ബെംഗളൂരുവില്‍ യാത്ര സുഗമമാക്കാന്‍ അടിമുടി പരിഷ്കാരങ്ങള്‍: 101 സ്കൈ വാക്കുകള്‍, വെള്ളക്കെട്ടിനും നടപടി
ബെംഗളൂരു നഗരത്തില്‍ യാത്രക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഗതാഗതക്കുരുക്ക്. പലപ്പോഴും മണിക്കൂറുകളാണ് ഗതാഗതക്കുരുക്കിലൂടെ പാഴാകുന്നത്. ഐടി ഹബ്ബ് എന്ന നിലയില്‍ നഗരം അതിവേഗം കുതിക്കുമ്പോഴും അടിസ്ഥാന സൗകര്യ വികസനത്തില്‍ ബെംഗളൂരു ഇപ്പോഴും പിന്നിലാണ്. സ്ഥല പരിമിതിയാണ് ബെംഗളൂരു നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.
ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുകയാണ് ട്രാഫിക് പൊലീസ്. കാല്‍നട യാത്രക്കാര്‍ക്കു കൂടി സുഗമമായി യാത്ര ചെയ്യാന്‍ കഴിയുന്ന വിധമുള്ള പരിഷ്കരണങ്ങളാണ് നടപ്പാക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 101 പുതിയ ആകാശപ്പാതകള്‍ നിര്‍മ്മിക്കണമെന്നാണ് പൊലീസ് പ്രധാനമായും നിര്‍ദേശിച്ചിരിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്ക് തിരക്കുള്ള റോഡുകള്‍ സുരക്ഷിതമായി മുറിച്ചുകടക്കാന്‍ ഇതിലൂടെ സാധിക്കും. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിക്കാണ് (ജിബിഎ) റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

മഴ പെയ്യുമ്പോള്‍ നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന 137 സ്ഥലങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മഴക്കാലത്തിന് മുന്‍പായി ഈ സ്ഥലങ്ങളില്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തി വെള്ളക്കെട്ട് ഒഴിവാക്കിയാല്‍ വാഹനങ്ങളുടെ വേഗത കുറയുന്നത് തടയാനാകുമെന്ന് പൊലീസ് ചൂണ്ടിക്കാണിക്കുന്നു. നഗരത്തിലെ യാത്ര സുഗമമാക്കാനും റോഡ് അപകടങ്ങള്‍ കുറയ്ക്കാനും ഈ പുതിയ മാറ്റങ്ങള്‍ വലിയ രീതിയില്‍ സഹായിക്കുമെന്നാണ് ട്രാഫിക് പൊലീസ് പ്രതീക്ഷിക്കുന്നത്.
റോഡിലെ സുഗമമായ ഗതാഗതത്തിന് തടസമായി നിന്നിരുന്ന, അശാസ്ത്രീയമായ രീതിയില്‍ സ്ഥാപിച്ചിരുന്ന 103 ബസ് സ്റ്റോപ്പുകള്‍ പൊലീസ് മാറ്റി സ്ഥാപിച്ചു. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ വരാനിരിക്കുന്ന ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് ജിബിഎ ചീഫ് കമ്മീഷണര്‍ എം. മഹേശ്വര റാവു അറിയിച്ചു.
സിന്ധൂര്‍ ചൗള്‍ട്രി, യെലഹങ്ക തുടങ്ങിയ ഇടങ്ങളിലെ അഴുക്കുചാലുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാന്‍ നൂതനമായ സാങ്കേതികവിദ്യ ഉപയോഗിക്കും. 'പൈപ്പ് പുഷിങ്' സാങ്കേതികവിദ്യയാണ് പരീക്ഷിക്കുന്നത്. ജൂണ്‍ മാസത്തോടെ ഈ ജോലികള്‍ പൂര്‍ത്തിയാകും. അടിസ്ഥാന സൗകര്യ വികസനത്തിന് ഒപ്പം പരിസ്ഥിതി ലംഘനങ്ങള്‍ക്കെതിരെയും ജിബിഎ കടുത്ത നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചു. മാലിന്യങ്ങള്‍ കത്തിക്കുന്നത് തടയാന്‍ അതോറിറ്റി കനത്ത പിഴ പ്രഖ്യാപിച്ചു.
മാലിന്യം കത്തിക്കുന്ന വ്യക്തികളെ തിരിച്ചറിയുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന പൗരന്മാര്ക്ക് 250 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വൃത്തിയുള്ള ഒരു നഗരത്തെ നിലനിര്‍ത്തുന്നതില്‍ പൗരന്മാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നടപടി.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications