ബെംഗളൂരുവില്‍ ഒന്നര ലക്ഷം ജീവിതച്ചെലവ്: കണക്കുകള്‍ നിരത്തി ടെക്കി യുവതി: വിമര്‍ശനം
ബെംഗളൂരു: ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവില്‍ ജോലി ചെയ്യുക എന്നത് തുടക്കക്കാരായ പല ഐടി പ്രൊഫഷണലുകളുടെയും സ്വപ്നമാണ്. ഉയര്‍ന്ന ശമ്പളവും മികച്ച നിലവാരമുള്ള ജീവിതവുമാണ് പലരെയും ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ബെംഗളൂരു നഗരത്തിലെ ഉയര്‍ന്ന ജീവിതച്ചെലവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് ഒരു ഗൂഗിള്‍ ജീവനക്കാരിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
24 വയസുള്ള പൂജ നരുല എന്ന യുവതിയാണ് കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ തനിക്കുണ്ടായ 1.43 ലക്ഷം രൂപയുടെ ചെലവുകളെക്കുറിച്ച് വെളിപ്പെടുത്തിയത്. ഗൂഗിളില്‍ ജോലി ചെയ്യുന്ന പൂജ, നഗരത്തിലെ ജീവിതശൈലി നിലനിര്‍ത്താന്‍ എത്രത്തോളം പണം ആവശ്യമാണെന്ന് വീഡിയോയിലൂടെ വിശദീകരിക്കുന്നു. കണക്കുകള്‍ നിരത്തിയാണ് പൂജ തന്റെ വാദങ്ങള്‍ സ്ഥാപിക്കുന്നത്. എന്നാല്‍ പൂജയെ വിമര്‍ശിച്ച് നിരവധി പേര് കമന്റുകള്‍ കുറിക്കുന്നുണ്ട്.
ഫെബ്രുവരി മാസത്തില്‍ സാധാരണയേക്കാള്‍ കൂടുതല്‍ ചെലവ് വന്നുവെന്നാണ് പൂജ പറയുന്നത്. വീടിന്റെ വാടക (22,400), വീട്ടുജോലിക്കാരിക്കുള്ള ശമ്പളം (2,800), വൈദ്യുതി ബില്ല് (2,000) തുടങ്ങിയ സ്ഥിരം ചെലവുകള്‍ക്ക് പുറമെ ആ മാസം പണം ചെലവഴിക്കേണ്ടി വന്ന ചില പ്രത്യേക സാഹചര്യങ്ങളും ഉണ്ടായിരുന്നു. വാരാന്ത്യങ്ങളില്‍ സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കുന്നതിനായി മാത്രം മാസത്തില്‍ 8,000 രൂപയോളം തനിക്ക് മാറ്റിവെക്കേണ്ടി വരുന്നതായി പൂജ പറയുന്നു.

ഫെബ്രുവരിയിലെ ചെലവ് ഇത്രയധികം വര്‍ധിക്കാന്‍ പ്രധാന കാരണം അപ്രതീക്ഷിതമായ ചില കാര്യങ്ങളാണെന്ന് പൂജ വ്യക്തമാക്കുന്നു. ഈ മാസം നാട്ടിലേക്ക് യാത്ര ചെയ്തിരുന്നു. ഇതിനായി വിമാന ടിക്കറ്റിനും എയര്‍പോര്‍ട്ട് ടാക്സിക്കുമായി ഏകദേശം 18,000 രൂപ ചെലവായി. ഇതുകൂടാതെ താമസം മറ്റൊരു വീട്ടിലേക്ക് മാറ്റിയതും വലിയൊരു തുക ചെലവാകാന്‍ കാരണമായി. പുതിയ വീടിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്കിയ 66,600 രൂപയും സാധനങ്ങള്‍ മാറ്റുന്നതിനായി പാക്കര്‍മാര്‍ക്ക് നല്കിയ തുകയും ഇതില്‍ ഉള്‍പ്പെടുന്നു. സുഹൃത്തുക്കള്‍ക്കുള്ള സമ്മാനങ്ങള്‍ക്കും പുറത്തു നിന്നുള്ള ഭക്ഷണത്തിനുമായി 20,000 രൂപയും ഇവര്‍ ചെലവാക്കി.
ഇത്രയും വലിയ തുക ഒരു മാസത്തെ ചെലവായി നല്‍കേണ്ടി വരുന്നത് അമ്പരപ്പിക്കുന്നതാണെന്ന് പൂജ സമ്മതിക്കുന്നുണ്ട്. എങ്കിലും വീട് മാറുന്നതും നാട്ടില്‍ പോകുന്നതും പോലെയുള്ള കാര്യങ്ങള്‍ എല്ലാ മാസവും ഉണ്ടാകില്ലെന്നും അടുത്ത മാസങ്ങളില്‍ ചെലവ് ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. 'ഇത്രയും തുക ചെലവായത് കണക്കുകൂട്ടിയപ്പോള്‍ ഇനി ഒരിക്കലും ഇങ്ങനെ ചെലവാക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്.
അതേസമയം, സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പൂജയുടെ ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്ക് വിമര്‍ശന കമന്റുകള്‍ കുറിക്കുന്നത്. പൂജയുടെ ഒരു മാസത്തെ ചെലവാണ് തന്റെ ഒരു വര്‍ഷത്തെ വരുമാനമെന്നാണ് ഒരാള്‍ കമന്റിട്ടത്. പൂജയുടെ വീട്ടുവാടകയ്ക്ക് തുല്യമാണ് തന്റെ ഒരു മാസത്തെ ശമ്പളം എന്നാണ് മറ്റൊരാള്‍ കുറിച്ചത്. നിങ്ങളുടെ പ്രതിമാസ ശമ്പളം രണ്ട് ലക്ഷത്തില്‍ കൂടുതലുണ്ടോ എന്നും പലരും പൂജയോട് ചോദിക്കുന്നുണ്ട്.
ബെംഗളൂരുവിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ജീവിതച്ചെലവ് നേരത്തെയും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിമാസം മൂന്നു ലക്ഷം രൂപ ശമ്പളമുള്ള ഒരു ഡാറ്റാ എന്‍ജിനീയറും തന്റെ 2 ലക്ഷം രൂപയുടെ മാസച്ചെലവുകളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. നഗരത്തിലെ വര്‍ധിച്ചുവരുന്ന വീട്ടുവാടകയും മറ്റ് സേവനങ്ങളുടെ വിലയുമാണ് ഇത്തരം ഉയര്‍ന്ന ചെലവുകള്‍ക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
-
ബെംഗളൂരു മെട്രോ സമയം നീട്ടിയത് അറിഞ്ഞോ? ഐപിഎല്ലിന് തിരക്ക് കൂട്ടേണ്ട; പുതിയ ക്രമീകരണം ഇങ്ങനെ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം












Click it and Unblock the Notifications