ മഴ ലഭിച്ചെന്നാണ് കണക്കുകൾ പറയുന്നത്.
ബെംഗളൂരു: കാലവർഷം എത്തുന്നതിന് മുൻപേ ബെംഗളൂരു നഗരത്തിൽ ലഭിച്ചത് റെക്കോർഡ് മഴ. ജൂൺ ആദ്യവാരം കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബെംഗളൂരുവിൽ വാർഷിക മഴയുടെ 35 ശതമാനവും ലഭിച്ചെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. വാർഷിക മഴയുടെ ശരാശരി 98 സെന്റിമീറ്റർ ആയിരിക്കെ, ഇതുവരെ 35 സെന്റിമീറ്റർ മഴ ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന തെക്കു പടിഞ്ഞാറൻ മൺസൂൺ ആരംഭിക്കാനിരിക്കെയാണ് ബെംഗളൂരുവിന് ആശ്വാസമേകുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്ക് പടിഞ്ഞാറൻ മൺസൂണിലും, നവംബർ മുതൽ ഡിസംബർ വരെയുള്ള വടക്ക് പടിഞ്ഞാറൻ മൺസൂണിലുമാണ് നഗരത്തിൽ കനത്ത മഴ പെയ്യാറുള്ളത്. ഇതിനിടെയിലുള്ള പ്രീമൺസൂൺ സമയത്തും മഴ പെയ്യും. പ്രീമൺസൂൺ സമയത്തെ മഴയുടെ അളവ് താരതമ്യേന കുറവായിരിക്കുമെങ്കിലും ഇത്തവണ കൂടുതൽ മഴ ലഭിച്ചെന്നാണ് കണക്കുകൾ പറയുന്നത്.
ജൂൺ നാല് തിങ്കളാഴ്ച മുതൽ ബെംഗളൂരുവിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചത്. ഇതിനുപിന്നാലെയുള്ള ദിവസങ്ങളിൽ കനത്ത മഴയോടൊപ്പം ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. വരുംദിവസങ്ങളിൽ നഗരത്തിലെ താപനില 21 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നേക്കാം.
തിങ്കളാഴ്ച മുതൽ മൺസൂൺ എത്തുന്നതിനാൽ ബെംഗളൂരു നഗരത്തിൽ വെള്ളപ്പൊക്ക സാദ്ധ്യതയുണ്ടെന്ന് ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബെംഗളൂരുവിലെ എട്ട് മേഖലകളിൽ വെള്ളപ്പൊക്കത്തിന് സാദ്ധതയുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications