Get Updates
Get notified of breaking news, exclusive insights, and must-see stories!

Bengaluru: ബെംഗളൂരു ഇനി പിടിച്ചാല്‍ കിട്ടില്ല; 5 ഏക്കറില്‍ ആമസോണിന്റെ പുതിയ ഓഫീസ്: ഇത്രയും സൗകര്യങ്ങളോ?

ബെംഗളൂരു: ഇന്ത്യയുടെ സിലിക്കണ്‍വാലി എന്നറിയപ്പെടുന്ന ബെംഗളൂരു നഗരം അനുദിനം വളരുകയാണ്. വലിയ ബഹുരാഷ്ട്ര കമ്പനികള്‍ അനുദിനം എന്നോണമാണ് തങ്ങളുടെ ഓഫീസ് തുറക്കുന്നത്. സാങ്കേതിക രംഗത്ത് നഗരത്തിന്റെ അതിവേഗ വളര്‍ച്ചയും തൊഴില്‍ വൈദഗ്ധ്യമുള്ള ഐടി പ്രൊഫഷണലുകളുടെ ലഭ്യതയുമാണ് ബഹുരാഷ്ട്ര കമ്പനികളെ ബെംഗളൂരുവിലേക്ക് ആകര്‍ഷിക്കുന്നത്. ഇപ്പോഴിതാ, ഇന്ത്യയില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിച്ചിരിക്കുകയാണ് ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍. കമ്പനിയുടെ ഏഷ്യയിലെ രണ്ടാമത്തെ വലിയ കോര്‍പ്പറേറ്റ് ഓഫീസ് സമുച്ചയമാണ് ബെംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

7,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന അത്യാധുനികമായ 12 നില കെട്ടിടം ഉള്‍ക്കൊള്ളുന്ന വിശാലമായ കാമ്പസാണ് വടക്കന്‍ ബെംഗളൂരുവില്‍ ആരംഭിച്ചത്. കര്‍ണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീല്‍ അത്യാധുനിക ക്യാമ്പസ് ഉദ്ഘാടനം ചെയ്തു. ഏകദേശം 11 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ 12 നില കെട്ടിടം അഞ്ച് ഏക്കര്‍ സ്ഥലത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഈ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ആമസോണിന്റെ ആഗോള തലത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സിംഗിള്‍-ബില്‍ഡിങ് ഓഫീസ് കൂടിയാണ്. പരിസ്ഥിതി സൗഹൃദപരമായ രീതിയിലാണ് ഈ പുതിയ ക്യാമ്പസ് നിര്‍മ്മിച്ചിരിക്കുന്നത്.

Bengaluru

ടീമുകള്‍ക്കിടയില്‍ ആശയവിനിമയം പ്രാപ്തമാക്കാന്‍ അനുയോജ്യമായ വര്‍ക്ക് സ്‌പേസാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആംഫി തിയേറ്റര്‍, ബാസ്‌കറ്റ്‌ബോള്‍, പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ എന്നിവയുള്‍പ്പെടെ വിപുലമായ ഔട്ട്‌ഡോര്‍ സൗകര്യങ്ങള്‍ കാമ്പസില്‍ ഉണ്ട്. ഇന്‍ഡോര്‍ സൗകര്യങ്ങളില്‍ ഗെയിം റൂം, വെല്‍നസ് റൂം, നഴ്‌സിംഗ് സ്റ്റാഫുള്ള മെഡിക്കല്‍ സെന്റര്‍, പ്രാര്‍ത്ഥന മുറി എന്നിവ ഉള്‍പ്പെടുന്നു. തദ്ദേശീയമായ ഇന്ത്യന്‍ വിഭവങ്ങള്‍ മുതല്‍ ആഗോള വിഭവങ്ങള്‍ വരെ ലഭിക്കുന്ന രണ്ട് നിലകളിലുള്ള കഫറ്റീരിയയും ഈ ക്യാമ്പസിലുണ്ട്. കനത്ത സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയെ ഒരു ആഗോള സാങ്കേതിക വിനിമയ കേന്ദ്രമായി മാറ്റുന്നതില്‍ ആമസോണിന്റെ ഈ പുതിയ നിക്ഷേപം വലിയ പങ്കുവഹിക്കുമെന്ന് അദ്ദേഹം ക്യാമ്പസിന്റെ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. ഇ-കൊമേഴ്സ്, ഓപ്പറേഷന്‍സ്, പേയ്മെന്റ്‌സ്, സാങ്കേതിക വിദ്യ, സെല്ലര്‍ സര്‍വീസസ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ഏഴായിരത്തിലധികം ജീവനക്കാര്‍ക്ക് ഇവിടെ ജോലി ചെയ്യാനുള്ള സൗകര്യമുണ്ട്. ഇന്ത്യ ആമസോണിന് എന്നും വലിയ മുന്‍ഗണനയുള്ള വിപണിയാണെന്നും ഇവിടുത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും തൊഴിലവസരങ്ങള്‍ക്കുമായി കമ്പനി വലിയ നിക്ഷേപം തുടരുമെന്നും ആമസോണ്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ സമീര്‍ കുമാര്‍ വ്യക്തമാക്കി. ആമസോണിന്റെ പുതിയ ഓഫീസ് നിരവധി തൊഴിലവസരങ്ങള്‍ കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ ഇതുവരെ 40 ബില്യണ്‍ ഡോളറാണ് ആമസോണ്‍ നിക്ഷേപിച്ചിട്ടുള്ളത്. 2030-ഓടെ 35 ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. 2040-ഓടെ നെറ്റ്-സീറോ കാര്‍ബണ്‍ എന്ന കമ്പനിയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതാണ് പുതിയ ക്യാമ്പസ്. നിലവില്‍ കര്‍ണാടകയില്‍ മാത്രം ആമസോണിന് പത്തോളം ഓഫീസുകളും നൂറിലധികം ഡെലിവറി സ്റ്റേഷനുകളുമുണ്ട്. സംസ്ഥാനത്തെ ഏകദേശം എണ്‍പതിനായിരത്തിലധികം വ്യാപാരികള്‍ ആമസോണ്‍ പ്ലാറ്റ്ഫോം വഴി തങ്ങളുടെ സേവനങ്ങള്‍ നല്‍കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+