കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി സിറ്റി സൈബര്‍ ക്രൈം സിറ്റിയായി മാറുന്നു... ഇരകളാവുന്നവരിലധികവും പ്രായമേറിയവര്‍ !!

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: രാജ്യത്തെ ഐടി നഗരമായ ബെംഗളൂരു പതിയെ സൈബര്‍ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഏഴുമാസത്തിനുള്ളില്‍ 135 കേസുകളാണ് സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.

2015 ല്‍ ആകെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് വെറും 47 കേസുകള്‍ മാത്രമാണ്. എന്താണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനുള്ള കാരണം ..ആരൊക്കെയാണിരകളാവുന്നത്..

സച്ചിന് രാജ്യ സഭയില്‍ ശബ്ദമുയര്‍ത്താന്‍ മൂന്നു വര്‍ഷം; മേരി കോമിന് വെറും മൂന്നു മാസം !!സച്ചിന് രാജ്യ സഭയില്‍ ശബ്ദമുയര്‍ത്താന്‍ മൂന്നു വര്‍ഷം; മേരി കോമിന് വെറും മൂന്നു മാസം !!

7.75 കോടി

7.75 കോടി

പ്രായമുളളവരാണ് അധികവും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കിരകളാവുന്നത്. 7.75 കോടിയാണ് കഴിഞ്ഞ ഏഴുമാസത്തിനുള്ളില്‍ ഇതു വഴി നഷ്ടപ്പെട്ടത്. 2015 ല്‍ വെറും 2.35 കോടിയായിരുന്നു.

74 ലക്ഷം രൂപ നഷ്ടപ്പെട്ടു

74 ലക്ഷം രൂപ നഷ്ടപ്പെട്ടു

ബെംഗളൂരു സ്വദേശിയായ 60 വയസ്സുകാരന്‍ കഴിഞ്ഞ മാസമാണ് തന്റെ 74 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി സൈബര്‍ പോലീസിനെ സമീപിച്ചത്. ഇദ്ദേഹത്തിന് 2013 ലാണ് അഞ്ചു മില്യണ്‍ ഡോളര്‍ സമ്മാനം ലഭിച്ചെന്ന എസ് എം എസ് ലഭിച്ചത്. മുഴുവന്‍ പണവും നല്കണമെങ്കില്‍ ഇത്രയും തുക കെട്ടിവെക്കണമെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു .

35 ലക്ഷം രൂപ നഷ്ടപ്പെട്ടു

35 ലക്ഷം രൂപ നഷ്ടപ്പെട്ടു

തിപ്പസാന്ദ്രയില്‍ താമസിക്കുന്ന 50 കാരിയായ യുവതിയും ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടതായുള്ള പരാതിയുമായി എത്തിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരിയായ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 35 ലക്ഷം രൂപയാണ്.

അഞ്ചു ലക്ഷത്തിന് മുകളിലാണെങ്കില്‍ മാത്രം

അഞ്ചു ലക്ഷത്തിന് മുകളിലാണെങ്കില്‍ മാത്രം

സൈബര്‍ കുറ്റകൃത്യങ്ങളില്‍ നഷ്ടപ്പെടുന്ന തുക അഞ്ചു ലക്ഷത്തിനു മുകളിലാണെങ്കില്‍ മാത്രമേ സൈബര്‍ പോലീസ് കേസ് എടുക്കുകയുള്ളൂ.

പരാതി വെറുതെ

പരാതി വെറുതെ

അഞ്ചു ലക്ഷത്തിനു താഴെ നഷ്ടപ്പെടുന്നവര്‍ക്ക് ലോക്കല്‍ പോലീസ് മാത്രമാണ് രക്ഷ. പരാതി നല്‍കാമെന്നല്ലാതെ പൈസ തിരിച്ചുകിട്ടാറൊന്നുമില്ല

50 ലക്ഷത്തിനു മുകളില്‍

50 ലക്ഷത്തിനു മുകളില്‍

സര്‍ക്കാരിന്റെ പുതിയ ഉത്തരവു പ്രകാരം അഞ്ചു ലക്ഷമെന്നത് 50 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. നഷ്ടപ്പെടുന്ന തുക 50 ലക്ഷത്തിനു മുകളിലാണെങ്കില്‍ കേസെടുത്താല്‍ മതി എന്നര്‍ത്ഥം. അതിനാല്‍ നിങ്ങള്‍ക്ക് 45 ലക്ഷം നഷ്ടപ്പെടുകയാണെങ്കിലും തിരിച്ചു കിട്ടാന്‍ പോണില്ല.

അതിനാല്‍ നിങ്ങള്‍ക്ക് 45 ലക്ഷം നഷ്ടപ്പെടുകയാണെങ്കിലും തിരിച്ചു കിട്ടാന്‍ പോണില്ല.

നഗരങ്ങളില്‍

നഗരങ്ങളില്‍

ഗ്രാമങ്ങളെ അപേക്ഷിച്ച് ഇന്റര്‍നെറ്റ് ലഭ്യത കൂടുതലുള്ള നഗരങ്ങളിലാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

 പ്രധാനകാരണം

പ്രധാനകാരണം

എന്തിനും ഓണ്‍ലൈന്‍ അപ്ലിക്കേഷനുകള്‍ വര്‍ദ്ധിച്ചതാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടാനുളള ഒരു പ്രധാന കാരണമായി കരുതുന്നത്.

ഇ-മെയില്‍ തട്ടിപ്പ് 20 ശതമാനം

ഇ-മെയില്‍ തട്ടിപ്പ് 20 ശതമാനം

ഏകദേശം 30 ശതമാനം സൈബര്‍ കുറ്റകൃത്യങ്ങളും ബാങ്കുകളുമായി ബന്ധപ്പെട്ടുളളതാണ്. 20 ശതമാനം പേരും ഇ-മെയിലുകള്‍ വഴി വഞ്ചിക്കപ്പെടുന്നു .ലോട്ടറി ,ഷോപ്പിങ് തുടങ്ങിയ എല്ലാ മേഖലകളിലും ഇന്ന് സൈബര്‍ കുറ്റവാളികള്‍ സജീവമാണ്.

വിദേശരാജ്യങ്ങളില്‍ നിന്നുളള ചരടുവലി

വിദേശരാജ്യങ്ങളില്‍ നിന്നുളള ചരടുവലി

സൈബര്‍ കുറ്റകൃത്യത്തിനിരകളായി പണം നഷ്ടപ്പെടുന്നവരില്‍ 90 ശതമാനം പേര്‍ക്കും തിരിച്ചു കിട്ടാറില്ലെന്നതാണ് വാസ്തവം. ലോട്ടറി പോലുള്ള വഞ്ചനകളുടെ ചരടു വലികളധികവും വിദേശരാജ്യങ്ങളില്‍ നിന്നാണെന്നതാണ് ഇതിനു പ്രധാന കാരണം.

അവബോധം സൃഷ്ടിക്കുക മാത്രമാണ്

അവബോധം സൃഷ്ടിക്കുക മാത്രമാണ്

പൈസ നഷ്ടപ്പെട്ട് പരിതപിക്കുന്നതിനേക്കാള്‍ സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ബോധവാന്മാരാകുക എന്നതാണ് പ്രധാനം.

English summary
Bengaluru is witnessing an alarming rise in cybercrimes, with senior citizens being the primary victims. The number of cybercrime cases reported to the state's Criminal Investigation Department (CID) has increased to 135 in the first seven months of the year,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X