Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു ഓട്ടോ നിരക്ക് കൂട്ടാന്‍ ധാരണ; മിനിമം ചാര്‍ജ് 36 രൂപ, ഓരോ കിലോമീറ്ററിനും 18 രൂപ

ബെംഗളൂരു: ഏറെ നാളുകളായി ചര്‍ച്ചയിലുള്ള ഓട്ടോ നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണ. ഡിസ്ട്രിക്റ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അംഗീകരിച്ച ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുമതിക്ക് വേണ്ടി കൈമാറി. വരും ദിവസങ്ങളില്‍ തന്നെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മിനിമം ഓട്ടോ നിരക്ക് 30 രൂപയില്‍ നിന്ന് 36 രൂപയാക്കി ഉയര്‍ത്തും. 1.9 കിലോമീറ്റര്‍ ദൂരത്തിലുള്ള ഓട്ടമാണ് മിനിമം നിരക്കായി കണക്കാക്കുക. അതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 18 രൂപ വീതം ഈടാക്കും. നിലവില്‍ 15 രൂപയാണ് ഈടാക്കുന്നത്. ബന്ധപ്പെട്ട തീരുമാനം എടുത്തു കഴിഞ്ഞുവെന്നും ഓദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.

bengaluru auto charge increases-

ഓട്ടോ നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇവരുടെ ശുപാര്‍ശ പ്രകാരമാണ് ബെംഗളൂരു അര്‍ബണ്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജഗദീഷ ജി നിരക്ക് വര്‍ധന ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്. നഗരത്തിലെ ട്രാഫിക്ക് സാഹചര്യങ്ങളും യാത്രക്കാരുടെ ആവശ്യവും എല്ലാം പരിഗണിച്ചാണ് തീരുമാനം. കഴിഞ്ഞ മാര്‍ച്ചില്‍ എല്ലാ കക്ഷികളുമായും കമ്മിറ്റി ചര്‍ച്ച നടത്തിയിരുന്നു.

ഓട്ടോ ഡ്രൈവര്‍മാരുടെ ആവശ്യം

മിനിമം യാത്രാ നിരക്ക് 40 രൂപയാക്കണം എന്നായിരുന്നു ഓട്ടോ ഡ്രൈവര്‍മാരുടെ ആവശ്യം. ഓട്ടോ റിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍, ആദര്‍ശ് ഓട്ടോ ആന്റ് ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നിവര്‍ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു. മിനിമം ദൂരം കഴിഞ്ഞ ശേഷമുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നിരക്ക് ഈടാക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 20 ശതമാനം വര്‍ധന് മതി എന്ന് കമ്മിറ്റി തീരുമാനിച്ചു.

കഴിഞ്ഞ 11 വര്‍ഷത്തിനിടെ രണ്ട് തവണ മാത്രമാണ് ബെംഗളൂരുവില്‍ ഓട്ടോ കൂലി കൂട്ടിയത്. 2021 നവംബറിലാണ് ഏറ്റവും ഒടുവില്‍ നിരക്ക് വര്‍ധിപ്പിച്ചത്. നിരക്ക് വര്‍ധനയില്‍ ഒരു കൃത്യത വേണം എന്ന് പീസ് ഓട്ടോ യൂണിയന്റെ രഘു നാരായണ്‍ ഗൗഡ ആവശ്യപ്പെട്ടു. കൃത്യമായ തുക കണക്കാക്കാന്‍ ഡ്രൈവര്‍മാര്‍ പ്രയാസപ്പെടാറുണ്ട്. ബാക്കി തുക നല്‍കുന്നതും വെല്ലുവിളിയാകാറുണ്ട്. ഇതിന് പരിഹാരമായി ഓട്ടോ നിരക്ക് കൃത്യമായ സംഖ്യയാക്കണം എന്നാണ് ഇവരുടെ ആവശ്യം.

ഓട്ടോ നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് വ്യത്യസ്തമായ അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ ഓട്ടോ തൊഴിലാളികളെ പൂര്‍ണമായി തള്ളാനും പറ്റിയില്ല. തുടര്‍ന്നാണ് വിഷയം പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഒരു സമിതിയെ നിയോഗിച്ചത്. സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ നിരക്ക് വര്‍ധന ശുപാര്‍ശ കൂടി ഉണ്ടായതോടെ ഔദ്യോഗിക പ്രഖ്യാപനം വൈകില്ല എന്നാണ് വിവരം. ആവശ്യപ്പെട്ട അത്രയും നിരക്ക് വര്‍ധിച്ചില്ലെങ്കിലും ഓട്ടോ തൊഴിലാളികള്‍ക്ക് പുതിയ നിരക്ക് ആശ്വാസകരമാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+