Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്റര്‍വ്യൂ പുലിവാലായി; ബിഗ് ബോസ് താരമായ നടന്‍ അറസ്റ്റില്‍!

ബെംഗളൂരു: കന്നഡ നടനും ബിഗ് ബോസ് താരവുമായ ഹുച്ച വെങ്കടിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭരമഘടനാ ശില്‍പിയായ ബി ആര്‍ അംബേദ്കറെ അവഹേളിക്കുന്ന തരത്തില്‍ അഭിമുഖത്തില്‍ സംസാരിച്ചതിനാണ് അറസ്റ്റ്. ബെംഗളൂരു ജ്ഞാനഭാരതി പോലീസ് വ്യാഴാഴ്ച രാത്രിയാണ് ഹുച്ച വെങ്കടിനെ അറസ്റ്റ് ചെയ്തത്.

ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് ഹുച്ച വെങ്കട് തന്റെ എതിരാളികള്‍ക്കെതിരെ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് കാര്യം വണ്‍ഇന്ത്യ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബെംഗളൂരു വാഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണ് ഹുച്ച വെങ്കടിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.

huccha-venkat

ഭരണഘടനാ ശില്‍പിയായ ഡോ അംബേദ്കറെ അപമാനിച്ച് സംസാരിച്ച ഹുച്ച വെങ്കടിന്റെ ഇന്ദിരാനഗറിലെ വീടിന് മുന്നില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. ദളിത് സംഘടനകള്‍ ഹുച്ചാ വെങ്കടിനെതിരെ പ്രകടനം നടത്തുകയും മുഖത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. ബെംഗളുരുവിലെ കസ്തൂര്‍ബ റോഡിലൂടെ യാത്ര ചെയ്യവേയാണ് വെങ്കടിന്റെ മുഖത്ത് ആക്ടിവിസ്റ്റുകള്‍ കരി ഓയില്‍ ഒഴിച്ചത്.

കന്നഡ ബിഗ് ബോസ് 3 ലെ മത്സരാര്‍ഥിയായിരുന്നു ഹുച്ച വെങ്കട്. ബിഗ് ബോസ് ഷോയ്ക്കിടെ സഹതാരമായ രവി മുറൂരിനെ കയ്യേറ്റം ചെയ്ത് ഇയാള്‍ ഇതിന് മുമ്പും വിവാദം സൃഷ്ടിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഒരു ടി വി ചാനലില്‍ അഭിമുഖം നല്‍കുന്നതിനിടെ ഹുച്ച വെങ്കട് ഡോ. ബി ആര്‍ അംബേദ്കറിനെതിരെ പ്രസ്താവന നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+