കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു സ്ഫോടനം, ഭീകരര്‍ താമസിച്ച വീട് കണ്ടെത്തി, ചിത്രങ്ങള്‍ വണ്‍ഇന്ത്യയ്ക്ക്

  • By വിക്കി നാഞ്ചപ്പ
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരു ചര്‍ച്ച് സ്ട്രീറ്റ് സ്‌ഫോടനക്കേസിലെ അന്വേഷണം നീളുന്നത് നിരോധിത തീവ്രവാദ സംഘടനായായ സിമിയിലേയ്ക്ക്. മധ്യപ്രദേശിലെ ജയിലില്‍ നിന്നും രക്ഷപ്പെട്ട അഞ്ച് തടവുകാരാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് സംശയം. ഇവര്‍ അഞ്ച് പേരും കഴിഞ്ഞ പത്ത് മാസമായി ഉത്തര കര്‍ണാടകയില്‍ രഹസ്യമായി താമസിയ്ക്കുകയായിരുന്നു. സിമി പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന വീടിന്റെ ദൃശ്യം വണ്‍ഇന്ത്യയ്ക്ക് ലഭിച്ചു.

ഉത്തര കര്‍ണാടകയിലെ ധര്‍വാദ് കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ധര്‍വാദിലെ ശിവജി റാവു കുല്‍ക്കര്‍ണി എന്നയാളുടെ വീട്ടിലാണ് അഞ്ചംഗ സിമി പ്രവര്‍ത്തകര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവര്‍ ഭീകരാണെന്നോ മറ്റോ അയല്‍വാസികള്‍ക്കോ മറ്റുള്ളവര്‍ക്കോ യാതൊരു സംശയവും ഇല്ലായിരുന്നു.

SIMI

മധ്യപ്രദേശിലെ ഘന്ധ്വ ജയിലില്‍ നിന്നും തടവ് ചാടിയ ഈ ഭീകകരുടെ ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ മധ്യപ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡ് തയ്യാറായിരുന്നില്ല, എന്ത് കൊണ്ടാണ് മധ്യപ്രദേശ് എടിഎസ് തടവ് ചാടിയ ഭീകരരുടെ ദൃശ്യങ്ങള്‍ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും കൈമാറാതിരുന്നത് എന്നത് ഇപ്പോഴും അവ്യക്തം. മധ്യപ്രദേശ് പൊലീസും എടിഎസും ഈ ദൃശ്യങ്ങള്‍ പുറത്ത് വിടാത്തതിന്‍രെ രഹസ്യമെന്ത്? ചോദ്യങ്ങള്‍ ഒട്ടനവധിയാണ്.

വ്യാജ രേഖകള്‍ ഹാജരാക്കിയാണ് സംഘം വീട് വാടകയ്ക്ക് എടുത്ത്. വീട്ടുടമയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഒന്നര വര്‍ഷം മുമ്പാണ് ഭീകകര്‍ മധ്യപ്രദേശ് ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. . തടവുകാര്‍ ജയില്‍ ചാടിയാല്‍ അടുത്തുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലേയ്ക്കും അവരുടെ ചിത്രങ്ങള്‍ അയച്ച് കൊടുക്കുന്ന പതിവുണ്ട്. എന്നിട്ടും എന്ത് കൊണ്ട് സിമി ഭീകരര്‍ തടവ് ചാടിയപ്പോള്‍ അവരുടെ ചിത്രങ്ങള്‍ പുറത്ത് വിടാതിരുന്നു.

കര്‍ണാടക പൊലീസിനും ഇവരുടെ ചിത്രങ്ങള്‍ കൈവശമില്ലാത്തത് തിരിച്ചടിയായി. മധ്യപ്രദേശ് പൊലീസിനോട് ഭീകകരുടെ ചിത്രങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചെന്നൈ, പൂനെ സ്‌ഫോടനങ്ങളിലും പങ്കുണ്ടെന്ന് കണ്ടെത്തിയ ഈ ഭീകകരെ അത്ര നിസാരമായി തള്ളിക്കളയാവനാവില്ല. ഈ ചിത്രങ്ങള്‍ പുറത്ത് വിട്ടാല്‍ പത്ത് മാസം അവര്‍ തങ്ങിയ ധര്‍വാദിലെ ആളുകള്‍ക്ക് തന്നെ വളരെ വേഗം അവരെ കണ്ടെത്താന്‍ സാധിയ്ക്കുന്നതാണ്.

English summary
The complete focus of the probe into the Church Street blast has shifted to Dharwad in North Karnataka after it was found that the five members of the SIMI had resided in Karnataka for ten months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X