bike taxi: കര്‍ണാടകയില്‍ ബൈക്ക് ടാക്സികള്‍ ഇനിയില്ലേ? പുതിയ നീക്കവുമായി ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍
ബെംഗളൂരു: കര്‍ണാടകയില്‍ ബൈക്ക് ടാക്സി സര്‍വീസുകള്‍ക്കുള്ള സമ്പൂര്‍ണ നിരോധനം നീക്കിയ കര്‍ണാടക ഹൈക്കോടതി വിധി സാധാരണക്കാരായ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായിരുന്നു. വീട്ടില്‍ നിന്ന് സ്വന്തം വാഹനം എടുക്കാതെ കുറഞ്ഞ ചെലവില്‍ ജോലി സ്ഥലത്ത് എത്താന്‍ ഏറ്റവും നല്ല മാര്‍ഗമായിട്ടാണ് പലരും ബൈക്ക് ടാക്സികളെ കണ്ടിരുന്നത്. എന്നാല്‍ ബൈക്ക് ടാക്സികള്‍ക്ക് തിരിച്ചടിയാകുന്ന ഒരു നിര്‍ണായകമായ നീക്കമാണ് ബെംഗളൂരുവിലെ ഓട്ടോ-ടാക്സി ഡ്രൈവര്‍മാരുടെ സംഘടനകളുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്.
ബൈക്ക് ടാക്സികള്‍ നിരത്തിലിറങ്ങാന്‍ അനുവദിച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഓട്ടോ-ടാക്സി ഡ്രൈവര്‍മാരുടെ യൂണിയനുകള്‍. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നാണ് ബെംഗളൂരുവിലെ ഓട്ടോ-ടാക്സി ഡ്രൈവര്‍മാരുടെ സംഘടനകളുടെ ആവശ്യം.

ഫെഡറേഷന് ഓഫ് കര്‍ണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍സ് ആണ് വെള്ളിയാഴ്ച ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരിക്കുന്നത്. ബൈക്ക് ടാക്സികള്‍ അനുവദിക്കുന്നത് പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാണെന്നും റോഡ് അപകടങ്ങള്‍ വര്‍ധിപ്പിക്കുമെന്നും യൂണിയനുകള്‍ വാദിക്കുന്നു. ഇതുകൂടാതെ, ലക്ഷക്കണക്കിന് ഓട്ടോ-ടാക്സി ഡ്രൈവര്‍മാരുടെ ഉപജീവന മാര്‍ഗത്തെ ഓണ്‍ലൈന്‍ ബൈക്ക് ടാക്സികളുടെ വരവ് സാരമായി ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ചീഫ് ജസ്റ്റിസ് വിഭു ബഖ്രു അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് കഴിഞ്ഞ ആഴ്ച ബൈക്ക് ടാക്സി നിരോധനം നീക്കി ഉത്തരവിട്ടത്. വിഷയത്തില്‍ നിയമോപദേശം തേടുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച ചെയ്ത ശേഷവും മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷവും സുപ്രീം കോടതിയെ സമീപിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഈ വിഷയത്തില്‍ പുതിയ നിയമങ്ങള്‍ രൂപീകരിച്ച് ബൈക്ക് ടാക്സികളെ നിയന്ത്രിക്കണോ അതോ സുപ്രീംകോടതിയില്‍ പോകണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ തീരുമാനമെടുത്തിട്ടില്ല. നിയമസഭാ സമ്മേളനത്തിന് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകും.
കഴിഞ്ഞ ജനുവരി 23 നാണ് കര്‍ണാടക ഹൈക്കോടതി ബൈക്ക് ടാക്സികള്‍ക്കുള്ള നിരോധനം നീക്കിയത്. അതിനു ശേഷം നിരവധി യാത്രക്കാരാണ് ദൈനംദിന യാത്രയ്ക്കായി ബൈക്ക് ടാക്സികള്‍ ബുക്ക് ചെയ്യുന്നത്. ഓണ്‍ലൈനില്‍ ബൈക്ക് സവാരി ബുക്ക് ചെയ്യുന്നത് വളരെ എളുപ്പമാണെന്ന് ഉപയോക്താക്കളും സാക്ഷ്യപ്പെടുത്തുന്നു. ബെംഗളൂരുവില്‍ ഏറ്റവും കൂടുതല്‍ ട്രാഫിക്കുള്ള പീക്ക് മണിക്കൂറുകളില്‍ യാത്രയ്ക്കായി ബൈക്കുകളെ ആശ്രയിക്കുന്ന ഉപയോക്താക്കളുടെ എണ്ണവും കൂടിവരികയാണ്.
നഗരത്തില്‍ പ്രതിദിന ബൈക്ക് ടാക്സി യാത്രകള്‍ ഏകദേശം 10,000-ത്തിലേറെ വര്‍ധിച്ചിട്ടുണ്ടെന്ന് റാപ്പിഡോ വക്താവ് പറഞ്ഞു. സാധാരണ ഓട്ടോ, കാര്‍ റൈഡ് ബുക്ക് ചെയ്ത ശേഷമുള്ള കാത്തിരിപ്പ് സമയവും ബൈക്ക് ടാക്സികളുടെ കാര്യത്തില്‍ കുറഞ്ഞു. ഇതും കോളജ് വിദ്യാര്‍ത്ഥികളെയും ജോലിക്കാരെയും ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ബൈക്ക് ടാക്സികള്‍ വ്യാപകമാകുമ്പോള്‍ യാത്രക്കാരുടെ സുരക്ഷ എത്രത്തോളം ഉറപ്പാക്കാന്‍ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications