കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിലേക്ക് റിക്രൂട്ട്‌മെന്റും സാമ്പത്തിക സഹായവും: കർണാടക തമിഴ്‌നാട് സ്വദേശികളെ എൻഐഎ അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

ദില്ലി: ബംഗളൂരു ആസ്ഥാനമായുള്ള ഐസിസ് ഭീകരവാദ കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ദേശീയ അന്വേഷണ ഏജന്‍സി വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. അഹമ്മദ് അബ്ദുള്‍ ഖാദര്‍, ഇര്‍ഫാന്‍ നാസിര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ അന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ അഹമ്മദ് അബ്ദുള്‍ ഖാദര്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ ബിസ്‌നസ് അനലിസ്റ്റായി ജോലി ചെയ്യുന്ന ആളാണ്. ഇര്‍ഫാന്‍ നാസില്‍ ബംഗളൂരുവില്‍ അരിക്കച്ചവടം നടത്തുകയാണെന്നും എന്‍ഐഎ അറിയിച്ചു.

ആ പരസ്യം സഞ്ജുവിനെ മോശമാക്കി കാണിക്കാനുള്ള ശ്രമമാണെന്ന് തോന്നിയിട്ടുണ്ട്; മണിക്കുട്ടന്റെ കുറിപ്പ്ആ പരസ്യം സഞ്ജുവിനെ മോശമാക്കി കാണിക്കാനുള്ള ശ്രമമാണെന്ന് തോന്നിയിട്ടുണ്ട്; മണിക്കുട്ടന്റെ കുറിപ്പ്

nia

ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ചോദ്യം ചെയ്യലിനായി 10 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ ഗൂഡാലോചന കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തുള്ള യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ ഇരുവര്‍ക്കും വലിയ പങ്കാണുള്ളതെന്ന് അന്വേഷണ സംഘം പറയുന്നു. ഇതുകൂടാതെ ഡൊണേഷനിലൂടെ സാമ്പത്തിക സഹായം കണ്ടെത്തുന്നതിലും ഇവര്‍ പ്രധാനിയാണ്. ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ സുപ്രധാന വിവരങ്ങള്‍ ലഭിച്ചെന്നാണ് വിവരം. അന്വേഷണം നടന്നുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും എന്‍ഐഎ വ്യക്തമാക്കി.

കാടുകയറി കടുവകളെ പകർത്തി വിസ്മയിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ; ;ചിത്രങ്ങൾ വൻ വൈറൽ കാടുകയറി കടുവകളെ പകർത്തി വിസ്മയിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ; ;ചിത്രങ്ങൾ വൻ വൈറൽ

ഇന്ത്യയില്‍ ഐസിസുമാ ചേര്‍ന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കാശ്മീരി ദമ്പതിമാരായ വാണി, ഹിണ ബഷീര്‍ ബീഗം എന്നിവരെ ദില്ലിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അവരെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇവരെ കൂടാതെ ഒരു ഡോക്ടറെയും ബംഗളൂരുവില്‍ നിന്ന് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിരുന്നു. കര്‍ണാടക പൊലീസിന്റെ സഹായത്തോടെ ദേശീയ അന്വേഷണ ഏജന്‍സി 28കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്തത്. ബെസവഗുഡി സ്വദേശിയും എംഎസ് രാമയ്യ മെഡിക്കല്‍ കോളേജിലെ നേത്രരോഗ വിഭാഗത്തിലെ ഡോക്ടറുമായ അബ്ദുള്‍ റഹ്മാനാണ് (28) അറസ്റ്റിലായത്.

ബീഹാറിലെ 'റോബിൻ ഹുഡി'ന് ഇത്തവണയും നിരാശ; നിതീഷ് കുമാർ കൈവിട്ടു, ആശിച്ച സീറ്റ് മുൻ കോൺസ്റ്റബിളിന്ബീഹാറിലെ 'റോബിൻ ഹുഡി'ന് ഇത്തവണയും നിരാശ; നിതീഷ് കുമാർ കൈവിട്ടു, ആശിച്ച സീറ്റ് മുൻ കോൺസ്റ്റബിളിന്

ബീഹാറിൽ എന്‍ഡിഎ വിയർക്കും; ഇത് പാസ്വാന്റെ ചാണക്യ തന്ത്രം, ക്യാമ്പിൽ ആശങ്ക പടര്‍ത്തി എല്‍ജെപി നീക്കംബീഹാറിൽ എന്‍ഡിഎ വിയർക്കും; ഇത് പാസ്വാന്റെ ചാണക്യ തന്ത്രം, ക്യാമ്പിൽ ആശങ്ക പടര്‍ത്തി എല്‍ജെപി നീക്കം

English summary
Bengaluru-based ISIS case; NIA arrests Karnataka, Tamil Nadu natives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X