Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു സിനിമാ തിയേറ്റര്‍ ടിക്കറ്റ് നിരക്ക് കുറയും; കുരുക്കിടാന്‍ സര്‍ക്കാര്‍, കേരളത്തില്‍ മറിച്ചാകും

ബെംഗളൂരു/കൊച്ചി: കര്‍ണാടകയിലെ സിനിമാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. തിയേറ്റര്‍ ടിക്കറ്റ് നിരക്കില്‍ ഏകീകൃത സ്വഭാവം കൊണ്ടുവരുന്നു. പരമാവധി ടിക്കറ്റ് നിരക്ക് 200 രൂപയാക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ നിയമം ഭേദഗതി ചെയ്യും. പൊതുജനങ്ങളുടെ അഭിപ്രായം സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ചാകും തീരുമാനം.

നേരത്തെ സമാനമായ നീക്കം സിദ്ധരാമയ്യ സര്‍ക്കാര്‍ ആലോചിച്ചിരുന്നു എങ്കിലും സിനിമാ തിയ്യേറ്റര്‍ ഉടമകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ഇപ്പോള്‍ വീണ്ടും സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുകയാണ്. മള്‍ട്ടിപ്ലക്‌സിലടക്കം 200 രൂപയ്ക്ക് സിനിമ കാണാന്‍ സാധിക്കുക എന്നത് പ്രേക്ഷകര്‍ക്ക് സന്തോഷം നല്‍കുന്നതാണ്. അതേസമയം, കേരളത്തില്‍ ടിക്കറ്റ് നിരക്ക് വൈകാതെ കൂടിയേക്കുമെന്ന വിവരവും പുറത്തുവന്നു...

cinema theatre ticket rate-

സിനിമാ ടിക്കറ്റുകള്‍ക്ക് വില നിയന്ത്രണം കൊണ്ടുവരാനാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്ത് എവിടെയായാലും പരമാവധി 200 രൂപയേ ഈടാക്കാന്‍ പാടുള്ളൂ. വിനോദ നികുതി ഉള്‍പ്പെടെ ആയിരിക്കും ഈ നിരക്ക്. എല്ലാവര്‍ക്കും സിനിമാ തിയേറ്ററില്‍ വന്ന് സിനിമാ കാണാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. ഇത് നടപ്പായാല്‍ ബെംഗളൂരുവിലെ മള്‍ട്ടിപ്ലക്‌സിലടക്കം 200 രൂപയ്ക്ക് സിനിമാ കാണാന്‍ സാധിക്കും.

ഇതുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യുന്നതോടെ തിയേറ്ററിലേക്ക് കൂടുതല്‍ പേര്‍ എത്തുമെന്ന് വിലയിരുത്തുന്നു. ഏത് തിയേറ്ററും ഏത് ഭാഷാ സിനിമയും ആകട്ടെ, 200 രൂപയില്‍ കൂടുതല്‍ തുക ടിക്കറ്റിന് ഈടാക്കാന്‍ പാടില്ല എന്നതാണ് വരുന്ന ഭേദഗതി. ഇതിന് വേണ്ടി കര്‍ണാടക സിനിമാ (റെഗുലേഷന്‍) ചട്ടം, 2014 എന്ന നിയമത്തില്‍ ഭേദഗതി വരുത്തും. ജനങ്ങള്‍ക്ക് പ്രതികരണം അറിയിക്കാന്‍ രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. പിവിആര്‍ തിയ്യേറ്ററുകള്‍ക്ക് 3 ശതമാനം നഷ്ടമുണ്ടാക്കുന്നതാണ് സര്‍ക്കാര്‍ നീക്കം എന്ന് അഭിപ്രായമുണ്ട്.

2017ല്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ആദ്യമായി അധികാരത്തിലെത്തിയ വേളയില്‍ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയില്‍ നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിയമത്തില്‍ ഭേദഗതി വരുത്താന്‍ ശ്രമം തുടങ്ങുകയും ചെയ്തു. എന്നാല്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ഉടമകള്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. തുടര്‍ന്നാണ് അന്ന് സര്‍ക്കാര്‍ പിന്നാക്കം പോയത്. വരുമാനം കുറയ്ക്കുമെന്നായിരുന്നു അവരുടെ പ്രധാന വാദം.

കേരളത്തില്‍ സിനിമ ടിക്കറ്റ് നിരക്ക് കൂടിയേക്കും

കേരളത്തില്‍ വൈകാതെ സിനിമാ ടിക്കറ്റ് നിരക്ക് കൂടിയേക്കുമെന്നാണ് വാര്‍ത്തകള്‍. സര്‍വീസ് ചാര്‍ജ് പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിന് വേണ്ടി ആറംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

ടിക്കറ്റിന്മേലുള്ള സര്‍വീസ് ചാര്‍ജ് കൂട്ടാനാണ് സാധ്യത. ആറംഗ സമിതി വിഷയം പഠിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതോടെ സര്‍ക്കാര്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും. ടിക്കറ്റ് നിരക്ക് കൂടുമെന്ന് തന്നെയാണ് കരുതുന്നത്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ എംഡി കണ്‍വീനര്‍ ആയിട്ടുള്ള സമിതിയാണ് വിഷയം പഠിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+