ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ
ബെംഗളൂരു പോലൊരു മെട്രോ നഗരത്തിലെ ജീവിത ചെലവിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. ഒന്നരലക്ഷം കിട്ടിയിട്ടും ജീവിച്ച് പോകാനാകുന്നില്ലെന്ന് പലരും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ നഗര ജീവിതത്തിന് 18,000തന്നെ ധാരാളമാണെന്ന് പറയുകയാണ് ഒരു പെണ്‍കുട്ടി. നഗരത്തിൽ ഇൻ്റേണ്‍ ആയി ജോലി ചെയ്യുകയാണവർ.
സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീയറിംഗ് (SDE) ഇന്റേൺ ആയി ജോലി ചെയ്യുന്ന 22 കാരിായ ആമി അറോറയാണ് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് തന്റെ ബജറ്റ് വിശദീകരിച്ചത്. അന്യയുടെ ജീവിത ചെലവ് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് സോഷ്യൽ ലോകം. ഇത്രയും ശ്രദ്ധയോടെ ബജറ്റ് കൈകാര്യം ചെയ്താൽ നഗരത്തിൽ ജീവിക്കാൻ കഴിയുമെന്ന് മനസിലായില്ലേയെന്ന് പലരും ചോദിക്കുന്നു.

ആമിയുടെ പ്രതിമാസ ചെലവുകൾ ഇങ്ങനെയാണ്- നിലവിൽ ഒരു പേയിംഗ് ഗസ്റ്റ് (പിജി.) താമസസ്ഥലത്താണ് അവർ കഴിയുന്നത്. പ്രതിമാസം 7,200 രൂപയാണ് ആണ് വാടക. ഇത് ഏറ്റവും വലിയ ചെലവാണെങ്കിലും, സ്വന്തമായി അപ്പാർട്ടുമെന്റ് എടുക്കുന്നതിന്റെ ഉയർന്ന ബാധ്യത ഒഴിവാക്കാൻ ഇത് സഹായിക്കുമെന്ന് അവർ പറയുന്നു.
ഭക്ഷണമാണ് അടുത്ത പ്രധാന ചെലവ്. മെസ്സ് സേവനം തിരഞ്ഞെടുത്തതിനാൽ ചെലവ് താങ്ങാനാവുന്ന നിലയിലായി. പ്രതിമാസം ഏകദേശം 3,600 ആണ് ഭക്ഷണത്തിനായി ആമി ചെലവഴിക്കുന്നത്.
ആഴ്ചയിൽ രണ്ടുദിവസം മാത്രം ഓഫീസിലേക്ക് പോകുന്നതിനാൽ ആമിയുടെ യാത്രാച്ചെലവുകൾ കുറവാണ്. പ്രതിമാസം ഏകദേശം 1,600 ആണ് യാത്രാ ആവശ്യങ്ങൾക്കായി വരുന്നത്.
ഇത്ര കുറഞ്ഞ ബജറ്റ് ആണെങ്കിലും വ്യക്തിഗത ആവശ്യങ്ങൾക്കായി അവർ പണം മാറ്റിവെക്കുന്നുണ്ട്. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിനും ഓർഡർ ചെയ്യുന്നതിനും 2,000, ഓൺലൈൻ ഓർഡറുകൾക്ക് 2,000, കൂടാതെ ഷോപ്പിംഗിനും മറ്റ് പലവക ആവശ്യങ്ങൾക്കുമായി ഏകദേശം 1,500 രൂപയും.
വിനോദത്തിനായി ആമി പ്രായോഗിക സമീപനമാണ് സ്വീകരിക്കുന്നത്. പിസ്സ ഉണ്ടാക്കുന്ന സെഷനുകൾ പോലുള്ളവ സഹകരണത്തിലൂടെ ചെയ്യുന്നതിനാൽ, ഇതിനൊന്നും പണം മുടക്കേണ്ടതില്ലെന്ന് അവർ പറയുന്നു. പക്ഷെ ചെലവ് മാത്രമേ ഇതുകൊണ്ടൊക്കെ നടക്കൂ കേട്ടോ. തുക ഭാവിയിലേക്ക് നിക്ഷേപിക്കുന്നതായി അവർ എവിടേയും പറയുന്നില്ല.
അതേസമയം ആമിയുടെ വീഡിയോയ്ക്ക് ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ ചെലവുകൾ യഥാർത്ഥവും ന്യായവുമാണെന്ന് പലരും അഭിപ്രായപ്പെട്ടു. പിജി താമസം, മെസ്സ് ഭക്ഷണം എന്നിവ ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ചിലർ ചൂണ്ടിക്കാട്ടി.
"ഒടുവിൽ, ന്യായമായ ചെലവുകളുള്ള ഒരാൾ" എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. "ഞാൻ ബംഗളൂരുവിൽ താമസിച്ചിരുന്ന സമയത്ത് എന്റെ പ്രതിമാസ ചെലവ് ഏകദേശം 20,000 ആണെന്ന് പറയുമ്പോൾ ആരും വിശ്വസിച്ചിരുന്നില്ല" എന്ന് മറ്റൊരാൾ ഓർമ്മിപ്പിച്ചു. 'ഇത് ഒരു പരിധി വരെ യാഥാർത്ഥ്യമാണ് എന്നാണ് മറ്റൊരാളുടെ കമൻ്റ്. ഇതു കണ്ടിട്ട് ബജറ്റ് ക്രമീകരിക്കാൻ എനിക്കും തോന്നുന്നുണ്ടെന്നായിരുന്നു വേറൊരു കമൻ്റ്.
-
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഭൂരിഭാഗവും കൊട്ടത്തല എന്നാണ് ഉച്ചരിച്ചിരുന്നത്: അഖില്‍ കോട്ടാത്തല, അഖില്‍ മാരാർ ആയത് എങ്ങനെ? -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം









Click it and Unblock the Notifications