Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം

ബെംഗളൂരു: അമേരിക്കയിലെ ആറക്ക ശമ്പളമുള്ള ജോലിയും പൗരത്വത്തിനുള്ള സാധ്യതകളും ഉപേക്ഷിച്ച് ടെക്കി യുവാവ് നാട്ടിലേക്കു മടങ്ങുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത്. ബെംഗളുരുവിലേക്കാണ് യുവാവ് മടങ്ങുന്നത്. പലരും ട്രാഫിക് ബ്ലോക്ക്, വായു മലിനീകരണം, ജോലിസ്ഥലത്തെ കടുത്ത സമ്മര്‍ദം എന്നിവ കാരണമാണ് ബെംഗളുരു വിടുന്നത്. എന്നാല്‍ തന്നെ ഈ നഗരത്തിലേക്ക് വീണ്ടും ആകര്‍ഷിക്കുന്നത് ഇതേ ഘടകങ്ങളാണെന്നാണ് ഈ 25-കാരന്‍ പറയുന്നത്.

റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് യുവാവ് തന്റെ വ്യത്യസ്തമായ കാഴ്ച്ചപ്പാട് പങ്കുവെച്ചത്. അമേരിക്കയിലെ ഒരു നോണ്‍-പ്രോഫിറ്റ് ടെക് കമ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് അവിടെ തുടരാന്‍ വിസ ഉണ്ടായിട്ടും, ബെംഗളൂരുവിലെ നഗരജീവിതത്തിന്റെ തിരക്കുകളിലേക്കാണ് യുവാവ് മടങ്ങുന്നത്. അതിന് യുവാവ് പറയുന്ന കാരണങ്ങള്‍ വിചിത്രമാണെന്ന് ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.

Bengaluru city

അമേരിക്കയിലെ ശാന്തമായ പരിസരപ്രദേശങ്ങള്‍ തനിക്ക് വലിയ ഏകാന്തതയും വിഷാദവുമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറയുന്നു. ശാന്തത എന്നത് പലര്‍ക്കും സമാധാനമായിരിക്കാം, എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം അത് മടുപ്പിക്കുന്ന ഒന്നാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം.
സ്‌പോര്‍ട്‌സ് കാറുകള്‍ ഉള്‍പ്പെടെ സ്വന്തമായുണ്ടെങ്കിലും, മനുഷ്യര്‍ പരസ്പരം ബന്ധപ്പെടാത്ത അവിടുത്തെ ജീവിതരീതിയേക്കാള്‍ തനിക്ക് പ്രിയം ബെംഗളുരുവിലെ ജനസാന്ദ്രതയുള്ള തെരുവുകളും തിരക്കുമാണെന്ന് അദ്ദേഹം പറയുന്നു.

ന്യൂയോര്‍ക്ക്, സാന്‍ ഫ്രാന്‍സിസ്‌കോ, ബോസ്റ്റണ്‍, ചിക്കാഗോ, അറ്റ്‌ലാന്റ തുടങ്ങിയ വലിയ നഗരങ്ങളില്‍ പോലും തിരക്ക് സ്വാഭാവികമാണെന്നും, സൗകര്യങ്ങളും പൊതുഗതാഗതവും മനുഷ്യരുമുള്ള ഒരിടത്ത് ട്രാഫിക് ബ്ലോക്ക് ഉണ്ടെങ്കില്‍ പോലും അത് താന്‍ സന്തോഷത്തോടെ ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായു മലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകളെയും ഈ യുവാവ് തള്ളിക്കളയുന്നു. ആരോഗ്യം എന്നത് വെറും വായുവിനെ മാത്രം ആശ്രയിച്ചല്ല, മറിച്ച് നമ്മുടെ ഭക്ഷണക്രമം, വ്യായാമം, ഉറക്കം, മാനസിക സമ്മര്‍ദ്ദം എന്നിവയെക്കൂടി ആശ്രയിച്ചിരിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ശരിയായ രീതിയില്‍ പ്ലാന്‍ ചെയ്താല്‍ ഇന്ത്യയിലും നല്ല ഭക്ഷണവും പാര്‍ക്കുകളും ലഭ്യമാക്കാമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

ജോലി സ്ഥലത്തെ ടോക്‌സിക് സംസ്‌കാരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, താന്‍ ഒരു 'ജെന്‍സി' ആണെന്നും അനാവശ്യമായ ജോലി സമ്മര്‍ദങ്ങള്‍ക്കും സമയക്രമങ്ങള്‍ക്കും എതിരെ കൃത്യമായി ശബ്ദമുയര്‍ത്താന്‍ തനിക്ക് ഭയമില്ലെന്നുമാണ് അദ്ദേഹത്തിന്റെ മറുപടി. അമേരിക്കയിലും ജോലി സുരക്ഷിതത്വം കുറവാണെന്നും അവിടെ തനിക്ക് കാര്യമായ സ്വാധീനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇതുകൂടാതെ, ഇന്ത്യയിലെ സേവനങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യതയും ക്രിയേറ്റീവായ കാര്യങ്ങള്‍ ചെയ്യാനുള്ള സാഹചര്യവും തന്നെ ആകര്‍ഷിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. ഏത് രാജ്യത്തായാലും കുടുംബബന്ധങ്ങളും സൗഹൃദങ്ങളും നിലനിര്‍ത്തുക എന്നത് വെല്ലുവിളിയാണെങ്കിലും, ഒന്നുമില്ലാത്ത ഒരിടത്ത് നില്‍ക്കുന്നതിനേക്കാള്‍ നല്ലത് സ്വന്തം നാട്ടിലേക്കു മടങ്ങുകയാണ്. 'എന്റെ നഗരത്തിലേക്ക്' എത്രയും വേഗം മടങ്ങിയെത്താന്‍ കാത്തിരിക്കുകയാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. വിദേശത്തെ ആഡംബര ജീവിതത്തേക്കാള്‍ സ്വന്തം നാടിന്റെ പരിമിതികളില്‍ പോലും സാധ്യതകള്‍ കണ്ടെത്തുന്ന ഈ യുവാവിന്റെ കാഴ്ചപ്പാട് പ്രവാസികള്‍ക്കിടയിലും വലിയ സംവാദങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+