കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് വെച്ചില്ലെന്ന്.. ബെംഗളൂരു ബിജെപി നേതാവിന് നോട്ടീസ്...
ബെംഗളൂരു: ഇരുചക്ര വാഹന പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ മെട്രോ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ആദ്യമൊക്കെ പലരും പരാതി പറഞ്ഞിരുന്നെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ പുതിയ നിയമം കൊളളാം എന്ന അഭിപ്രായമാണ് ബെംഗളൂരു നിവാസികള്‍ക്ക്. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ആരും ഇത് പാലിക്കാത്ത സാഹചര്യത്തിലാണ് പോലീസ് പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്.
ബൈക്കിന്റെയും സ്കൂട്ടറിന്റെയും കാര്യം ഓക്കെ, എന്നാല്‍ കാറില്‍ യാത്ര ചെയ്യുമ്പോഴും ഹെല്‍മറ്റ് വെക്കണം എന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമാണോ. ബെംഗളൂരുവിലെ ബി ജെ പി നേതാവും മീഡിയ ഇന്‍ ചാര്‍ജുമായ എസ് പ്രകാശിനാണ് കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റ് വെച്ചില്ല എന്ന് പറഞ്ഞ് ബെംഗളൂരു ട്രാഫിക് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.

നോട്ടീസില്‍ പറഞ്ഞിരിക്കുന്ന കെ എ 04 എം പി 7257 വാഹനം തന്റെ കാറാണ് എന്നാണ് എസ് പ്രകാശ് വണ്‍ ഇന്ത്യയോട് പറഞ്ഞത്. പിന്‍സീറ്റില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റ് വെക്കാത്തതിനാണ് പിഴ എന്ന് നോട്ടീസില്‍ വ്യക്തമായി പറഞ്ഞിട്ടും ഉണ്ട്. ബസവേശ്വര സര്‍ക്കിളിനടുത്ത് വെച്ചാണ് പ്രകാശ് നിയമലംഘനം നടത്തിയത് എന്നാണ് നോട്ടീസ് പറയുന്നത്. 100 രൂപയാണ് പിഴ.
നിയമലംഘനം നടത്തിയ വാഹനം കാര്‍ ആണെന്ന് നോട്ടീസില്‍ തന്നെ വ്യക്തമായി പറയുന്നുണ്ട് എന്നതാണ് രസകരമായ കാര്യം. എന്താണ് സംഭവിച്ചത് എന്നറിയാതെ അന്തം വിട്ടിരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥരും. സാങ്കേതികമായ തകരാറാണ് നോട്ടീസിന് പിന്നില്‍ ഇക്കാര്യം പരിശോധിക്കുമെന്നും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
-
ബെംഗളൂരു-പൂനെ എക്സ്പ്രസ് വേ നടപടികൾ പുരോഗമിക്കുന്നു; യാത്രാ സമയം 7 മണിക്കൂറാവും, 20,000 ഏക്കർ ഏറ്റെടുക്കും! -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications