Get Updates
Get notified of breaking news, exclusive insights, and must-see stories!

73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച

ബെംഗളൂരുവിലെ ഇലക്‌ട്രോണിക് സിറ്റിയിലെ ദുരിതയാത്രയും ചെന്നൈയിലേക്കുള്ള ജിഎസ്ടി റോഡിലെ തിരക്കും മടുത്ത പ്രൊഫഷണലുകൾക്ക് ഒരു പ്രതീക്ഷയാണ് വരാനിരിക്കുന്ന ബെംഗളൂരു-ചെന്നൈ അതിവേഗ ബുള്ളറ്റ് ട്രെയിൻ. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇന്ത്യയുടെ അതിവേഗ റെയിലിന്റെ അടുത്ത ഘട്ടം പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴ് ഇടനാഴികളിൽ ദക്ഷിണേന്ത്യയുടെ സാമ്പത്തിക ഭൂമിശാസ്ത്രത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള ബെംഗളൂരു-ചെന്നൈ ബുളളറ്റ് ട്രെയിൻ പാതയുമുണ്ട്.

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ രാജ്യത്തിന്റെ സാങ്കേതിക-വാഹന തലസ്ഥാനങ്ങളെ 73 മിനിറ്റിനുള്ളിൽ ഈ ട്രെയിനുകൾ ബന്ധിപ്പിക്കും. റോഡ് യാത്ര ഒരു ദിവസം മുഴുവനെടുക്കുമ്പോൾ നിലവിലെ ട്രെയിൻ യാത്രയും വിലപ്പെട്ട സമയം അപഹരിക്കുന്നു. 4,000 കിലോമീറ്ററിലധികം വ്യാപ്തിയുള്ള ശൃംഖല ഡൽഹി-വാരണാസി യാത്ര മൂന്നര മണിക്കൂറായും മുംബൈ-പൂനെ യാത്ര 48 മിനിറ്റായും ചുരുക്കി രാജ്യത്തെ അടുപ്പിക്കും.

ബെംഗളൂരു-ചെന്നൈ അതിവേഗ പാത തമിഴ്, കന്നഡ ട്വിറ്റർ ലോകത്ത് വലിയ ചർച്ചയ്ക്ക് വഴിവെച്ചു. വൈറ്റ്ഫീൽഡിലെ ഐടി ഇടനാഴികൾക്കും ശ്രീപെരുമ്പത്തൂരിലെ വ്യാവസായിക ഹബ്ബുകൾക്കും ഇത് യാത്രാസൗകര്യം മാത്രമല്ല. ഇരു നഗരങ്ങളിലും പുതിയ സാമ്പത്തിക മുന്നേറ്റങ്ങൾക്കും വേഗത്തിലുള്ള യാത്ര വഴിയൊരുക്കും, ഒരൊറ്റ സാമ്പത്തിക ശക്തികേന്ദ്രമാക്കി മാറ്റുമെന്നും വിലയിരുത്തപ്പെടുന്നു.

Bengaluru-Chennai bullet train

പതിറ്റാണ്ടുകളായി അടിസ്ഥാന സൗകര്യ പദ്ധതികൾ വൈകുന്നത് കണ്ടു മടുത്ത പൊതുജനം ഈ പ്രഖ്യാപനത്തെ പ്രതീക്ഷയും സംശയവും പരിഹാസവും ഇടകലർന്നാണ് സോഷ്യൽ മീഡിയയിൽ വരവേറ്റത്. വാർത്ത പ്രചരിച്ചപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ മടുപ്പ് പ്രകടം. "ഈ ആളുകൾ കാര്യങ്ങൾ കൃത്യമായി പ്രഖ്യാപിക്കുകയേ ചെയ്യൂ അതോ എന്തെങ്കിലും വിശദാംശങ്ങൾ നൽകുമോ?" എന്നാണ് ഒരാളുടെ സോഷ്യൽ മീഡിയയിലെ പ്രതികരണം.

ചില സാങ്കേതിക വിദഗ്ദ്ധർരും പ്രായോഗിക പ്രശ്നങ്ങൾ പങ്കുവെച്ച് മുന്നോട്ട് വന്നിട്ടുണ്ട്. "നിലവിൽ വന്ദേ ഭാരത് ട്രെയിനുകൾക്ക് ഏകദേശം 220 kmph വേഗതയിൽ എത്താം. പരിമിതി റെയിൽ പാളങ്ങളാണ്. നിലവിലുള്ള ഇടനാഴികൾ നവീകരിക്കുകയും അനാവശ്യ സ്റ്റോപ്പുകൾ ഒഴിവാക്കുകയും ചെയ്താൽ, അതിവേഗ റെയിലിന്റെ വലിയ സാമ്പത്തികച്ചെലവില്ലാതെ സമാനമായ ഫലം നേടാനാകും. തീർച്ചയായും, അത് കൂടുതൽ യുക്തിസഹമായ മാർഗ്ഗമായിരിക്കും''.

പദ്ധതി ഉദ്ഘാടനങ്ങളിലെ കാലതാമസവും സമയം മാറ്റിവെക്കലുകളും മടുത്ത ജനങ്ങളിൽ നിന്നും മറ്റ് ചില ചോദ്യങ്ങളും ഉയരുന്നു. "ഈ പദ്ധതി 2099-ഓടെ പ്രതീക്ഷിക്കാമോ?" എന്ന് നിതീഷ് എന്നയാൾ ചോദിക്കുന്നു. "അടുത്ത 20 വർഷവും നമ്മൾ ഇത് കേട്ടുകൊണ്ടിരിക്കും" എന്ന് അൻബു സമ്പത്ത് പരിഹസിച്ചു. "ബെംഗളൂരു-ചെന്നൈ അതിവേഗ റെയിലിന് ഒരു പൂർത്തീകരണ തീയതിയുണ്ടോ?" എന്ന് റിഷു ചോദിച്ചു. "ഇനി 10 വർഷം കൂടി ഈ കഥ പറയും, എന്നിട്ട് പദ്ധതി പ്രായോഗികമല്ലെന്ന് പറയും" എന്ന് രഘു എന്നയാൾ കമന്റ് ചെയ്യുന്നു.

രാഷ്ട്രീയപരമായ നിരാശയും സോഷ്യൽ മീഡിയാ ചർച്ചകളിൽ ഉയർന്നു. "പ്രധാന ചോദ്യം എപ്പോഴാണ് എന്നത് മാത്രമാണ്! ആദ്യത്തെ ബുളളറ്റ് ട്രെയിൻ ചെന്നൈയ്ക്കും ബെംഗളൂരുവിനും ഇടയിൽ ആസൂത്രണം ചെയ്തിരുന്നെങ്കിൽ, അഞ്ച് വർഷത്തിനുള്ളിൽ അത് പൂർത്തിയാകുമായിരുന്നു. അതിന്റെ വിജയം മറ്റുള്ളവയ്ക്കും പ്രചോദനമാകുമായിരുന്നു. സ്വന്തം സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള രാഷ്ട്രീയക്കാരുടെ പ്രവണതയാണ് രാജ്യത്തിന്റെ വളർച്ചയെ തടയുന്നത്," എന്ന് ശേഖർ ശ്രീകണ്ഠേശ്വരൻ ചൂണ്ടിക്കാട്ടി.

റെയിൽവേ മന്ത്രാലയം സ്വപ്ന പദ്ധതിയുമായി മുന്നോട്ട് പോകുമ്പോൾ, ബെംഗളൂരു-ചെന്നൈ ഇടനാഴി പ്രതീക്ഷയുടെയും പ്രായോഗികതയുടെയും കവലയിലാണ്. 73 മിനിറ്റ് യാത്ര ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതരീതിയെ മാറ്റിമറിക്കാനും കോറമാണ്ടൽ തീരം മുതൽ ഡെക്കാൻ പീഠഭൂമി വരെ വളർച്ചയ്ക്ക് ഉത്തേജനം നൽകാനും സാധ്യതയുണ്ട്. എന്നാൽ, വലിയ പ്രഖ്യാപനങ്ങളിൽ മടുത്ത ജനതയ്ക്ക് വേണ്ടത് ഇപ്പോൾ പ്രവർത്തനങ്ങളാണ് വെറും പദ്ധതി പ്രഖ്യാപനങ്ങളല്ല എന്നാണ് സോഷ്യൽ മീഡിയാ ചർച്ചകൾ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+