കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ആധാര്‍ കൊണ്ടു മാത്രം പറക്കാം, ആദ്യം ബെംഗളൂരുവില്‍....

  • By Anoopa
Google Oneindia Malayalam News

ബെംഗളൂരു: അങ്ങനെ അതും യാഥാര്‍ത്ഥ്യമായി. ഇനി വിമാനത്തില്‍ പറക്കാന്‍ വേണ്ടത് ഒരു മൊബൈല്‍ ഫോണും ആധാറും മാത്രം. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ചെക്ക് ഇന്‍ ചെയ്യാന്‍ സാധിക്കുന്ന രാജ്യത്തെ ആദ്യത്തെ വിമാനത്താവളം ബെംഗളൂരുവില്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇതിനുള്ള സംവിധാനങ്ങള്‍ ആരംഭിച്ചതായി ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(ബിഐഎഎല്‍) അറിയിച്ചു.

ഈ വര്‍ഷം ഡിസംബറോടെ കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ചെക്ക് ഇന്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്. കെംപെഗൗഡ സ്മാര്‍ട്ട് എയര്‍പോര്‍ട്ട് ആക്കാനാണ് നീക്കങ്ങള്‍.

plane

പുതിയ സംവിധാനം നിലവില്‍ വന്നാല്‍ വിമാനത്താവള ടെര്‍മിനലില്‍ പ്രവേശിക്കുന്നതിനു മുന്‍പ് തിരിച്ചറിയല്‍ രേഖകളെല്ലാം ഹാജരാക്കേണ്ടി വരില്ല. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് യാത്രക്കാരെക്കുറിച്ചും അവര്‍ സഞ്ചരിക്കേണ്ട വിമാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. ഹൈദരാബാദിലെയും ബെംഗളൂരുവിലെയും ചില വിമാനത്താവളങ്ങളില്‍ പരീക്ഷണാര്‍ത്ഥം പുതിയ സംവിധാനം നടപ്പിലാക്കിയെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു.

English summary
-enabled airport in the country by Dec 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X