ബെംഗളൂരുവില്‍ മുംബൈയെ തോല്‍പ്പിക്കുന്ന വാടക; 2 ബിഎച്ച്കെ അപ്പാര്‍ട്ട്മെന്റിന് 70,000 രൂപ
ബെംഗളൂരു: ഐടി നഗരത്തില്‍ ഒരു വീട് വാടകയ്ക്കെടുത്ത് താമസിക്കണമെങ്കില്‍ ഇനി കോടിക്കണക്കിന് നിക്ഷേപം കൈയില്‍ കരുതേണ്ടി വരുമോ? ബെംഗളൂരു നഗരം സാധാരണക്കാരന് അപ്രാപ്യമായി മാറുകയാണോ? ബെംഗളൂരുവിലെ ഫ്ളാറ്റുകളുടെ വാടക വര്‍ധന ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഐടി പ്രൊഫഷണലുകളെ പോലും വട്ടം കറക്കുകയാണ്. താങ്ങാനാവുന്ന വാടകയില്‍ ഒരു വീട് കണ്ടെത്തുക എന്നുള്ളത് വെല്ലുവിളി നിറഞ്ഞ കാര്യമായി മാറിയിരിക്കുകയാണ്.
അടുത്തിടെ, വാടക ഫ്ളാറ്റ് അന്വേഷിച്ചിറങ്ങിയ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ തന്റെ കയ്പേറിയ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു, ബെംഗളൂരുവിലെ വാടക നിരക്കുകള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെയും അമ്പരിപ്പിച്ചു. 24 വയസുള്ള ടെക്കി യുവാവ് ബെംഗളൂരുവിലെ കടുബീസനഹള്ളി എന്ന ഐടി ഹബ്ബിനു സമീപമാണ് ഫ്ളാറ്റ് അന്വേഷിച്ചത്.

ആഡംബരങ്ങള്‍ ഒന്നുമില്ലാത്ത ഒരു സാധാരണ സെമി ഫര്‍ണിഷ്ഡ് ഫ്ളാറ്റിന് ഉടമ ആവശ്യപ്പെട്ട മാസവാടക കേട്ട് യുവാവ് ഞെട്ടി, 70,000 രൂപ. മുംബൈയെ പോലും തോല്പ്പിക്കുന്നതാണ് ബെംഗളൂരുവിലെ വാടക എന്നാണ് ടെക്കി യുവാവ് സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചത്.
യുവാവിന്റെ പോസ്റ്റ് നിമിഷങ്ങള്‍ക്കകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ തമ്മില്‍ ചര്‍ച്ചകള്‍ ശക്തമായി. വാടക മാത്രമല്ല പ്രശ്നം, 11 മാസത്തെ താമസത്തിന് ലക്ഷക്കണക്കിന് രൂപയുടെ അഡ്വാന്‍സും നല്‍കണമെന്ന് ഒരു ഉപയോക്താവ് ഓര്‍മ്മിപ്പിക്കുന്നു.
കോവിഡ് കാലമൊക്കെ കഴിഞ്ഞ് ഐടി കമ്പനികള്‍ ഉഷാറായതോടെ ബെംഗളൂരുവിലെ വാടക നിരക്കുകളിലും വലിയ വര്‍ധനയുണ്ടായി. 2024-ന് ശേഷം ബെംഗളൂരുവിലെ വാടക നിരക്കുകളില്‍ ഉണ്ടായ കുതിച്ചുചാട്ടം ഐടി ജീവനക്കാരുടെ നടുവൊടിക്കുകയാണ്. സൗകര്യങ്ങള്‍ കുറവാണെങ്കിലും ഐടി കമ്പനികള്‍ക്ക് അടുത്താണെന്ന പേരില്‍ ഉടമകള്‍ കൊള്ളവാടക ഈടാക്കുന്നത് അത്യാഗ്രഹമാണെന്നാണ് പൊതുവെയുള്ള വിമര്‍ശനം. സിലിക്കണ്‍ വാലി ശമ്പളം എല്ലാവര്ക്കും ലഭിക്കുന്നില്ലെന്ന് ഉടമകള്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് പലരും കുറ്റപ്പെടുത്തുന്നു.
ചുരുക്കത്തില്‍, ട്രാഫിക് ബ്ലോക്കിന് പുറമെ ഉയര്‍ന്ന വാടക നിരക്കും കൂടി നേരിടേണ്ട അവസ്ഥയിലാണ് ബെംഗളൂരു മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍. അതേസമയം, കിഴക്കന്‍ ബെംഗളൂരു ഒഴികെയുള്ള ചില പ്രദേശങ്ങളില്‍ 2 ബിഎച്ച്കെയുടെ ശരാശരി വാടക ഇപ്പോഴും 25,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിലാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. വലിയ തുക കൊടുത്ത് ചെറിയ കുടുസു മുറികളില്‍ താമസിക്കേണ്ട അവസ്ഥയിലാണ് ഐടി പ്രൊഫഷണലുകള്‍.
-
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട്












Click it and Unblock the Notifications