സ്വകാര്യദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണി; കാമുകിയിൽ നിന്ന് തട്ടിയെടുത്തത് രണ്ടരക്കോടി രൂപയും ആഡംബര കാറും
ബെംഗളൂരു: ബെംഗളൂരു സ്വദേശിയായ 20 കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി കാമുകൻ 2. 5 കോടി രൂപയും ആഭരണങ്ങളും ആഡംബര വാച്ചുകളും വാഹനവും തട്ടിയെടുത്തു. സംഭവത്തിൽ മോഹൻ കുമാർ പോലീസ് പിടിയിലായി.
സ്വകാര്യ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് മോഹൻകുമാർ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാളുടെ ശല്യം സഹിക്കാൻ പറ്റാതായതോടെ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു. മാസങ്ങളോളം ഇയാൾ യുവതിയെ ശല്യപ്പെടുത്തിയിരുന്നു.

ബോർഡിംഗ് സ്കൂളിൽ പഠിക്കുമ്പോൾ മുതൽ മോഹനും യുവതിയും പരിചയമുണ്ട്. വർഷങ്ങളായുള്ള സൗഹൃദം പിന്നീട് നഷ്ടമായി. വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് പ്രണയത്തിലാവുന്നത്. യുവതിയെ വിവാഹം കഴിക്കാമെന്ന് മോഹൻ പറഞ്ഞു. ഒരുമിച്ച് യാത്രകൾ പോയി. ഇതിനിടയിൽ മോഹൻ ഈ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി. അവ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് വലിയ തുക ആവശ്യപ്പെട്ടിരുന്നു.
മോഹൻ കുമാർ നിരന്തരം ഭീഷണിപ്പെടുത്തിയതോടെ യുവതി മുത്തശ്ശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1.25 കോടി രൂപ രഹസ്യമായി പിൻവലിച്ചു, അത് മോഹൻ പറഞ്ഞ അക്കൗണ്ടുകളിലേക്ക് മാറ്റി. പല സമയങ്ങളിലായി 1.32 കോടി രൂപ പണമായി കൈമാറി.
പക്ഷേ സാമ്പത്തിക തട്ടിപ്പ് അവിടെയും അവസാനിച്ചില്ല. വിലപിടിപ്പുള്ള വാച്ചുകളും ആഭരണങ്ങളും ഒരു ആഡംബര കാറും തട്ടിയെടുത്തു. യുവതിയിൽ നിന്ന് തട്ടിയെടുത്ത തുകയിൽ നിന്ന് തന്റെ പിതാവിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് മോഹൻ നിക്ഷേപിച്ചു.
എന്നാൽ യുവാവിനെതിരെ യുവതി പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ പോലീസ് മോഹനെ അറസ്റ്റ് ചെയ്യുകയായിരുന്നു. "ഇത് നന്നായി ആസൂത്രണം ചെയ്ത കുറ്റകൃത്യമാണ്. പ്രതികൾ 2.57 കോടി രൂപ തട്ടിയെടുത്തു, അതിൽ 80 ലക്ഷം രൂപ കണ്ടെടുത്തു." ബംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ് കുമാറിൻ്റെ കുറ്റകൃത്യത്തെക്കിറിച്ച് പറഞ്ഞു.












Click it and Unblock the Notifications