ബെംഗളൂരു ബിസിനസ് ഇടനാഴി; അധിക ഭൂമി ഏറ്റെടുക്കൽ, അന്തിമ വിജ്ഞപനം പുറത്തിറക്കി

ബെംഗളൂരു ബിസിനസ് ഇടനാഴി (പെരിഫറൽ റിംഗ് റോഡ്-1) നിർമ്മാണത്തിന് വേഗം കൂടുന്നു. നാല് ക്ലോവർ ലീഫ് ജങ്ഷന് വേണ്ടിയുള്ള അധിക ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച അന്തിമ വിജ്ഞാപനം സർക്കാർ പുറത്തിറക്കി. തുമാകുരു റോഡ് (മദനായകനഹള്ളി), എയർപോർട്ട് റോഡ് (വെങ്കടാല / ബാഗലൂരു ക്രോസ്), ഓൾഡ് മദ്രാസ് റോഡ് - വൈറ്റ്ഫീൽഡ്, ഹൊസൂർ റോഡ് എന്നി ഭാഗങ്ങളാണ് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഭൂമി ഏറ്റെടുക്കൽ നടപടിയും നഷ്ടപരിഹാര വിതരണവും ഈ വർഷം ഡിസംബറോടെ തന്നെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബെംഗളൂരു ബസിസിനസ് ഇടനാഴി ലിമിറ്റഡ് ചെയർപേഴ്സണ്‍ എൽകെ അതീഖ് പറഞ്ഞു. കൂടുതൽ സ്ഥലങ്ങൾ ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് കഴിഞ്ഞു. ഇനി നഷ്ടപരിഹാരം നൽകേണ്ടത് സംബന്ധിച്ചുള്ള കാര്യങ്ങളിൽ രണ്ട് മാസത്തിനുള്ളിൽ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

beng-88

നാല് ക്ലോവർ ലീഫ് ജങ്ഷനും എൻഐസിഇ റോഡിനെ ഇടനാഴിയുമായി ബന്ധിപ്പിക്കുന്ന സ്ഥലത്തിനും ആവശ്യമായി ഏകദേശം 600 ഏക്കർ ഭൂമിയാണ് ആവശ്യമായി വരുന്നത്. ബിസിനസ് ഇടനാഴിക്ക് ആവശ്യമായ 1800 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് 2007 ൽ തന്നെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അധിക ഭൂമി ഏറ്റെടുക്കുന്നതിനായി 2021-22 ഘട്ടത്തിൽ വിഞ്ജാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും അന്തിമ പ്രഖ്യാപനം വൈകുകയായിരുന്നു.

അതേസമയം ഇടനാഴിയുടെ ആദ്യ പാക്കേജ് ഉൾപ്പെടുന്ന മടവര മുതൽ എയർപോർട്ട് റോഡ് വരെ നീളുന്ന 21.5 കിമി റോഡിൻ്റെ പുരോഗതി വിലയിരുത്തിയതായി അതീഖ് അറിയിച്ചു. ഈ പാതയിൽ 8 കിമി വരുന്ന ഭാഗം വൃത്തിയാക്കിയിട്ടുണ്ട്. ഇവിടെയൊരു നിർമ്മാണ യാർഡും തയ്യാറാക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനായി കോണ്‍ട്രാക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുരുക്കിൽ പെട്ട് കിടക്കുന്ന ചില പ്രദേശങ്ങൾ ഇവിടെയുണ്ട്. ഹൈക്കോടതിയുടെ സ്റ്റേയും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അന്തിമ വിധി വരുന്നത് വരെ ഇക്കാര്യത്തിൽ സർക്കാർ ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് അഞ്ച് നിർദേശങ്ങളാണ് സർക്കാർ മുന്നോട്ട് വെച്ചത്. പണമായി നഷ്ടപരിഹാരം നൽകുന്നതും ഭൂമി നൽകിയാൽ പണത്തിന് പുറമെ ഭുമിയിൽ നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ അവകാശങ്ങൾ അനുവദിക്കുന്ന തരത്തിലുള്ള ട്രാൻസ്ഫെറബിൾ ഡെവലെപ്മെൻ്റ് റൈറ്റ്സ് എന്നിങ്ങനെയുള്ള നിർദേശങ്ങൾ ഉൾപ്പെടെയാണ് ഭൂവുടമകൾക്ക് മുന്നിൽ വെച്ചിരിക്കുന്നത്. അതേസമയം 30-32 കിമി ഉൾപ്പെടുന്ന 2, 3 പാക്കേജുകളുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ടുകളും പൂർത്തിയാക്കിയിട്ടുണ്ട്. നവംബറോടെ ഇതിനായുള്ള ടെൻ്റർ നടപടികൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+